Updated on: 20 August, 2020 3:42 PM IST
Goat


കൊല്ലം ജില്ലയിൽ കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കാറ്റില്‍ഫീഡ് സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടറ ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലയിലെ 15359 ക്ഷീര കര്‍ഷര്‍ക്കായി 24423 ബാഗ് കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തിവരുന്നതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

cow


പത്തനംതിട്ട ജില്ലയിൽ റീബില്‍ഡ് കേരള ഇനിഷേ്യറ്റീവ് പദ്ധതിയിന്‍ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തൊഴുത്ത് നിര്‍മാണം, ഫാം ആധുനികവത്ക്കരണം, പുല്‍കൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ വിതരണം, ആടുവളര്‍ത്തല്‍, വീട്ടുമുറ്റത്ത് കോഴിവളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷിക്കാന്‍ അവസരം. 2018ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ജില്ലയിലെ 57 തദ്ദേശഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അപേക്ഷ ഈ മാസം 22നകം അതത് പഞ്ചായത്തിലെ മൃഗാശുപത്രികളില്‍ നല്‍കണം.

cow and calf

പത്തനംതിട്ട ജില്ലയില്‍ 600 പശുവളര്‍ത്തല്‍ യൂണിറ്റ് അനുവദിച്ചിട്ടുണ്ട്. രണ്ട് പശുക്കളുള്ള ഒരു യൂണിറ്റിന് 60000 രൂപ സബ്‌സിഡി ലഭിക്കും. കിടാരിയെ വാങ്ങുന്നതിന് 15000 രൂപയും പുതിയ തൊഴുത്ത് നിര്‍മാണത്തിനും ആടുവളര്‍ത്തലിനും 25000 രൂപയും സബ്‌സിഡി അനുവദിക്കും. പശുക്കളെയും ആടുകളെയും ബ്ലോക്കുതലത്തിലുള്ള പര്‍ച്ചേസ് കമ്മിറ്റി വാങ്ങി നല്‍കും. n Pathanamthitta district 600 cattle rearing units have been allotted.
A unit with two cows will get a subsidy of Rs 60,000. A subsidy of `15000 will be provided for purchase of calf and` 25000 for construction of new cowshed and goat rearing.
Cows and sheep will be procured by the block level purchase committee.


ജില്ലയില്‍ പശുവളര്‍ത്തലിലുള്ള 1000 കര്‍ഷകര്‍ക്ക് പ്രതിമാസം രണ്ട് ചാക്ക് കാലിത്തീറ്റ ആറ് മാസത്തേക്ക് പകുതിവിലയ്ക്ക് ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 500 പശുക്കുട്ടികള്‍ക്ക് ആദ്യ പ്രസവം വരെ ആവശ്യമായ കാലിത്തീറ്റ പകുതി വിലയില്‍ ലഭ്യമാക്കും. ഇതിനായി ഗുണഭോക്താക്കള്‍ക്ക് 12500 രൂപ സബ്‌സിഡി അനുവദിക്കും. ജില്ലയില്‍ 2000 പേര്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ വീതവും 1500 പേര്‍ക്ക് 10 താറാവിന്‍ കുഞ്ഞുങ്ങളെയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാടൻ പശു വളർത്തൽ അപേക്ഷ ക്ഷണിച്ചു

#Cow farm#Farmer#Agri#Krishi

English Summary: In Pathanamthitta district, there are five chicks for every 2000 people
Published on: 20 August 2020, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now