പുതുതായി പശു ഫാം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് നിരവധി സർക്കാർ സഹായങ്ങളുണ്ട്. പലതും നമുക്കറിഞ്ഞു കൂടാ. കാലിത്തൊഴുത്ത് നിർമ്മിക്കാൻ , കറവ യന്ത്രം വാങ്ങാൻ , തൊഴുത്ത് ആധുനികവത്കരിക്കാൻ ,രണ്ട് പശു യൂണിറ്റ്,5 പശു യൂണിറ്റ്,
10 പശു യൂണിറ്റ് എന്നിങ്ങനെ നിരവധി പദ്ധതികൾ. ഇവയെക്കുറിച്ച് ഒറ്റ നോട്ടത്തിൽ.
ഗോധനം (സങ്കരയിനം)
സഹായം: 33000 രൂപ
അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.
ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം.
കാലിത്തൊഴുത്ത് നിർമാണം
സഹായം: 50,000 രൂപ
അർഹത: തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും.
കറവയന്ത്രം
സഹായം: 25000 രൂപ
അർഹത: അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന.
അവശ്യാധിഷ്ഠിത ധനസഹായം
സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ.
അർഹത: ഡെയറിഫാം ആധുനികവൽക്കരിക്കുന്ന കർഷകർക്ക് മുൻഗണന.
ഗോധനം (തനത് ഇനം)
സഹായം: 35000
രണ്ട് പശു യൂണിറ്റ്
സഹായം : 66000 രൂപ
5 പശു യൂണിറ്റ്
അർഹത: 25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം.
10 പശു യൂണിറ്റ്
സഹായം: 3,66,000
അർഹത: 50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം.
5 കിടാരി യൂണിറ്റ്
സഹായം : 98,800 രൂപ
10 കിടാരി യൂണിറ്റ്
സഹായം: 1,96,400 രൂപ
ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പരിധിയിലുള്ള ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.