ലവ് ബേർഡ്സിനെ (തത്തകളെ ) വളർത്താൻ ഇഷ്ടപെടുന്ന വർ ധാരാളം ഉണ്ട്. വരുമാനത്തിനായാലും മാനസികോല്ലാസത്തിനായാലും ഇവയെ വളർത്തുമ്പോൾ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടൊരുക്കൽ മുതൽ മുട്ടയിടൽ വരെ നിരവധി stages ഉണ്ട്. അറിഞ്ഞിരിക്കാം അതിനായി തത്തകളുടെ ഇനങ്ങൾ അവയുടെ വളർത്തൽ രീതി, ആഹാരം, പ്രജനനം എന്നിവ.
കൂട്ടില്‍ പക്ഷികളെ ഒറ്റയ്‌ക്കിടരുത്. കഴിവതും ഇണകളെ പാര്‍പ്പിക്കുക. ഇങ്ങനെയെങ്കില്‍ പക്ഷികളുടെ ശാരിരീക മാനസിക പ്രശ്‌നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം.
വീട്ടിനുള്ളിലാണ് കൂടുവയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു മൂലയ്‌ക്കായി സുരക്ഷിതമായിരിക്കത്തക്കവിധം സ്ഥാപിക്കണം.
ഉയര്‍ന്ന വെയിലും ചൂടുമേല്‍ക്കുന്ന ജനാലയ്‌ക്കരികില്‍ പക്ഷിക്കൂടുകള്‍ വയ്‌ക്കരുത്. 12 മണിക്കൂറില്‍ കൂടുതല്‍ പ്രകാശം ഒട്ടുമിക്ക പക്ഷികള്‍ക്കും ആവശ്യമില്ല.
വലിയ തത്തകളെ ഇടുന്നകൂട്ടില്‍ ഇലക്‌ട്രിക് വയറുകളും വൈദ്യുതി ബന്ധങ്ങളും ഇല്ലാതെ നോക്കണം. ആവശ്യമില്ലാത്തപ്പോള്‍ വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിക്കരുത്.
ഏവിയറികളിലും മറ്റും പക്ഷികളെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എല്ലാം സജ്ജീകരിച്ചതിനുശേഷം മാത്രമേ പക്ഷികളെ കൂട്ടിലിടുവാന്‍ പാടുള്ളൂ.
കൂട്ടില്‍ തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും രണ്ടെണ്ണം വീതം ഉണ്ടായിരിക്കണം. ഒരെണ്ണം അണുനാശിനിയില്‍ കഴുകിയുണക്കുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാം.
തത്തകള്‍ക്കും വലിയ പക്ഷികള്‍ക്കും ഭാരമുള്ള കളിമണ്‍ തീറ്റപാത്രങ്ങള്‍ അല്‍പമുയരത്തിലും ഫെസന്റ്, ക്വയില്‍ തുടങ്ങിയ പക്ഷികള്‍ക്ക് പ്ലാസ്റ്റിക് തീറ്റപാത്രങ്ങള്‍ തറയിലും ഘടിപ്പിക്കുക.
ഏവിയറികളില്‍ എലിശല്യമുണ്ടെങ്കില്‍ എലിക്കെണികള്‍ വയ്‌ക്കുക വിഷം ഉപയോഗിക്കുക.
ഏവിയറികളൊരുക്കാം സുന്ദരമായി/Prepare the aviaries beautifully
കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും വെച്ചുപിടിപ്പിക്കുക. മുളങ്കാടുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും സജ്ജീകരിക്കാം.
പ്രാണികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തിലുള്ള ചെടിച്ചട്ടികള്‍ വയ്‌ക്കുന്നത് നന്നായിരിക്കും. പക്ഷികള്‍ക്ക് ചെറുപ്രാണികളെ ആഹാരമാക്കുന്നതിനും ഇതുവഴി സാധിക്കും.
