Updated on: 20 March, 2020 11:49 PM IST

കേരളത്തിന്റെ തനത് ആടു വർഗ്ഗമാണ് മലബാറി ആടുകൾ.കേരളത്തിന് പുറത്തുള്ളവർ ഇവയെ തലശ്ശേരി ആടുകൾ എന്നും പറയും.കണ്ണൂർ തലശ്ശേരി വടകര ഭാഗങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത് അതുകൊണ്ട് ഇവയ്ക്ക് തലശ്ശേരി ആടുകൾ എന്ന് പേരു കിട്ടിയത് .തെക്കേ ഇന്ത്യൻ ആടുകളെ അപേക്ഷിച്ച് കേരളത്തിലെ കാലാവസ്ഥയെ അധിജീവിക്കാൻ ഇവയ്ക്ക് കഴിയും .മറ്റ് ആടുകളെ അപേക്ഷിച്ച് ഇവയ്ക്ക് രോഗ പ്രതിരോധശേഷി, ക്ഷീരോത്പാദനശേഷി,പ്രജനനശേഷി തീറ്റ പരിവർത്തന ശേഷി എന്നിവ വളരെ കൂടുതലാണ് .മലബാറി ആടുകൾ പല നിറങ്ങളിൽ കാണാം തവിട്ട് ചാരനിറം, കറുപ്പും വെളുപ്പും, മാൻ നിറം എന്നിങ്ങനെ കാണാം .മലബാറിയിൽ കൊമ്പുള്ളവയും ഇല്ലാത്തവയും ഉണ്ട് .ചെവികൾക്ക് നല്ല നീളം ഉണ്ടായിരിക്കും .ഇവയുടെ ചെവിയും കണ്ണുകളും കൈകാലുകളും വളരെ മനോഹരമാണ് .

മലബാറിയുടെ ആൺ ആടുകൾക്ക് 50 കിലോ തൂക്കവും പെൺ ആടുകൾക്ക് 30 കിലോ തൂക്കവും വരെ വരും .ആദ്യ പ്രസവത്തിൽ ഒരു കുട്ടിയും പിന്നീടുള്ള പ്രസവങ്ങളിൽ 2 ഉം മൂന്നും കുട്ടികൾ വരെ 2 ഇവയ്ക്ക് ഉണ്ടാകും .നല്ല പരിപാലനമുള്ള ഒരു മലബാറി ആടിൽ നിന്നും 2 - 3 ലിറ്റർ പാൽ വരെ ലഭിക്കും .കെട്ടിയിട്ടും .കൂടുകളിലും .മേയാൻ സ്ഥലമുള്ളവർക്ക് അഴിച്ച് വിട്ടും ഇവയെ വളർത്താം .പ്രായ പൂർത്തിയായ ആടിന് 300 -400 ഗ്രാം തീറ്റയും 15 കിലോ പച്ച പുല്ലും നൽകണം ദിവസേന .മലബാറി ആടുകൾ ഒരു വർഷത്തിനുള്ളിൽ പ്രായപൂർത്തിയാവുന്നു .പ്രായ പൂർത്തി യായാൽ 8 - 12 വരെ ഇവയെ ഇണ ചേർപ്പിക്കാം .150 ദിവസമാണ് ഇവയുടെ ഗർഭകാലം .പാലിനും മാംസത്തിനും വേണ്ടിയും വളർത്താവുന്ന ആടുകളാണ് മലബാറി ആടുകൾ .

English Summary: Malabari Goat
Published on: 20 March 2020, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now