Updated on: 4 April, 2024 11:43 PM IST
How to protect cows from summer heat?

അതികഠിനമായ വേനൽചൂട് മനുഷ്യരെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നു.   അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച്‌ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി മൃഗങ്ങളുടെ  ശ്വസന നിരക്കും വിയർപ്പും വർധിക്കുന്നു.  നിർജ്ജലീകരണം പശുക്കളെ രോഗാവസ്ഥയിലേക്ക് എത്തിക്കും.  2 ശതമാനം നിർജ്ജലീകരണം സാധാരണ്, പക്ഷെ 4 ശതമാനത്തിൽ മുകളിൽ മാരകവുമാണ്. സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ശ്രദ്ധ വേണം.

നിർജ്ജലീകരണം അനുഭവപ്പെടുന്നുണ്ടെങ്കിൽ വരണ്ട തൊലി, കുഴിഞ്ഞ  കണ്ണുകൾ, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക, തീറ്റ കുറയുക മൂക്ക്, മോണ, കൺപോള എന്നിവ വരളുക, ചുണ്ടുകൾ നക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കാം. 

പ്രാഥമിക ചികിത്സയായി ശരീരത്തിൽനിന്ന് നഷ്‌ടമായ ജലം ഉടൻ നിശ്ചിത അളവിൽ തിരികെ നൽകുക.  നിർജ്ജലീകരണ ശതമാനം 8 ശതമാനത്തിനുമുതൽ സിരകളിൽ കൂടി ഇലക്ട്രോളിറ്റ് ലായനികൾ നിർബന്ധമായും കുത്തിവയ്ക്കണം. 100 കിലോഗ്രാം ഭാരമുള്ള ഒരു മൃഗത്തിന്  8 ശതമാനം നിർജലീകരണം ഉണ്ടെങ്കിൽ അതിന് ഉടൻ 8 ലിറ്റർ വെള്ളം നൽകണം. നിർജലീകരണം തടയുന്നതിന് ലവണ മിശ്രിതവും  ലായനികളും (ഇലക്‌ട്രോലൈറ്റുകൾ) ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി നൽകാം. ചൂടിനെ  അതിജീവിക്കാൻ 6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് പകൽ സമയത്ത് കൊടുക്കണം. അല്ലെങ്കിൽ 6 ടീസ്പൂൺ അഞ്ച് കിലോഗ്രാം തീറ്റയിൽ ഇടവിട്ട് നൽകണം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവിൽ ഒന്നുമുതൽ രണ്ട് മടങ്ങുവരെ പശുക്കൾക്ക്‌ ആവശ്യം വരുന്നതായി കണക്കാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

- വേനൽകാലത്ത്‌ പകൽ 10 മുതൽ മൂന്നുവരെ വെയിലത്ത് കെട്ടിയിടരുത്. ഈ സമയത്ത്‌ മേയാൻ വിടരുത്.

- തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂടുകുറയ്ക്കാൻ സഹായിക്കും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കണം. തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

- വേനൽക്കാലത്ത്‌  പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം. മാംസ്യത്തിന്റെയും ഊർജദായകമായ കൊഴുപ്പിന്റെയും അളവുകൂട്ടണം. നാരിന്റെ അംശം കുറയ്‌ക്കണം.

- ഖരാഹാരം രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ചഓല തുടങ്ങിയവയും നൽകാം. അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണം, 50 ഗ്രാം ഉപ്പും 25 ഗ്രാം അപ്പക്കാരവും വൈറ്റമിൻ എ, ഡി, ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 - തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം.

- തീറ്റ നൽകുമ്പോൾ വൈക്കോൽ രാത്രികാലങ്ങളിലും പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നൽകണം.

- അരി, കഞ്ഞി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ നൽകുന്നത് ഒഴിവാക്കണം.

- വേനൽക്കാലത്തിന്‌ മുമ്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്‌പ്പുകളും നൽകിയിരിക്കണം.

English Summary: How to protect cows from summer heat?
Published on: 04 April 2024, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now