തത്തകള്‍ :ഇനങ്ങള്‍
ആഫ്രിക്കന്‍ ചാര തത്ത (African grey parrot)
അതീവ ബുദ്ധിശാലികളും അമ്പരിപ്പിക്കുന്ന കഴിവുകളുമുള്ള പ്രശസ്‌തമായ തത്തയാണ് ആഫ്രിക്കന്‍ ചാര തത്ത. അതിവേഗമിണങ്ങുന്ന ഈ തത്തകള്‍ അനുകരണ സാമര്‍ഥ്യമുള്ളവരുമാണ്. അതുകൊണ്ട് പെറ്റ്‌ഷോകളില്‍ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഇവയ്‌ക്കു കഴിയും. കൃഷ്‌ണമണികള്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് സ്വന്തം യജമാനനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇഷ്‌ടപ്പെടുന്നവയാണിവ. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവമാണെങ്കിലും അവഗണിച്ചാല്‍ ഇവ തൂവല്‍ കൊത്തി പൊഴിക്കും. കളികള്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക് ഏവിയറികളാണ് അനുയോജ്യം.
ഭക്ഷണം: 6-ാം വയസില്‍ പ്രായപൂര്‍ത്തിയാവുന്ന ചാരതത്തകള്‍ക്ക് മുളപ്പിച്ചതോ കുതിര്‍ത്തതോ ആയ ധാന്യങ്ങളാണ് പ്രധാന ഭക്ഷണം. കൂടാതെ പഴങ്ങളും പച്ചക്കറികളും ചോറും നല്‍കാവുന്നതാണ്. പ്രജനന കാലത്ത് കാരറ്റ് പുഴുങ്ങിയതും മുട്ട പുഴുങ്ങിയതുമൊക്കെ കൊടുക്കാം.
വലിപ്പം- 36 സെ.മീ.
മുട്ടയിടീല്‍ - 2-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം- 28-30 ദിവസം
സ്വതന്ത്രരാകല്‍ - 10-13 ആഴ്‌ച
ആയുസ്സ് - 50 വര്‍ഷം
തിരിച്ചറിയല്‍-പിടയ്‌ക്ക് കൂടുതല്‍ വൃത്താകൃതിയിലുള്ള തലയും കണ്‍വലയങ്ങളും.
മക്കാത്തത്തകള്‍
വളരെ ഭംഗിയേറിയ തത്തയിനമാണിത്. ചലന പ്രിയമായ ഇവര്‍ ശബ്‌ദ കോലാഹലങ്ങളിലും ചെറുകളികളിലും ചെറുവേലകളിലും സമര്‍ത്ഥരാണ്
ഹയാസിന്ത് മക്കാവ്/Hayasint Makkau
ഏറ്റവും വലിപ്പം കൂടിയ മക്കാത്തത്തകളാണിവര്‍. നീലയുടെ തിളങ്ങുന്ന നീലിമ ഇവരില്‍ കാണാം. പ്രസന്നമായ ഇവയുടെ മുഖത്ത് മഞ്ഞകണ്‍വലയങ്ങള്‍ മാറ്റുകൂട്ടുന്നു. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇനം കൂടിയാണിവ.
ഭക്ഷണം: തിന ചേര്‍ന്ന ധാന്യമിശ്രിതം. കാരറ്റ്, ചോളം, ആപ്പിള്‍, കപ്പലണ്ടി ഇവയാണ് മുഖ്യതീറ്റ
വിന്യാസം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 100 സെ.മീ.
