പൂമീന്‍ മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ തുറസ്സായ കായലുകളില്‍ വലകള്‍ കൊണ്ട് കവചം ഉണ്ടാക്കി വളര്‍ത്തുന്ന രീതിയാണ് 'പൈന്‍ കള്‍ച്ചര്‍'. ഈ കൃഷിരീതിയില്‍ മത്സ്യങ്ങള്‍ക്ക് പ്രകൃത്യാ കായലുകളില്‍ ലഭിക്കുന്ന തീറ്റ കിട്ടും.
ഓരു ജലാശയ കൃഷിക്ക് അനുയോജ്യമായ മത്സ്യമാണ് പൂമീന്‍. ചാനോസ് ചനോസ് എന്ന് ശാസ്ത്ര നാമം. പൂമീന്‍ കടലിലാണ് മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങള്‍ തീരങ്ങളിലേക്ക് വന്ന് പിന്നീട് ഓരു ജലാശയങ്ങളിലേക്ക് പ്രവേശിക്കും. ഓരുജലാശയങ്ങളിലേക്ക് കുഞ്ഞുങ്ങള്‍ പ്രവേശിക്കുന്നത് ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ്. ഈ സമയം മത്സ്യത്തൊഴിലാളികള്‍ ചെറിയ കണ്ണിവലിപ്പമുളള വലകള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളെ പിടിച്ച് കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ നല്‍കുന്ന പതിവുണ്ട്. ഇത്തരത്തില്‍ പത്തു വര്‍ഷം മുമ്പു വരെ കൊച്ചി തീരപ്രദേശത്ത് ധാരാളം പൂമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രകൃത്യാ പൂമീന്‍ കുഞ്ഞുങ്ങളുടെ ലഭ്യത ഇല്ല എന്നു തന്നെ പറയാം. നിലവില്‍ തമിഴ്‌നാട്ടിലെ രാമേശ്വരം, മണ്ഡപം എന്നീ സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന പൂമീന്‍ കുഞ്ഞുങ്ങളെയാണ് കേരളത്തിലെ കര്‍ഷകര്‍ കൃഷിക്ക് വാങ്ങുന്നത്.
കൃഷിയിടംതിരഞ്ഞെടുക്കല്‍,പി.പി.ടി ഉപ്പുരസമെങ്കിലും ഉളള ഓരുജലാശയങ്ങളാണ് പൂമീന്‍ കൃഷിക്ക് വേണ്ടത് ചെമ്മീന്‍ കെട്ടുകള്‍ കായല്‍ വെളളം കയറി ഇറങ്ങുന്ന കുളങ്ങള്‍, എന്നിവയുടെ കൃഷി നടത്താം. (ശുദ്ധജലാശയങ്ങളില്‍ പൂമീന്‍ വളരുമെങ്കിലും വ്യാവസായിക കൃഷിക്ക് അനുയോജ്യമല്ല).
പെന്‍ കള്‍ച്ചര്‍
പൂമീന്‍ മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ തുറസ്സായ കായലുകളില്‍ ലഭിക്കുന്ന തീറ്റ കിട്ടുന്നതാണ്. കൂടാതെ മത്സ്യം പിടിച്ചെടുക്കാുവാന്‍ എളുപ്പവും. എന്നാല്‍ കേരളത്തില്‍ ഈ കൃഷിരീതി വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നടത്തിയിട്ടുളളത്. പൊതു ജലാശയങ്ങളില്‍ ഇത്തരത്തില്‍ കൃഷി നടത്തുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണം.
കൂട് മത്സ്യക്കൃഷി
വളരെ വേഗമേറിയ മത്സ്യമായതിനാല്‍ കൂടുകള്‍ വൃത്തിയാക്കുന്നതിനും മറ്റും വലകള്‍ മാറ്റുമ്പോള്‍ ഈ മീനുകള്‍ക്ക് പരുക്ക് സംഭവിക്കുന്നത് കാരണം കൂട് മത്സ്യക്കൃഷിക്ക് അനുയോജ്യമല്ല.
