Updated on: 12 March, 2019 5:04 PM IST

പെറ്റ് ആക്‌സസറീസ് വിപണി കുതിയ്ക്കുന്നു വളര്ത്തു മൃഗങ്ങളെ പുറത്തു കൂട്ടിലോ വീടിനു പുറകിലോ പാർപ്പിച്ചിരുന്ന കാലം മാറിപ്പോയി ഇന്ന് വീടിനുള്ളിൽ തന്നെ അവയ്ക്കു പ്രത്യേക സ്ഥലം ഉണ്ട് . വളർത്തുമൃഗങ്ങളുടെ പരിപാലനത്തിന് എത്ര രൂപവേണമെങ്കിലും ചിലവഴിക്കാം ആളുകൾ തയ്യാറാണ് .

ഓമനമൃഗങ്ങള്‍ക്കും അലങ്കാര പക്ഷികള്‍ക്കുമിണങ്ങിയ പെറ്റ് ആക്‌സസറികള്‍ക്ക് ഇന്ന് വിപണിയില്‍ പ്രിയമേറി വരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രാദേശികമായി ഓമനമൃഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിരവധി മാറ്റങ്ങളിന്നുണ്ട്. ഇന്ത്യയില്‍ ആഗോളതലത്തില്‍ വിപണി കയ്യടക്കിയ നിരവധി വസ്തുക്കളുണ്ട്.

ഓമന മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്ക്ക് യാത്രയില്‍ കൊണ്ടുപോകാവുന്ന കൂട്, കിടക്ക, ഓട്ടോമാറ്റിക്ക് തീറ്റപ്പാത്രങ്ങള്‍, കഴുത്തിലിടാവുന്ന റേഡിയോ കോളര്‍, ട്രാന്‍പോ ന്‍ ഘടിപ്പിച്ച ലീഷ്, മികച്ച ടോയിലറ്റുകള്‍. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ശരീരം ചീകിമിനുക്കാവുന്ന ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍ മുതലായവ ഇവയില്‍ ചിലതാണ്. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യു.കെ, യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളില്‍ പെറ്റ് ആക്‌സസറീസിന്റെ വിപണി 14 ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റേതാണ്.

വളര്‍ത്തു നായ്ക്കളില്‍ ഡോഗ് കോളര്‍, ലീഡ്‌സ്, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, രോമം വൃത്തിയാക്കുന്ന കോസ്‌മെറ്റിക്ക് ഉപകരണങ്ങള്‍, യാത്രയില്‍ കൂടെ വേണ്ടിവരുന്ന ഔട്ട് ഡോര്‍ പ്രൊഡക്ട്‌സ്, കിടക്ക, കമ്പിളി, പാവകള്‍, നായ്ക്കളെ കൊണ്ടു പോകാവുന്ന കാരിയറുകള്‍, ബാക്ക്പാക്ക്‌സ്, നായ്ക്കള്‍ക്ക് സുഖവാസത്തിനുള്ള ഉപകരണങ്ങള്‍, കാറില്‍ യാത്ര ചെയ്യിക്കുമ്പോഴും വിമാനത്തില്‍ യാത്ര ചെയ്യിക്കുമ്പോഴും ആവശ്യമായ ഉപകരണങ്ങള്‍, ഡോഗ് സ്‌ട്രോളേഴ്‌സ്, ഡോഗ് സ്റ്റെപ്‌സ്, വസ്ത്രങ്ങള്‍ ക്രിസ്തുമസ്സ് കളിപ്പാട്ടങ്ങള്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്.

പൂച്ചകള്‍ക്കും പ്രത്യേകം കിടക്കകള്‍, കൊണ്ടുപോകാവുന്ന വാഹനങ്ങള്‍, ഭക്ഷണം, നല്‍കാവുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആശ്വാസകരമായ അവസ്ഥക്കിണങ്ങുന്ന വസ്തുക്കള്‍, കോളറുകള്‍ എന്നിവയും വിപണിയിലുണ്ട് അലങ്കാരപക്ഷികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കിടക്കകള്‍, എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ എന്നിവയുണ്ട്. ഓമനമൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തടവാനുള്ള കൈയ്യുറകള്‍, ടൂത്ത് ബ്രഷുകള്‍, പ്ലാസ്റ്റിക്ക് വേസ്റ്റു ബാഗുകള്‍ക്കു പകരം സുഗന്ധം പരത്തുന്ന പൂച്ച് പിക്കപ്പ് ബാഗുകള്‍, ദിവസേന ഉപയോഗിക്കാവുന്ന ജൈവ നിര്‍മ്മിതമായ പിക്കപ്പ് ബാഗുകളും വിപണിയിലുണ്ട്.

മുത്ത് പിടിപ്പിച്ച കോളറുകള്‍ (Studded Staffy Collars), പൂച്ചകള്‍ക്ക് ഒളിച്ചിരിക്കാവുന്ന ടണലുകള്‍ (Cat Tunnels), സീറ്റ് ബെല്‍റ്റുകള്‍, കളിപ്പാട്ടങ്ങള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള കോളറുകള്‍, ഷൂസുകള്‍ (Dog Boots), പന്തുകള്‍, വിവിധയിനം കിടക്കകള്‍, പെറ്റ് കാരി ബാഗുകള്‍ മുതലായവ വിപണിയില്‍ ഏറെ വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളാണ്.

ശീതകാല വസ്ത്രങ്ങള്‍, ടെന്നീസ് ബാള്‍ ക്രൗളേഴ്‌സ്, New bottle Buddles, Snazzy Pet Stroller, Up and lift Harness Black തുടങ്ങി നിരവധി ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറക്കുമതി വഴിയാണ് ഇവയെത്തുന്നത്. ഫേസ്ബുക്കില്‍ Pet accessories House എന്ന സോഷ്യല്‍ ഗ്രൂപ്പുതന്നെയുണ്ട്.

www.etsy.com
www.yell.com
www.dogspot.in
www.petaccessories.com

എന്നീ വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും. ക്രെഡിറ്റ് കേരള വെറ്റിനറി യൂണിവേഴ്സിറ്റി

English Summary: market for pet accessories
Published on: 12 March 2019, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now