മുട്ടയിടീല്‍: 1 വെള്ളമുട്ട
അടവിരിയല്‍ ദൈര്‍ഘ്യം: 28-29 ദിവസം
സ്വതന്ത്രരാകല്‍: 14 ആഴ്‌ച
ആയുസ്സ്: 50 വര്‍ഷം
മിലിട്ടറി മക്കാവ്Military Macau
മൃഗശാലകളിലും പാര്‍ക്കിലെയുമൊക്കെ മുഖ്യ ആകര്‍ഷണമാണ് മിലിട്ടറി മക്കാകള്‍. വലിയ കൂടിന്റെ ആവശ്യം ഇവയ്‌ക്കുണ്ട്. 3-ാം വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയെത്തുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നതല്ല ഇവയുടെ സ്വഭാവം. കുഞ്ഞുങ്ങള്‍ക്ക് ചാര കൃഷ്‌ണമണികളാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍, തീറ്റപ്പുല്‍
വലിപ്പം : 70-75 സെ.മീ.
മുട്ടയിടീല്‍ : രണ്ടറ്റം കൂര്‍ത്ത 2 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 26-27 ദിവസം
സ്വതന്ത്രരാകല്‍ : 81-91 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ. സെക്‌സിങ്
ആയുസ് : 50 വര്‍ഷം
സ്‌കാര്‍ലറ്റ് മക്കാവ്Scarlett McCau
ഓറഞ്ചുകലര്‍ന്ന ചുവപ്പു തൂവലുകളാണിവയ്‌ക്കുള്ളത്. അതില്‍ മഞ്ഞയും പച്ചയും നീലയും നിറങ്ങളുണ്ടാകും. നീരാട്ടില്‍ ഏറെ തല്‍പരരായ ഇവര്‍ക്ക് മൃദുവായ തൂവലുകളാണുള്ളത്.
ഭക്ഷണം: ധാന്യങ്ങള്‍, ഏത്തപ്പഴം, കാരറ്റ്, തക്കാളി
സ്വദേശം: തെക്കേ അമേരിക്ക
വലിപ്പം: 85 സെ.മീ.
മുട്ടയിടീല്‍: രണ്ടറ്റവും കൂര്‍ത്ത 2-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-25 ദിവസം
സ്വതന്ത്രരാകല്‍ : 100-106 ദിവസം
തിരിച്ചറിയല്‍: ഡി.എന്‍.എ സെക്‌സിങ്
ആയുസ്: 50 വര്‍ഷം
യെല്ലോ കോളേര്‍ഡ് മക്കാവ്Yellow Collered Macau
ചെറു മക്കാത്തത്തകളില്‍ പ്രശസ്‌തരാണിവര്‍. ചുവന്ന കണ്ണുകളും കഴുത്തില്‍ മഞ്ഞനിറത്തിലുള്ള രേഖയുമുണ്ട്. അതിശൈത്യവും അത്യുഷ്‌ണവും അതിജീവിക്കാന്‍ കഴിവില്ലാത്ത ഇവയ്‌ക്ക് വലിയ കൂടുകള്‍ ആവശ്യമാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: 38 സെ.മീ.
മുട്ടയിടീല്‍: 3-4 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 24-26 ദിവസം
സ്വതന്ത്രരാകല്‍ : 70 ദിവസം
തിരിച്ചറിയല്‍ : ഡി.എന്‍.എ. സെക്‌സിങ്
ഹാന്‍സ് മക്കാവ്Hans Macau
മക്കാത്തത്തകളിലെ പൊക്കം കുറഞ്ഞ ഇനമാണിത്. കണ്ണുകള്‍ക്കു ചുറ്റുമുള്ള ത്വക്കിന്റെ വെള്ളനിറം ചുണ്ടുകള്‍ വരെ നീളുന്നു. കൂടുകളില്‍ കൂട്ടത്തോടെ വളരാന്‍ ഇഷ്‌ടപ്പെടുന്ന ഇവര്‍ അടക്കവും ഒതുക്കവുമുള്ള തത്തകളാണ്.
ഭക്ഷണം: ധാന്യങ്ങള്‍, പഴങ്ങള്‍
സ്വദേശം: തെക്കേ അമേരിക്ക, ബ്രസീല്‍
വലിപ്പം: 30 സെ.മീ.
