Updated on: 27 June, 2024 3:10 PM IST
കന്നുകാലികളിലെ ശ്വാസതടസം

കന്നുകാലികൾ കൗതുകകരമായ ജീവികളാണ്. അവയുടെ മേച്ചിൽ ശീലങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായ വസ്തുകളിലേക്ക് അവരെ നയിച്ചേക്കാം. മിക്ക തീറ്റയും അവയുടെ ദഹനവ്യവസ്ഥയിലൂടെ നിരുപദ്രവകരമായി കടന്നുപോകുമ്പോൾ ചില ഇനങ്ങൾ തങ്ങി നിൽക്കുകയും ശ്വാസംമുട്ടൽ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

കാരണങ്ങൾ

  • വലിയ കഷണങ്ങൾ അടങ്ങിയ പുല്ല് അല്ലെങ്കിൽ സൈലേജ് വായയെ വയറുമായി ബന്ധിപ്പിക്കുന്ന അന്നനാളത്തിൽ തങ്ങി നില്കും.
  • മേച്ചിൽ പുറങ്ങളിൽ അവശേഷിക്കുന്ന കമ്പികൾ, പ്ലാസ്റ്റിക്, അല്ലെങ്കിൽ മറ്റ് അവശിഷ്ടങ്ങൾ ആകസ്മികമായി വിഴുങ്ങാം.
  • വൈക്കോൽ പോലുള്ള ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുതലായി കഴിക്കുമ്പോൾ അവ പിണ്ഡരൂപത്തിൽ ആവുകയും ശ്വാസനാളത്തെ തടസ്സപ്പെടുത്താനും സാധ്യതകളുണ്ട്.

അടയാളങ്ങൾ

  • അമിതമായ ചുമ, അല്ലെങ്കിൽ ശ്വാസംമുട്ടൽ തൊണ്ടയിൽ കുടുങ്ങിയതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ്.
  • വായിലോ മുഖത്തോ ഉരസുന്നത് ഇത്തരം അസ്വസ്തകളും അപകടവും പ്രകടമാക്കുന്നതാകും.
  • അമിതമായി വായിൽനിന്ന് വരുന്ന ഉമിനീർ വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ശ്വാസനാളത്തിലുള്ള തടസ്സത്തിന്റെ ഒരു ലക്ഷണമാണ്.
  • തല കുലുക്കുക അല്ലെങ്കിൽ കഴുത്ത് നീട്ടുക, ഇത് ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനെ സൂചിപ്പിക്കുന്നു.
  • ശ്വാസതടസ്സം മൂലമുള്ള അസ്വസ്ഥത കാരണം മൃഗം പരിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.

നടപടികൾ

  • നിങ്ങളുടെ പശു ശ്വാസം മുട്ടുന്നതായി നിങ്ങൾ സംശയിക്കുന്നെങ്കിൽ ആദ്യം ശാന്തത പാലിക്കുക, സാഹചര്യം വിലയിരുത്തുക, പരിഭ്രാന്തി നിറഞ്ഞ പ്രതികരണം നിങ്ങൾക്കും മൃഗത്തിനും സ്ഥിതി കൂടുതൽ വഷളാക്കും.
  • ഛർദ്ദിക്കാൻ പ്രേരിപ്പിക്കരുത്, ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയും ദഹനനാളത്തിലെ വസ്തുവിനെ കൂടുതൽ താഴേക്കു തള്ളുകയും ചെയ്യും.
  • വായിൽ നിന്ന് ദൃശ്യമാകുന്ന ഏതെങ്കിലും വസ്തു ശ്രദ്ധയിൽ പെട്ടാൽ കൂടുതൽ പരുക്കേൽക്കാതെ സുരക്ഷിതമായി നീക്കം ചെയ്യുക.
  • എത്രയും വേഗത്തിൽ നിങ്ങളുടെ അടുത്തുള്ള മൃഗഡോക്ടറെ അറിയിക്കുക. അവർക്ക് വ്യക്തമായ മാർഗനിർദേശം നൽകാൻ കഴിയും.
  • മൃഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക. അവയെ ശാന്തമാക്കി വെറ്ററിനറി സഹായത്തിനായി കാത്തിരിക്കുക.

പ്രതിരോധം പ്രധാനമാണ്

  • നന്നായി പരിപാലിക്കുന്ന മേച്ചിൽ പുറങ്ങൾ നൽകുക.
  • പ്ലാസ്റ്റിക്, വയർ, പോലെയുള്ള ഏതെങ്കിലും അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ നീക്കം ചെയ്യുക.
  • ഉചിതമായ വലുപ്പത്തിൽ തീറ്റ നൽകാൻ ശ്രമിക്കുക.
  • വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുക.
English Summary: Preventions for respiratory problems in livestock
Published on: 27 June 2024, 03:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now