കുഞ്ഞുങ്ങളുടെ പരിപാലനംഒരു സെ. മീ. വലിപ്പമുളള കുഞ്ഞുങ്ങളെയാണ് സാധാരണ ലഭിക്കുക. ആയതിനാല്‍ ഇവയെ 6 മുതല്‍ 8 സെ. മീ. വലിപ്പം എത്തുന്നതുവരെ വളര്‍ത്തിയതിനുശേഷം വേണം തുറന്നു വിട്ടുളള കൃഷിയ്ക്കായി ഉപയോഗിക്കുവാന്‍. അല്ലെങ്കില്‍ അവയുടെ അതിജീവനതോത് 10 ശതമാനത്തില്‍ കുറവായിരിക്കും.
ഹാപ്പനെറ്റുകള്‍ ആണ് കുഞ്ഞുങ്ങളെ പരിപാലിക്കുവാന്‍ ഉപയോഗിക്കേണ്ടത്. ഹാപ്പനെറ്റുകള്‍ക്ക് 2.8 മീ. നീളവും 1 മീ. വീതിയും 1.2 മീ. ആഴവുമാണ് വേണ്ടത്. കൃഷിചെയ്യുന്ന ജലാശയങ്ങളില്‍ വേണം ഹാപ്പനെറ്റുകള്‍ ഉറപ്പിക്കേണ്ടത്. ഹാപ്പനെറ്റുകള്‍ ചെലിയില്‍ മുട്ടരുത്. അടിഭാഗത്തു നിന്ന് ഒരടി എങ്കിലും മുകളില്‍ നീക്കണം. പക്ഷികളുടെ ശല്യം ഇല്ലാതിരിക്കുവാന്‍ ഹാപ്പനെറ്റുകള്‍ പ്രത്യേകം വല വിരിക്കണം. ഇത്തരത്തിലുളള ഒരു ഹാപ്പനെറ്റില്‍ 400 പൂമീന്‍ കുഞ്ഞുങ്ങളെ ഇടാം. ഇവയ്ക്ക് പൊടി രൂപത്തില്‍ ലഭിക്കുന്ന (500 മൈക്രോണ്‍) ഫാക്ടറി തീറ്റ 5 നേരങ്ങളിലായി നല്‍കണം. 20 മുതല്‍ 25 ദിവസം വരെ തീറ്റ നല്‍കിയാല്‍ ഇവ വിരല്‍ വലിപ്പം ആകുന്നുണ്ട്. ഹാപ്പനെറ്റുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ തുണികൊണ്ടോ മൃദുവായ ബ്രഷുപയോഗിച്ചോ വൃത്തിയാക്കണം. ജലപ്രവാഹം സുഗമമാക്കുന്നതിനാണ് ഇത് ചെയ്യുന്നത്. വലിയ തോതില്‍ കൃഷി ചെയ്യുകയാണെങ്കില്‍ കുളത്തില്‍ ത്‌ന്നെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതാണ് നല്ലത്. ഇതിനായി കുളങ്ങള്‍ പ്രത്യേകം തയ്യാറാക്കണം എന്നു മാത്രം. കളസസ്യങ്ങളും കള മത്സ്യങ്ങളും നീക്കം ചെയ്ത് കുളം വൃത്തിയാക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പൂര്‍ണമായും വറ്റുന്ന കുളത്തില്‍ വെളളം വറ്റിച്ച് കുളം ഉണക്കിയാല്‍ മതിയാകും. എന്നാല്‍ വറ്റാത്ത കുളങ്ങളില്‍ കളസസ്യങ്ങളെ മാറ്റി വെളളം പരമാവധി വറ്റിച്ച് ഒരു സെന്റ് കുളത്തില്‍ 200 ഗ്രാം ടീഡീസ് പൊടി മിശ്രിതത്തില്‍ നിന്നെടുത്ത സത്ത് ഒഴിച്ചാല്‍ കളമത്സ്യങ്ങള്‍ എല്ലാം നശിച്ചു പോകുന്നതാണ്. (വെളളത്തിന്റെ അളവ് ഒരടിയില്‍ താഴെ ആണെങ്കില്‍ ഒരു സെന്റിന് 200 ഗ്രാം പൊടി മതിയാകും) വെളളത്തിന്റെ അളവ് കൂടുന്നതിന് ആനുപാതികമായി ടീഡീസ് പൊടിയുടെ അളവും കൂട്ടണം. (ടീഡീസിന്റെ സത്ത് എടുക്കുന്നതിന് ടീഡീസ് പൊടി വെളളത്തില്‍ 12 മമിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുകയും 5:1 എന്ന രീതിയില്‍ കല്ലുപ്പ് ഇടുകയും ചെയ്യണം)ചത്ത കളമത്സ്യങ്ങളെ കോരിക്കളഞ്ഞശേഷം 4 കി. ഗ്രാം എന്ന തോതില്‍ ഡോളോമൈറ്റ് ഇടണം. തുടര്‍ന്ന് 5 കി. ഗ്രാം ഉണക്കച്ചാണകം ഒരു സെന്റില്‍ എന്ന ക്രമത്തില്‍ നേരിട്ട് ഇടുകയോ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് കുളത്തിന്റെ വിവിധ സ്ഥലങ്ങളിലോ കെട്ടിത്താഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഇങ്ങനെ തയ്യാറാക്കിയതിന് 5 ദിവസങ്ങള്‍ക്കു ശേഷം പരിപാലിക്കാനുളള കുഞ്ഞുങ്ങളെ വിടാം. നഴ്‌സറി കുളത്തില്‍ സെന്റൊന്നിന് 600 കുഞ്ഞുങ്ങളെ ഇടാം. ഒരു മാസത്തിനുശേഷം ഇവയെ വലിയ കുളങ്ങളിലേക്ക് മാറ്റണം. ഗ്രോ ഔട്ട് കൃഷിക്ക് (തുറന്നു വിട്ടുളള) സെന്റില്‍ 40 മുതല്‍ 8 കുഞ്ഞുങ്ങളെ വരെയാണ് വളര്‍ത്തുന്നതിനായി ഇടേണ്ടത്. തുറന്നു വിട്ട് കൃഷി ആരംഭിക്കുമ്പോള്‍ തുടക്കത്തില്‍ രണ്ടു മാസമെങ്കിലും തിരിതീറ്റ (2 മി.മീ.) നല്‍കണം. തുടര്‍ന്ന് ഗോതമ്പ്, അരിത്തവിട്, കപ്പലണ്ടി, തേങ്ങപ്പിണ്ണാക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന തീറ്റയിലേക്ക് മാറ്റാവുന്നതാണ്. കുളത്തില്‍ തന്നെ ഉണ്ടാകുന്ന പ്ലവകങ്ങളും ആല്‍ഗകളും (ലാബ് ലാബ്) മറ്റും ഇവയുടെ ഇഷ്ടഭക്ഷണങ്ങളായതിനാല്‍ കൃത്യമായ ഇടവേളകളില്‍ പ്ലവകങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ഉണക്ക ചാണകത്തിന്റെ സത്ത് ഒഴിക്കുന്നത് നല്ലതാണ്.ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെ ആണ് പൂമീന്‍ കൃഷി നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ കൃഷിയിടം ഈ സമയത്തു തന്നെ സജ്ജമാക്കേണ്ടതാണ്. മറ്റ് ഓരു മത്സ്യങ്ങളായ തിരുത, കരിമീന്‍, തിലോപ്പി എന്നിവയ്‌ക്കൊപ്പവും പൂമീനിനെ വളര്‍ത്താവുന്നതാണ്. നാരന്‍ ചെമ്മീനും പൂമീനും സമ്മിശ്രമായി കൃഷിചെയ്യുന്ന രീതിക്ക് വളരെയധികം പ്രചാരമുണ്ട്.
ശരിയായ രീതിയില്‍ തീറ്റ നല്‍കി ശാസ്ത്രീയമായി പരിപാലിച്ചാല്‍ കുറഞ്ഞത് 60 ശതമാനം അതിജീവനതോതും 8 മാസത്തിനുളളില്‍ 500 ഗ്രാം വലിപ്പവും വയ്ക്കുന്ന മത്സ്യമാണ് പൂമീന്‍.