മുട്ടയിടീല്‍ : 4-5 വെള്ളമുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം:
ബഫണ്‍സ് മക്കാവ്Buffon's Macau
ഉയര്‍ന്ന വാലുള്ള ഇവര്‍ ഗ്രേറ്റ് ഗ്രീല്‍ മക്കാവ് എന്നും അറിയപ്പെടും. കടും പച്ചനിറത്തിതല്‍ മഞ്ഞവരകള്‍ വീഴുന്ന മേനി. നെറ്റിയിലും കവിളിലും ചുവപ്പുമരകള്‍. 5-ാം വര്‍ഷം പ്രായപൂര്‍ത്തിയാകും. 3 മുട്ടകള്‍ വരെ ഒറ്റത്തവണ ഒന്നിടവിട്ട ദിവസങ്ങളിലാടാറുണ്ട്.
ഗ്രീന്‍ വിങ്‌സ് മക്കാവ്
സുന്ദരവും വിസ്‌മയകരവുമായ കൊക്കുകള്‍. അതീവ ബുദ്ധിശാലികളായ ഇവരെ സ്വന്തമാക്കാന്‍ ആരും കൊതിച്ചു പോകും. പേരില്‍ പച്ചനിറമുണ്ടെങ്കിലും പേരിന് ചിറകുകളില്‍ മാത്രമേ പച്ചനിറമുള്ളൂ.
സ്വദേശം: വടക്കന്‍ അര്‍ജ്ജന്റീന
വലിപ്പം: 89 സെ.മീ.
മുട്ടയിടീല്‍: 3-4 മുട്ടകള്‍
അടവിരിയല്‍ ദൈര്‍ഘ്യം: 28 ദിവസം
സ്വതന്ത്രരാകല്‍ : 90 ദിവസം
കൊക്കറ്റൂ തത്തകള്‍
തലയില്‍ പൂവുള്ള അലങ്കാര തത്തകളാണ് കൊക്കറ്റൂകള്‍. കളിപ്പാട്ട കൈവണ്ടി വലിപ്പിക്കാനും മറ്റും നന്നായി പരിശീലിപ്പിക്കാവുന്ന ഇവ സര്‍ക്കസ് തത്തകള്‍ എന്നാണ് അറിയപ്പെടുന്നത്.
ലെസര്‍ സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കറ്റൂ/Laser Sulfur Crusted Kokatoo
തൂവെള്ളമേനിയും തലയില്‍ തൂവലും അസാമാന്യ ബുദ്ധിസാമര്‍ഥ്യവുമുള്ള പക്ഷിയാണിത്. ഏതു വിദ്യയും നന്നായി അഭ്യസിച്ച് അനുകരിക്കും. ചുണ്ടുകളും കാലുകളും കറുപ്പുനിറം പിടയ്‌ക്ക് തവിട്ടുനിറമുള്ള കൃഷ്‌ണമണികള്‍, പൂവന് കറുപ്പും.
നീളം - 30-33 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍ -75 ദിവസം
ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കറ്റൂ
തലയിലെ പൂവിന് നീളമേറെയുണ്ട്. വാലുകള്‍ ചിറകുകള്‍ എന്നിവയുടെ അടിഭാഗം നേരിയ മഞ്ഞഛായയുണ്ടെങ്കിലും മേനിയാകെ വെണ്‍മ നിറഞ്ഞതാണ്. കണ്ണുകളും ചുണ്ടുകളും കറുപ്പുനിറമാണ്.
നീളം -51 സെ.മീ
ശീല്‍- 2,3 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 26 ദിവസം
സ്വതന്ത്രരാകല്‍-77 ദിവസം
മൊളൂക്കന്‍ കൊക്കറ്റൂMoluccan Kokatoo
ബുദ്ധിശാലികളും വിശ്വസ്‌തരും കുലീനരുമാണ് മൊളൂക്കന്‍ കൊക്കറ്റൂകള്‍. ഉയര്‍ന്ന വിപണിവിലയുള്ള ഇവര്‍ക്ക് തുളച്ചുകയറുന്ന ശബ്‌ദമുണ്ട്. അടിവയര്‍ മഞ്ഞ, ചുണ്ടുകള്‍, ചാരകലര്‍ന്ന കറുപ്പ്, കാലുകള്‍ ചാരനിറം, തലപ്പൂവില്‍ നേരിയ പിങ്ക് നിറം എന്നിങ്ങനെയാണ് വര്‍ണവ്യത്യാസം. തൂവെള്ള നിറം അല്‍പം കൂടുതല്‍ പിടയ്‌ക്കായിരിക്കും. പൂവനേക്കാള്‍ ചെറിയ തലയാണ് പിടയ്‌ക്ക്. പഴങ്ങളും മറ്റും നന്നായി ഇഷ്‌ടപ്പെടുന്ന ഇവര്‍ക്ക് അനുകരണ സാമര്‍ഥ്യം ഏറെയുണ്ട്.
നീളം- 55 സെ.മീ.
ശീല്‍- 2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം- 28 ദിവസം
സ്വതന്ത്രരാകല്‍- 105-110 ദിവസം
അംബ്രല്ലാ കൊക്കറ്റൂUmbrella cockatoo
തലയിലെ തൂവെള്ള തൊപ്പി തൂവലുകളാണ് ഇവയ്‌ക്ക അലങ്കാരം. വിദ്യകള്‍ എളുപ്പം സ്വന്തമാക്കാന്‍ വിരുതരാണിവര്‍. വടക്കന്‍ മൊളൂക്കസ് ദ്വീപുകാരായ അംബ്രല്ലാകള്‍ കൂട്ടത്തോടെ കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്. പിടയുടെ കൃഷ്‌ണമണികള്‍ തവിട്ടുനിത്തിലും പൂവന്റേത് കറുപ്പുനിറത്തിലും കാണാം. യൗവനക്കാരെ കൃഷ്‌ണമണിയുടെ ചാരനിറം നോക്കി തിരിച്ചറിയാം. പ്രജനനകാലത്ത് പഴവര്‍ഗങ്ങള്‍ നന്നായി നല്‍കണം.
നീളം-45 സെ.മീ.
ശീല്‍- 1-2 മുട്ടകള്‍
അടയിരിക്കല്‍ ദൈര്‍ഘ്യം -28 ദിവസം
സ്വതന്ത്രരാകല്‍- 84-105 ദിവസം.
പക്ഷികളുടെ ആരോഗ്യം എന്നും ശ്രദ്ധിക്കുക
ദിവസേന പക്ഷികളെ നിരീക്ഷിക്കണം തൂവലിന്റെ കുറവ് അനാരോഗ്യത്തിന്റെ സൂചനയാകാം ഒരു കണ്ണുകൊണ്ട് മാത്രം നോക്കുന്ന പക്ഷികളുടെ മറ്റേക്കണ്ണ്. അസുഖബാധിതമാകാം. വലിയ കോളനികളില്‍ അസുഖ സാധ്യതയേറും
പൂപ്പലടിച്ച ധാന്യം വലിയ അപകടങ്ങള്‍ക്കിടയാക്കും.
വലിയ തത്തകള്‍ക്ക് ഭാരമുള്ള മണ്‍പാത്രങ്ങളില്‍ ആഹാരം നല്‍കണം.
ഫെസന്റുകള്‍ക്കും ക്വയില്‍ പക്ഷികള്‍ക്കും ഹോപ്പറുകള്‍ തീറ്റപാത്ര വാക്കിയാല്‍ തീറ്റനഷ്‌ടം ഒഴിവാക്കാം.
