അലങ്കാര പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്നവരുടെ കണ്ണുകൾ ഉടക്കിപ്പോകുന്ന തരം കിളികളാണ് ഈ കുഞ്ഞൻ കിളികൾ മെഴുകുപൊതിഞ്ഞ കൊക്കിന്റെ രൂപമാണ് ഇവയ്‌ക്ക്.
ആഫ്രിക്കന്‍ സ്വദേശികളായ ഈ ചെറുഫിഞ്ചുകള്‍ക്ക് 9-12 സെ.മീ. വലിപ്പമേ കാണൂ. അലങ്കാര പക്ഷികളെ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് വളരെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാൻ കഴിയും.
വാക്‌സ് ബില്ലുകള്‍ :ഇനങ്ങള്‍
ബ്ലൂ വാക്‌സ്‌ബില്‍
ആകാശനീലനിറം, പൂവനില്‍ ശരീരത്തില്‍ കുങ്കുമപൊട്ടുകള്‍ കാണാം. മുതിര്‍ന്ന തുണകള്‍ക്ക് ഉയര്‍ന്ന പ്രോട്ടിനുള്ള മുദൃഭക്ഷണം അത്യാവശ്യമാണ്. പ്രജനനകാലത്ത് ചീവിടുകള്‍ പോലുള്ള ജീവനുള്ള ഇരകള്‍ നല്‍കണം.
റെഡ് ഇയേര്‍ഡ് വാക്‌സിബില്‍
വടക്കേ ആഫ്രിക്കയാണ് സ്വദേശം. തവിട്ടുമേനിയില്‍ തവിട്ടുവരകളുടെ കൃത്യമായ മാതൃക. പൂവന് അടിവയറില്‍ ചുവന്നനിറം. പുറം വാല്‍ കറുത്ത നിറത്തില്‍ നീളത്തില്‍. കണ്ണിനു ചുറ്റും ചുവപ്പ് ചായം പൂശിയ പ്രകൃതം.
ഓറഞ്ച് ചീക്ക്‌ഡ് വാക്‌സ്‌ബില്‍
ആഫ്രിക്കയാണ് ജന്മദേശം. കവിളുകളില്‍ ഓറഞ്ചുനിറം. തിളങ്ങുന്ന തവിട്ടുനിറമുള്ള മേനി. കടും തവിട്ടുനിറത്തിലുള്ള കണ്ണുകള്‍. ചുണ്ടുകള്‍ക്ക് ചുവപ്പുനിറം. കാലുകള്‍ക്ക് റോസ്‌നിറം. ബലിഷ്‌ഠമായ കാലുകളും നഖങ്ങളുമാണ് ഇവര്‍ക്ക്. പ്രജനനകാലത്ത് വാലാട്ടിയുള്ള പൂവന്റെ ഇരിപ്പും ഉയര്‍ന്ന ശബ്‌ദത്തിലുള്ള പാട്ടും പ്രസിദ്ധമാണ്.
ഗോള്‍ഡന്‍ ബ്രസ്റ്റഡ് വാക്‌സ്‌ബില്‍
ആഫ്രിക്ക സഹാറ സ്വദേശി. വാക്‌സ്‌ബില്ലുകളിലെ കുള്ളന്മാരാണിവര്‍. കേവലം 3 ഇഞ്ച് വലിപ്പമേ ഇവര്‍ക്കുള്ളൂ. സ്വര്‍ണനിറമുള്ള നെഞ്ചും കണ്ണിനുചുറ്റും പടരുന്ന ചുവപ്പും തവിട്ടു ചിറകുകളുമാണ് ഇവരുടെ പ്രത്യേകത. കണ്ണിനുചുറ്റുമുള്ള ചുവപ്പ് പിടകള്‍ക്കില്ല. പൂവനും പിടയും അടയിരിക്കും.