കർഷകരെ പ്രധാന ചാനലുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഓരോ ദിവസവും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. അതേസമയംതന്നെ കന്നുകാലികളുടെ സുരക്ഷയ്ക്കായി സർക്കാർ ഇപ്പോൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : കന്നുകാലികൾക്ക് നൽകുന്ന തീറ്റയിൽ പൂപ്പൽ വിഷബാധ കണ്ടാൽ എന്തു ചെയ്യണം?
മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് മധ്യപ്രദേശ് സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും, ഈ പദ്ധതി ലഭ്യമാണ് എന്ന് അറിയിക്കട്ടെ, പ്രാദേശിക മൃഗസംരക്ഷണ വകുപ്പുമായി കൂടിയാലോചിച്ച് നിങ്ങൾക്ക് പദ്ധതികൾ ലഭിക്കുന്നതായിരിക്കും.
മൃഗങ്ങളുടെ ഇൻഷുറൻസിനായി 70% സബ്‌സിഡി (70% Susidy)
വാസ്തവത്തിൽ, മധ്യപ്രദേശ് സർക്കാർ 70 ശതമാനം സബ്‌സിഡി നൽകുന്നു, അതായത് മൃഗങ്ങളുടെ ഇൻഷുറൻസിൽ കന്നുകാലി ഉടമകൾക്ക് ഗ്രാൻ്റുകൾ നൽകുന്നു. ലൈവ്‌സ്റ്റോക്ക് ഇൻഷുറൻസ് സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്. എല്ലാത്തരം മൃഗങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, കന്നുകാലി ഉടമകൾക്ക് അവരുടെ സ്വന്തം കന്നുകാലികൾക്ക് ഇൻഷുറൻസ് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം, ഇത് അവരുടെ മൃഗങ്ങളുടെ നഷ്ടത്തിനും മരണശേഷം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കും നഷ്ടപരിഹാരം നൽകാൻ കഴിയും. അതിലൂടെ അവരുടെ ജീവിത രീതി കുറച്ച് കൂടി മെച്ചപ്പെടും.
ഈ പദ്ധതിയിലൂടെ കർഷകർക്ക് മൃഗങ്ങൾ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കർഷകർക്ക് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഈ പച്ചക്കറികൾ കന്നുകാലികള്‍ക്കും കോഴികള്‍ക്കും തീറ്റയായി നൽകാം
കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ആർക്കാണ് ലഭിക്കുക?
മൃഗത്തിൻ്റെ ഉടമ സംസ്ഥാനത്തിന്റെ സ്വദേശിയായിരിക്കണം. കന്നുകാലി വളർത്തുന്നയാൾക്ക് 5 ഇൻഷുറൻസ് മാത്രമേ എടുക്കാനാകൂ, അതിൽ ഓരോന്നിനും 10 മൃഗങ്ങൾക്ക് പരിരക്ഷ ലഭിക്കും. ഈ പ്ലാൻ പ്രകാരം നിങ്ങൾക്ക് 50 മൃഗങ്ങൾ വരെ മാത്രമേ ഇൻഷ്വർ ചെയ്യാൻ കഴിയൂ എന്നാണ് ഇതിനർത്ഥം.
എപിഎൽ, ബിപിഎൽ വിഭാഗത്തിൽപ്പെട്ട കന്നുകാലി വളർത്തുന്നവർക്ക് ക്ലാസ് കാർഡ് ഉണ്ടായിരിക്കണം. കറവപ്പശുക്കൾ ഉൾപ്പെടെയുള്ള മറ്റ് കന്നുകാലികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ആവശ്യമുള്ള രേഖകൾ? (Doccument Required)
ആധാർ കാർഡ്
തിരിച്ചറിയൽ രേഖ
മൊബൈൽ നമ്പർ
ബാങ്ക് പാസ്ബുക്ക്
യഥാർത്ഥ വിലാസ തെളിവ്
എപിഎൽ-ബിപിഎൽ കാർഡ്
മൃഗങ്ങളുടെ ആരോഗ്യ വിവരങ്ങൾ
അപേക്ഷിക്കേണ്ടവിധം (How to Apply)
ഇതിനായി കന്നുകാലി ഉടമകൾ തങ്ങളുടെ ജില്ലയിലെ വെറ്ററിനറി വിഭാഗവുമായി നേരിട്ട് ബന്ധപ്പെടണം. ഇവിടെ അവർക്ക് കന്നുകാലി ഇൻഷുറൻസ് പദ്ധതി നൽകും. ഈ സമയത്ത്, കന്നുകാലി ഉടമകൾക്ക് ശരിയായ രേഖകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
മൃഗങ്ങൾ ചത്തു 24 മണിക്കൂറിനുള്ളിൽ പദ്ധതി പ്രയോജനപ്പെടുത്താം, എന്നാൽ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം.
ബന്ധപ്പെട്ട വാർത്തകൾ : പി.എം കിസാൻ സമ്മാൻ നിധിയും മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നു: പി.എം