തത്തകള്‍ :പ്രജനനം
നന്നായി ചേരുന്ന ഇണകളെ കണ്ടെത്തുക. പ്രായപൂര്‍ത്തിയാകുന്ന കാലം ഓരോ പക്ഷിയിലും വ്യത്യസ്‌തമാണ്. ബഡ്‌ജീസുകളില്‍ 9-12 മാസമെങ്കില്‍ തത്തകളില്‍ 4-5 വര്‍ഷമെടുക്കും, ഇണചേരല്‍ പ്രായമെത്താന്‍.
പൊതുവേ മിതോഷ്‌ണ കാലമാണ് മിക്ക പക്ഷികളും ഇഷ്‌ടപ്പെടുന്നത്. കൊക്കറ്റീല്‍, സീബ്ര ഫിഞ്ച്, ബഡ്‌ജീസ് എന്നീ വിഭാഗക്കാര്‍ വസന്തത്തിന്റെ ആദ്യകാലമാണ് പ്രജനനത്തിനായി തിരഞ്ഞെടുക്കുന്നത്.
പ്രജനനകാലത്തെ തീറ്റ പോഷകസമൃദ്ധമായിരിക്കണം. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‌ക്കു കൂടി കരുതല്‍ അടങ്ങുന്ന മാംസ്യവും ധാതുലവണങ്ങളും ജീവകങ്ങളുമൊക്കെ തീറ്റയിലുണ്ടാകാന്‍ ശ്രദ്ധിക്കണം.
വിരിയലും അടയിരിക്കലും
തത്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് മുട്ടയിടീല്‍. കുറഞ്ഞത് 2 മുട്ടകളെങ്കിലുമിട്ടതിനുശേഷമാണ് തത്തകള്‍ അടയിരിക്കുക.
പ്രാവുകള്‍ 2 മുട്ടകള്‍ വരെയിടും ഇത് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. ഫെസന്റുകളാവട്ടെ ഒറ്റത്തവണ ഒരു ഡസന്‍ മുട്ടകള്‍ വരെയിടാറുണ്ട്.
കൊക്കറ്റീല്‍, കൊക്കറ്റൂ, പ്രാവുകള്‍ എന്നിവയില്‍ അടയിരിക്കുന്ന ജോലി പൂവനും പിടയ്‌ക്കുമാണ്. പൂവന്‍ പകലെങ്കില്‍ പിടയ്‌ക്ക് രാത്രിയിലാണ് ജോലി.
പൊട്ടിയ മുട്ടത്തോടുകള്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്റെ സൂചനയാണ്. സന്ധ്യയാവുമ്പോള്‍ തീറ്റയ്‌ക്കായി കരച്ചില്‍ കേട്ടാല്‍ കുഞ്ഞുങ്ങളുണ്ടെന്ന് ഉറപ്പിക്കാം.
പ്രാവുകളിലും മറ്റും കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമുള്ള സമയമാണിത്. ജീവനുള്ള ചീവിടുകളെയും മറ്റും ഈ സാഹചര്യത്തില്‍ തീറ്റയാക്കാറുണ്ട്.
മുട്ടവിരിയല്‍ കാലത്ത് കോഴിമുട്ട പുഴുങ്ങി തീറ്റയാക്കുന്നത് നല്ലതാണ്.
മുട്ട നല്ലതോ ചീത്തയോ എന്നറിയാം
മുട്ടയിലൂടെ പ്രകാശം കടത്തിവിട്ടു നോക്കിയാല്‍ അവ വിരിയുന്നതോ അല്ലയോ എന്നു മനസിലാക്കാം. വിരിയുന്ന മുട്ടയില്‍ രക്തഞരമ്പുകള്‍ കാണാം. സുതാര്യമായ മുട്ടയാണെങ്കില്‍ അണ്ഡസംയോജനം നടത്തിട്ടില്ലെന്നു അനുമാനിക്കാം. ഇരുണ്ട മുട്ടകള്‍ ഭ്രൂണം മരിച്ചതിന്റെ ലക്ഷണമാണ്...
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാലക്കാട്ടെ ക്ഷീരകര്‍ഷകര്‍ അറിയാന്‍