കൊല്ലം : പശു, ആട് എന്നിവയെ വളർത്തുന്നവർ ഇനി അവയ്‌ക്കൊരു അസുഖമുണ്ടായാൽ മൃഗഡോക്ടറെ കാത്തിരുന്നു ബുദ്ധിമുട്ടണ്ട. സഞ്ചരിക്കുന്ന മൃഗാശുപത്രി നിങ്ങൾക്കരികിലെത്തും. കർഷകർ ,ക്ഷീര സംഘങ്ങളിൽ രജിസ്റ്റർ ചെയ്തവരായിരിക്കും. അല്ലെങ്കിൽ ഡയറി ഫാമുകൾ നടത്തുന്നവരെങ്കിൽ അവർക്കും ഇനി സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കും. ഇങ്ങനെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കുന്നതിന് താത്പര്യമുള്ള ക്ഷീരസംഘങ്ങളോ അല്ലെങ്കിൽ /ഡയറി ഫാമുകളോ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ 1500 രൂപയുടെ ഡി ഡി എടുത്ത് ജില്ലാ പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജില്ലാ പഞ്ചായത്ത് ജന്തുക്ഷേമ ക്ലിനിക്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി ആരംഭിച്ചിട്ടുള്ളത്. നിലവിൽ എറണാകുളത്തും വയനാട്ടിലും ജില്ലയിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ 9447702489 നമ്പരില്‍ ലഭിക്കും. Dairy groups or / dairy farms interested in availing the services of such mobile veterinary clinics should register with the District Panchayat by taking a DD of Rs.1500 The mobile veterinary hospital has been started in connection with the District Panchayat Animal Welfare Clinic project. Currently similar activities are being carried out in Ernakulam district as well. Detailed information is available on 9447702489.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അരുമകൾക്കായ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുമായി 'ശ്രദ്ധ'
#veterinary #hospital #mobilehospital #Kollam #Farmer #Krishijagran