Updated on: 14 March, 2022 4:29 PM IST
Pashu Kisan Credit Card: 60,000 രൂപ സാമ്പത്തിക സഹായം...

Pashu Kisan Credit Card: കർഷകരുടെ പുരോഗതിയ്ക്കായി കേന്ദ്ര- സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കടക്കെണിയിലാകാതെ കൃഷി ഉപജീവനമാക്കിയ കർഷകരെ താങ്ങി നിർത്താനായി പിഎം കിസാൻ ഉൾപ്പെടെയുള്ള പദ്ധതിയാണ് മോദി സർക്കാരും ആവിഷ്കരിച്ചിട്ടുള്ളത്. പശു, പോത്ത്, കോഴി, ചെമ്മരിയാട്, ആട് തുടങ്ങി മൃഗങ്ങളെ വളർത്തുന്ന കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായും നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; ഉടൻ മന്ത്രിസഭയുടെ അനുമതി തേടും

അതായത്, കർഷകർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വായ്പയും ധനസഹായവും നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മോദി സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം കർഷകർക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുന്നു. ആട്, പശു, പോത്ത്, കോഴി, ചെമ്മരിയാട് എന്നിങ്ങനെ ഓരോ മൃഗങ്ങൾ വളർത്തുന്ന കർഷകർക്കും പശു കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ആനുകൂല്യം നൽകുന്നത്. എന്നാൽ, ഓരോ മൃഗത്തിനും പ്രത്യേകം വായ്പാ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: സന്തോഷ വാർത്ത! Retirement പ്രായം ഉയർത്തും, പെൻഷൻ തുക വർധിപ്പിക്കും

പശു കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ എങ്ങനെയെന്ന് മനസിലാക്കാം.

പദ്ധതി പ്രകാരം പശുവിനെ വളർത്തുന്ന കർഷകന് 40,783 രൂപയും, എരുമയ്ക്ക് 60,249 രൂപയും ലഭിക്കുന്നു. അതേസമയം, ആടിനും ചെമ്മരിയാടിനും 4063 രൂപയും കോഴിക്ക് 720 രൂപയുമാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പശു കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിന്റെ കീഴിൽ മൃഗസംരക്ഷണത്തിനായി കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ തുക നിങ്ങൾക്ക് 6 ഗഡുക്കളായാണ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. ആദ്യ ഗഡു ലഭിച്ച ദിവസം മുതൽ വായ്പയുടെ കാലാവധി ആരംഭിക്കുന്നു.

ബാങ്കിൽ പശു കിസാൻ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത്, മറ്റെന്തെങ്കിലും ഈട് വക്കാതെയോ, സെക്യൂരിറ്റിയില്ലാതെയോ നിങ്ങൾക്ക് വായ്പ എടുക്കാനാകും.
ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് 1.60 ലക്ഷം രൂപ വരെ യാതൊരു ജാമ്യവുമില്ലാതെ വായ്പയെടുക്കാം. കൃത്യസമയത്ത് പലിശ അടച്ചാൽ, 3 ശതമാനം വരെ കിഴിവുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള മികച്ച സർക്കാർ പദ്ധതികൾ

ആവശ്യമായ രേഖകൾ (Documents Required)

നിങ്ങൾക്ക് പശു കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ പേര് രജിസ്റ്റർ ചെയ്യണമെങ്കിൽ, നിങ്ങൾ വളർത്തുന്ന മേൽപ്പറഞ്ഞ മൃഗങ്ങളുടെ ആരോഗ്യ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇൻഷുറൻസ് ചെയ്ത മൃഗങ്ങൾക്കും വായ്പ ലഭിക്കുന്നതാണ്. താത്പര്യമുള്ള കർഷകർക്ക് അടുത്തുള്ള ബാങ്ക് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ എല്ലാ രേഖകളും ഇതിനൊപ്പം ഹാജരാക്കേണ്ടതുണ്ട്. അപേക്ഷയുടെ വെരിഫിക്കേഷൻ പൂർത്തിയാക്കി, ഒരു മാസത്തിന് ശേഷം നിങ്ങൾക്ക് പശു ക്രെഡിറ്റ് കാർഡ് ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: 90% സർക്കാർ സഹായത്തോടെ പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള ബിസിനസ്സ്!

English Summary: Pashu Kisan Credit Card: Rs 60,000 Will Get Under The Scheme, Know How to Register?
Published on: 10 March 2022, 05:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now