പലയിടങ്ങളിലും നമ്മൾ കേൾക്കുന്ന വാർത്തയാണ് പ്രസവത്തെ തുടർന്ന് പശു വീണു പോവുക എന്നത്. കാൽസ്യത്തിൻറെ കുറവാണ് ഇതിന് കാരണമായി ഭവിക്കുന്നത്.
The news we hear in many places is that the cow will fall after calving. This is caused by a lack of calcium.
കാൽസ്യം കുറയുമ്പോൾ?
പ്രസവസമയത്ത് അതീവ ക്ഷീണം, മറുപിള്ള പോകാനുള്ള കാലതാമസം, ചാണകം, മൂത്രം എന്നിവ പോകാതിരിക്കാൻ, വയറുവീർക്കൽ, വയറിളക്കം, ശരീരം എപ്പോഴും തണുത്തിരിക്കുന്ന അവസ്ഥ, കൂടിയ ശ്വാസോച്ഛ്വാസം നിരക്ക്, തല താഴെവച്ച് കിടക്കൽ, ശരീരതാപനില കുറയൽ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാൽസ്യ ത്തിൻറെ അളവ് കന്നുകാലികളിൽ കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്.
കൂടിയ പാലുൽപാദനം നിമിത്തം കാൽസ്യം വാർന്നു പോകുന്നതാണ് കന്നുകാലികളിൽ കാൽസ്യത്തിൻറെ അളവ് കുറയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ സംഭവിക്കുക വഴി രക്തത്തിൽ ആവശ്യമായ കാൽസ്യം എത്തുന്നില്ല. ചുരുങ്ങിയത് രക്തത്തിൽ 100 മില്ലിക്ക് 10 മില്ലി ഗ്രാം എന്ന തോതിൽ കാൽസ്യം അത്യന്താപേക്ഷിതമാണ്. കറവ പശുക്കൾക്ക് നിർബന്ധമായും കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ 2:1 എന്ന അനുപാതത്തിൽ ലഭ്യമാകുന്ന ധാതുലവണ മിശ്രിതം പതിവായി നൽകണം. ഇങ്ങനെ നൽകിയാൽ മാത്രമേ ശരീരത്തിലേക്ക് ആവശ്യമായ കാൽസ്യം എത്തുകയുള്ളൂ. ഈ കാരണങ്ങൾ കൂടാതെ ജീവകം ഡിയുടെ അഭാവവും പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവും പശു വീണുപോകുവാൻ കാരണമായി മൃഗ ഡോക്ടർമാർ പറയുന്നു.
പ്രതിരോധമാർഗങ്ങൾ
പശുക്കളിൽ കാൽസ്യ കുറവ് കാണിക്കുന്ന തരത്തിൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി സിരയിലൂടെ കാൽസ്യം കുത്തിവെച്ച് എഴുന്നേൽക്കണം. ഗർഭ കാലഘട്ടത്തിൽ പശുക്കളുടെ ആഹാരരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുവേണ്ടി കന്നുകാലികൾക്ക് അനയോണിക് സാൾട്ട് നൽകണം.
അമോണിയം ക്ലോറൈഡ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയവ അനയോണിക് സാൾട്ട് ആണ്. പ്രസവകാലത്ത് പ്രസവ തിയതിക്ക് ഒരാഴ്ച മുമ്പ് തന്നെ ഇത് നൽകണം. അനയോണിക് സാൾട്ട് പശുക്കൾക്ക് നൽകിയാൽ കാൽസ്യം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും, വിശപ്പ് വർദ്ധിപ്പിക്കുകയും, പാരതെർമോൺ ഹോർമോണിന്റെ അളവ് വർദ്ധിക്കുകയും രക്തത്തിലേക്ക് കൂടുതൽ കാൽസ്യം എത്തിപ്പെടുകയും ചെയ്യുന്നു.