അലങ്കാര പക്ഷികളെ വളർത്തി മികച്ച വരുമാനം നേടുന്ന നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്. മികച്ച വിപണി എന്നതിലുപരി ധാരാളം ആവശ്യക്കാർ ഈ രംഗത്തുണ്ട് എന്നതാണ് ഇതിനെ കൂടുതൽ പ്രിയമുള്ളതാകുന്നത്. ധാരാളം നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി പരസ്പരം ബന്ധപ്പെട്ട് വിപണനം നടത്തുന്നവർ ഈ രംഗത്തുണ്ട്. അലങ്കാര പക്ഷികളിൽ മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒന്നാണ് പ്രാവുവളർത്തൽ.
കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രാവ് ഇനങ്ങളാണ് ബെൽജിയം ട്രേഡ് മാർക്ക്, ചൈനീസ് ഔൾ പിജിയൻ, ആർക്ക് എയ്ഞ്ചൽ, പോളിഷ് സാറ്റിൻ, ഇന്ത്യൻ ബ്രീഡുകളായ ചന്ദ്രകല, ഗാൽ തുടങ്ങിയവയും. പ്രമുഖ സ്ഥാപനങ്ങളുടെ ട്രാൻസ്പോർട്ടിംഗ് കോൺട്രാക് ടുകൾ മുഖ്യ വരുമാനമാർഗ്ഗമായി എടുക്കുന്ന വ്യക്തികൾക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ല ലാഭം കൊയ്യാൻ സാധിക്കും.
ഫാൻ ടെയ്ൽ ഇനത്തിൽപ്പെട്ട ധാരാളം ഇനങ്ങൾ വാങ്ങി ഒരു സംരംഭമായി തുടങ്ങിയാലും ലാഭം ഉറപ്പിക്കാം. പ്രാവ് വളർത്തലിനൊപ്പം വർണ്ണ തത്തകളും, ആഫ്രിക്കൻ ലൗ ബേർഡ്സും, അലങ്കാര കോഴികളും ഇതിനൊപ്പം വളർത്തിയാൽ ഇരട്ടി പണം സമ്പാദിക്കാം.വിപണി മൂല്യമുള്ള പ്രാവുകൾ ഇടുന്ന മുട്ടയ്ക്ക് അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും നാടൻ പ്രാവുകൾ ആണ് ഉപയോഗിക്കേണ്ടത്.ഒരു വർഷം 10 അല്ലെങ്കിൽ 12 മുട്ടകൾ മതി എന്ന് വെച്ചാൽ പ്രാവുകൾ നല്ല ആരോഗ്യത്തോടെ ഇരിക്കും. ഒരു ശീലിൽ രണ്ടു മുട്ടകളാണ് ഇടുക. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം അടുത്ത ശീൽ. ഒരിക്കലും പ്രാവുകളുടെ ആരോഗ്യം തകർക്കുന്ന രീതിയിൽ ഇടവേളയില്ലാതെ പ്രജനനത്തിലേക്ക് തിരിയരുത്. ലാഭം മാത്രം നേടുന്ന ഒരു ബിസിനസ് എന്നതിലുപരി, അവയെ ഇഷ്ടത്തോടെ തൻറെ അരുമകളായി വളർത്തുന്ന വ്യക്തികൾക്ക് മാത്രമേ ഇതിൽനിന്ന് ആത്മസംതൃപ്തിയും, ഒരു പോലെ പണവും ലഭിക്കൂ.
The most sought after pigeon breeds in Kerala are the Belgian trademark, Chinese Owl Pigeon, Arc Angel, Polish Satin and Indian breeds like Chandrakala and Gaul.
പ്രാവുകൾ വാങ്ങുമ്പോൾ നല്ല ബ്രീഡർമാരെ തന്നെ തിരഞ്ഞെടുക്കുക. അതുപോലെ വിപണിയിൽ മൂല്യമുള്ള ഇനങ്ങളെ തെരഞ്ഞെടുക്കണം. ചെറു സംരംഭം എന്ന രീതിയിൽ തുടങ്ങുക്കുകയാണെങ്കിൽ മൂന്നോ നാലോ ജോഡി പ്രാവുകളെ വാങ്ങി നല്ലരീതിയിൽ പരിപാലിച്ച് മുട്ടവിരിഞ്ഞു എത്തുന്ന കുഞ്ഞുങ്ങളെ തിരികെ വിൽക്കുന്ന ചെറു സംരംഭകരെ സമീപിച്ച് ചെയ്യാവുന്നതാണ്.