Updated on: 30 January, 2022 7:30 PM IST
സങ്കര നേപ്പിയർ പുല്ല്

കന്നുകാലി വളർത്തലിൽ തീറ്റച്ചെലവിന്റെ പകുതി കുറയ്ക്കുവാൻ മേന്മയേറിയ പച്ചപ്പുല്ല് കൃഷി ചെയ്താൽ മതി. കേരളത്തിൽ കൃഷി ചെയ്യാൻ ഏറ്റവും മികച്ച പുല്ലായി കണക്കാക്കുന്നത് സങ്കര നേപ്പിയർ ആണ്.

In order to reduce the feed cost by half, it is sufficient to cultivate high quality grasses. Hybrid Napier is considered to be the best grass to cultivate in Kerala.

ഇത് തണലുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒരു പശുവിനെ വളർത്തുവർ വെറും 5 സെൻറ് സ്ഥലത്ത് സങ്കര നേപ്പിയർ കൃഷി ചെയ്താൽ മതി.

സങ്കര നേപ്പിയർ കൃഷിരീതി

സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലമാണ് സങ്കര നേപ്പിയർ കൃഷി ചെയ്യുവാൻ മികച്ചത്.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടാൻ അനുയോജ്യമായ കാലയളവ് കണക്കാക്കുന്നു. മൂന്നുമാസം മൂപ്പുള്ള രണ്ടു മുട്ടുകൾ ഉള്ള വേരോടു കൂടിയ കടകൾ നടാനായി തെരഞ്ഞെടുക്കാം. കൃഷിസ്ഥലത്തെ കളകൾ നീക്കം ചെയ്ത് നന്നായി ഉഴുതുമറിച്ച് അടിവളമായി ഹെക്ടറിന് 20 ടൺ എന്ന തോതിൽ ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് ചേർത്തു നൽകണം. നന്നായി പരിപാലിച്ചാൽ ഒരു ചുവട്ടിൽനിന്ന് ഏകദേശം അഞ്ച് കിലോ പുല്ല് ഒരുതവണ ലഭ്യമാകും. ഒരു സെന്റിൽ കൃഷിചെയ്യുന്നതിന് ഏകദേശം 100 തണ്ട് മതിയാകും. വരികൾ തമ്മിലും ഒരേ വരിയിൽ ഉള്ള ചെടികൾ തമ്മിലും 75 സെൻറീമീറ്റർ അകലം പാലിക്കണം. നടാൻ എടുക്കുന്ന ഒരു മുട്ട് മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ 45 ഡിഗ്രി ചരിച്ചു നടുക. കളകൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം വിളവെടുക്കുന്നത് നട്ട ഏകദേശം 75 ദിവസത്തിനു ശേഷവും തുടർന്ന് 40 ദിവസത്തിനു ശേഷവുമാണ്. ചാണകവും ഗോമൂത്രവും ചെടികൾക്ക് നൽകിയാൽ നല്ല കരുത്തോടെ ഇവ വളരുന്നത് ആണ്. ഇവകൂടാതെ ചെടികൾ നല്ല കരുത്തോടെ വളരാൻ 250 കിലോ മസൂറിഫോസ്, 85 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം.

If dung and cow urine are given to the plants, they will grow well. In addition, 250 kg of musuriphos and 85 kg of muriate of potash should be given to the plants to grow well.

മികച്ച ഇനങ്ങൾ

Co-3, Co-4, Kkm-1, പ്രിയ സുപ്രിയ സുഗണ തുടങ്ങിയ ഇനങ്ങളാണ് നല്ലത്. ഇതിൽ വരൾച്ചയെ അതിജീവിക്കാൻ ഏറ്റവും കൂടുതൽ കഴിവുള്ളത് KKm-1 ആണ്. തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും മികച്ചത് Co-3 എന്ന ഇനമാണ്.
English Summary: Grow hybrid Napier grass with cow, save on feed cost and drink superior milk
Published on: 30 January 2022, 07:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now