മഴക്കാലമായതോടെ കേരളത്തിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമായി കാണപ്പെടുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കുളമ്പുരോഗ ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ക്ഷീരമേഖലയിൽ കനത്ത പ്രതിസന്ധിക്ക് കാരണമാകുന്ന കുളമ്പുരോഗം പ്രതിരോധിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർഷകർ അവലംബിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
തണുത്തതും, ഈർപ്പമുള്ളതുമായ കാലാവസ്ഥയിലാണ് വൈറസ് രോഗമായ കുളമ്പുരോഗം കൂടുതൽ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരോ, രോഗാണുവാഹകരോ ആയ മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയും വൈറസ് ധാരാളമായി പുറന്തള്ളപ്പെടുന്നു. അനുകൂല കാലാവസ്ഥയിൽ 60 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ വൈറസ് വ്യാപനം ഉണ്ടാകുന്നു.
Foot and mouth disease is prevalent in cattle in Kerala during monsoon season. Foot and mouth disease has been widely reported in various parts of Kerala in recent days.
1. ഉമിനീർ അധികമായി പതഞ്ഞ് പുറത്ത് വരുന്നു.
2.പാലുല്പാദനം ഗണ്യമായി കുറയുന്നു.
3. കടുത്ത പനി
4. തീറ്റ എടുക്കാതിരിക്കുക.
5. ചുണ്ടുകളിലും, മോണയിലും കുമിളകൾ രൂപം കൊള്ളുക.
1.ആറ് മാസത്തെ ഇടവേളകളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധകുത്തിവെപ്പുകൾ ഉരുക്കൾക്ക് നൽകിയിരിക്കണം.
2. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽനിന്ന് കന്നുകാലികളെ വാങ്ങുന്നതും വിൽക്കുന്നതും ഒഴിവാക്കണം.
3. രോഗമുള്ള പശുക്കൾക്ക് മറ്റുള്ളവയുമായി സാമീപ്യം ഉണ്ടാവരുത്. തീറ്റയിലൂടെയും, വെള്ളത്തിലൂടെയും, വായുവിലൂടെയും വൈറസ് പകരാൻ സാധ്യത കൂടുതലാണ്.
4. ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന മൃഗങ്ങളിൽ നിന്ന് രോഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ 21 ദിവസം ക്വാറന്റീൻ ചെയ്ത് കുത്തിവെപ്പ് നൽകണം.
English Summary: Prevention of foot-and-mouth disease may be known
Published on: 28 July 2021, 01:55 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now