Updated on: 17 May, 2022 12:44 PM IST
കാട വളർത്തൽ

മികച്ച രീതിയിൽ പരിമിതമായ സൗകര്യങ്ങളിൽ വളർത്തി ലാഭം നേടാൻ നേടാവുന്ന ഒന്നാണ് കാട വളർത്തൽ. പോഷക മൂല്യമേറിയ ഇതിൻറെ ഇറച്ചിക്കും മുട്ടയ്ക്കും ആവശ്യക്കാർ ഏറെ ആയതുകൊണ്ട് വിപണിയിൽ സുസ്ഥിര വിലയാണ് കാടയ്ക്ക് എന്നും.

ബന്ധപ്പെട്ട വാർത്തകൾ: ആദായകരമാണ് കാട വളർത്തൽ

കാടയെ വളർത്തുന്ന രീതി

ഇറച്ചി കോഴികളെ വളർത്തുന്ന രീതിയിൽ തുറന്ന ഷെഡ്ഡിൽ തറയിൽ വിരിപ്പ് നൽകി കാടകളെ വളർത്തുന്ന രീതിയാണ് കേരളത്തിൽ കൂടുതലായും കർഷകർ അവലംബിക്കുന്നത്. ഇതിന് ഡീപ്പ് ലിറ്റർ രീതി എന്ന് പറയുന്നു. ഷെഡ്ഡിൽ പാത്രത്തിൽ വെള്ളവും തീറ്റയും നൽകുന്നു. ഇവയ്ക്ക് മുട്ടയിടുവാൻ വേണ്ടി ചെറിയ മുട്ടപ്പെട്ടികൾ കൂടി നൽകുന്നു. ആറ് ആഴ്ച പ്രായത്തിൽ ആണ് ഇവ മുട്ടയിടാൻ പ്രാപ്തമാക്കുന്നത്. ഇൻക്യുബേറ്റർ ഉപയോഗപ്പെടുത്തി മുട്ട വിരിയിച്ച് എടുക്കണം.

ചെറിയ കുഞ്ഞുങ്ങളെ വാങ്ങി മൂന്നാഴ്ച വളർച്ച എത്തുമ്പോൾ അതിലെ ആണിനെയും പെണ്ണിനെയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നു. പെൺ കാടകൾക്ക് വലിപ്പം കൂടുതലായിരിക്കും. കഴുത്തിലെയും നെഞ്ചിലെയും തൂവലുകൾക്ക് ഇളം ചുവപ്പും തവിട്ടുകലർന്ന നിറവും ഉണ്ടെങ്കിൽ അത് ആൺകാട ആണെന്ന് മനസ്സിലാക്കാം. 75 പെൺകാടയ്ക്ക്‌ 25 ആൺകാട എന്ന തോതിൽ ആയിരിക്കണം ക്രമീകരണം. പെൺ കാട മുട്ടയിടാൻ തുടങ്ങി ഒരുമാസത്തിനുശേഷം നാലു മാസം വരെ ഇടുന്ന മുട്ടകൾ വിരിയിക്കാൻ ഏറ്റവും ഗുണം ഉള്ളതായി കണക്കാക്കുന്നു. മുട്ടയിടുന്ന കാലയളവിൽ ആൺ കാടയെയും അതെ കൂട്ടിൽ തന്നെ ഇടണം. മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് കൃത്രിമമായി മൂന്നാഴ്ച വരെ ചൂടു നൽകുന്നത് അത്യന്താപേക്ഷിതം ആണ്. ഇതിനുവേണ്ടി ഷെഡ്ഡിൽ 60 വോൾട്ട് ഉള്ള ബൾബ് ക്രമീകരിക്കണം. മൂന്ന് മൂന്ന് ആഴ്ച പ്രായംവരെ ഇവയ്ക്ക് ബ്രോയിലർ സ്റ്റാർട്ടർ തീറ്റ നൽകാം. അതിനുശേഷം വരുന്ന മൂന്നുമാസം കോഴികൾക്കുള്ള ഗ്രോവർ തീറ്റയാണ് നൽകേണ്ടത്. പിന്നീട് ഫിനിഷർ തീറ്റ നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: തുടങ്ങാം ചുരുങ്ങിയ ചെലവിൽ കാടക്കോഴി വളർത്തൽ സംരഭം.

അല്ലെങ്കിൽ ഏറ്റവും കൂടുതൽ പേർ വിപണിയിൽ നിന്ന് വാങ്ങുന്ന ക്വയിൽലെയർ മാഷ് തീറ്റ നൽകിയിരിക്കണം. മുട്ടയിടാൻ തുടങ്ങുന്നതിനു മുൻപ് തീറ്റയിൽ 150 ഗ്രാം കക്ക പൊടി ചേർത്ത് നൽകിയാൽ മുട്ട ഉല്പാദനം വർദ്ധിപ്പിക്കാം.പഴകിയ തീറ്റ ഒരു കാരണവശാലും കൊടുക്കരുത്. ഇറച്ചിക്ക് വേണ്ടി വളർത്തുന്ന കാടകളെ ആഴ്ച പ്രായത്തിൽ വിറ്റഴിക്കാം. ഇങ്ങനെ വിറ്റഴിക്കുന്നത് വഴി മികച്ചലാഭം നേടാവുന്നതാണ്. തീറ്റച്ചെലവ് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവായതു കൊണ്ടും 18 ദിവസം കൊണ്ട് മുട്ട വിരിയിച്ചു എടുക്കാം എന്നതും കൊണ്ടും കാട വളർത്തലിന്റെ സ്വീകാര്യത വർദ്ധിക്കുവാൻ കാരണമാകുന്നു. ഇവയ്ക്ക് നല്ല പരിപാലനം നൽകിയാൽ വർഷത്തിൽ 300 മുട്ട വരെ ഒരു പെൺ കാടയിൽ നിന്ന് ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

English Summary: How to make profit from quail farming
Published on: 17 May 2022, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now