സാധാരണയായി വളര്‍ത്താന്‍ യോജിച്ച പ്രാവുകള്‍ ആസ്ത്രേലിയന്‍ ഗോള്‍ഡ്, ആസ്ത്രേലിയന്‍ റെഡ്, ലാബോര്‍, ഫാന്‍ടെയില്‍, രാജസ്ഥാന്‍ ബ്യൂട്ടി പൗട്ടര്‍, സാറ്റിനെറവ് എന്നിവയാണ്. ഇവയെല്ലാ വിവിധ വര്‍ണ്ണങ്ങളില്‍ ലഭിക്കുന്നു. ഫ്രില്‍ബാക്ക്, കിംഗ്, ടബ്ളര്‍, അമേരിക്കന്‍ ഫെന്‍സ്, ഫാന്‍ടെയില്‍, സ്വാളോ എന്നിവ വില കൂടിയവയും അപൂര്‍വ്വമായി ലഭിക്കുന്നവയുമാണ്.
വിനോദത്തിനു മാത്രമല്ല, നല്ലൊരു വരുമാന മാർഗ്ഗമായും പ്രാവുവളർത്തൽ സംരംഭം ചെയ്യാവുന്നതാണ്. നാടൻ പ്രാവുകൾ മുതൽ വിദേശയിനങ്ങൾ വരെ വാങ്ങുവാൻ ആവശ്യക്കാരുണ്ട്. ഒരു ജോഡി പ്രാവിന് ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന വിവിധയിനങ്ങൾ വിപണിയിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രാവിനെ വളർത്താം
കൂടൊരുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
കൂടൊരുക്കുമ്പോൾ ചുരുങ്ങിയത് അഞ്ചടി നീളവും ഒന്നരയടി വീതിയും ഒന്നരയടി പൊക്കവുമുള്ള കൂടുകൾ വേണം നിർമ്മിക്കാൻ. ഇതിനനുസരിച്ചുള്ള സ്ഥലസൗകര്യം പ്രാവ് വളർത്തൽ ആരംഭിക്കുമ്പോൾ ഉണ്ടായിരിക്കണം. കൂടാതെ, ചെറിയ ഇരുമ്പ് വലകൾ ഉപയോഗിച്ച് കൂട് സംരക്ഷിക്കാവുന്നതുമാണ്. മാത്രവുമല്ല, കൂട്ടിനുള്ളിൽ മരക്കൊമ്പുകളോ ചില്ലകളോ ഉപയോഗിക്കുന്നതും പ്രാവുകളെ ഏറെ ആകർഷിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചിറകടിച്ചുയരുന്ന പ്രാവുവിപണിയിലെ ത്രിമൂര്‍ത്തികള്‍
കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി വിൽക്കുകയാണ് പൊതുവേ ഈ മേഖലയിൽ ചെയ്യാറുള്ളത്. ഇണചേർന്ന് 15 മുതൽ 20 ദിവസങ്ങൾക്കു ള്ളിൽ ഇവ മുട്ടയിടും. കൂടിനുള്ളിൽ മണൽ ചട്ടികൾ ഒരുക്കി വച്ചാൽ ഇവയ്ക്ക് മുട്ടയിടാനുള്ള സൗകര്യമായി. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുട്ടയിടുക. പകൽ പൂവനും രാത്രി പിടയുമാണ് പൊതുവേ അടയിരിക്കാറുള്ളത്. പതിനെട്ടാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞു പുറത്തു വരും. സാധാരണ ഗതിയിൽ പതിനഞ്ച് മുതൽ ഇരുപത് വർഷം വരെ ആയുസ് പ്രാവുകൾക്കുണ്ടായിരിക്കും.
ആരോഗ്യമുള്ള പ്രാവുകളെ വളർത്തുന്നതിന്, നല്ല ആഹാരം കൊടുക്കേണ്ടത് ആവശ്യമാണ്. കുതിർത്ത ചോളം, പയർ വർഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, നിലക്കടല എന്നിവ ഭക്ഷണമായി നൽകാം. ഇതിനു പുറമേ ചീരയില, മല്ലിയില എന്നിവയും പ്രാവുകൾക്ക് പ്രിയപ്പെട്ടവയാണ്. അതുപോലെ 30 മി.ലിറ്റർ വെള്ളവും ഓരോ പ്രാവിനും നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ഓമന മൃഗത്തിനെ വേദനിപ്പിക്കാതെ ചെള്ളിനെ തുരത്താനുള്ള എളുപ്പവും സുരക്ഷിതവുമായ പരിഹാരം ഇതാ…
പ്രാവുകൾക്ക് അസുഖം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. തലതിരിയലാണ് ഇവയിൽ കാണുന്ന പ്രധാന രോഗം. വൈറ്റമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് ബി 1 ഗുളിക നൽകിയാൽ പൂർണ ആരോഗ്യവാന്മാരായി തിരിച്ചെത്തും. കൂട്ടിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് തന്നെ അവയെ കൂട്ടിൽ നിന്നും മാറ്റിവേണം ചികിത്സിക്കേണ്ടത്. അതുപോലെ, ആദ്യമേ തന്നെ കൂടിനുള്ളിൽ മണൽ വിരിച്ച് അതിനു മുകളിൽ പേപ്പർ വിരിച്ചാൽ ദിവസേനയുള്ള വൃത്തിയാക്കൽ എളുപ്പമായിരിക്കും. രണ്ടാഴ്ചയിലൊരിക്കൽ പ്രാവുകളെ മാറ്റി കൂട്ടിൽ അണുനാശിനി തളിക്കണം.