ഡെക്കാപോഡ കുടുംബത്തില്‍പ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ചെമ്മീനും കൊഞ്ചും ഇതേ കുടുംബത്തില്‍ നിന്നുള്ളവയാണ്. ജലത്തില്‍ ജീവിക്കുന്ന ജീവിയാണ് ഞണ്ട്, ഏകദേശം 850 ഓളം ഇനങ്ങള്‍ ഞണ്ടിനുണ്ടെന്നാണ് പറയപ്പെടുന്നത്. ഞണ്ടുകളുടെ ശരീരത്തിന്റെ മുകള്‍ ഭാഗം കട്ടിയേറിയ പുറന്തോടിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റ നഖം ഉണ്ട്. ആണ്‍ ഞണ്ടുകളാണെങ്കില്‍ കാലുകള്‍ക്ക് പെണ്‍ഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണ മേഖല പ്രദേശങ്ങള്‍, ചെളിപ്രദേശങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ ഞണ്ടുകള്‍ നന്നായി വളരുന്നു. ഞണ്ടുകളില്‍ പ്രധാനി മഡ്ഡുകളാണ്. 750 ഗ്രാമിലേറെ തൂക്കം വരുന്നവയാണ് മഡ്ഡുകള്‍. ഒരു കിലോ മഡ്ഡിന് 1300 - 1500 വരെയാണ് നാട്ടിലെ കര്‍ഷകര്‍ക്ക് കിട്ടുന്ന വില.
നോണ്‍ വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നായിരിക്കും ഞണ്ട് എന്ന് പറയുന്നത്. ഞണ്ട് വിഭവങ്ങള്‍ക്ക് വളരെയേറെ സ്വാദ് ഉണ്ട്, എന്നിരുന്നാല്‍ കൂടിയും ഞണ്ട് പാചകത്തിനായി ഒരുക്കിയെടുക്കുക എന്നത് അത്ര നിസ്സാരമല്ല. ആദ്യം ചെറുകാലുകള്‍ അടര്‍ത്തിമാറ്റണം, ശേഷം ഞണ്ട് കടിക്കുവാന്‍ ഉപയോഗിക്കുന്ന കാലുകള്‍ സൂക്ഷ്മതയോടെ അടര്‍ത്തിയെടുക്കണം. ഞണ്ടിന്റെ കണ്ണുകള്‍ ഉള്ള ഭാഗം മുകളിലേക്കാക്കി കത്തി വെച്ച് പതുക്കെ മുട്ടിയാല്‍ തോടില്‍ നിന്നും മാംസം പൂര്‍ണമായും അടര്‍ന്നു പോരും. എന്നാല്‍ ഇതൊക്ക ചെയ്യുമ്പോഴും വളരെ സൂക്ഷ്മതയോടെ ചെയ്യണം. എനന്ത് കൊണ്ട് തന്നെ ഞണ്ട് കറി വെയ്ക്കുന്നത് ഏറെ മടിയുള്ള കാര്യമാണ്.
കേരളത്തില്‍ ഞണ്ട് കൃഷി വല്യ തോതില്‍ വ്യാപകമായിട്ടില്ല എന്ന് പറയാം. എന്നാല്‍ ഞണ്ടുകളുടെ കയറ്റുമതി സാധ്യതകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഞണ്ട് കൃഷിയുടെ സാധ്യതകള്‍ ഇന്ന് ഏറെയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, ഞണ്ടുകളുടെ ആവശ്യകത ഏറെയാണ്, അതുകൊണ്ട് തന്നെ ഞണ്ട് കൃഷി മേഖലയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായകരമാണ്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം മുതലായ സംസ്ഥാനങ്ങളില്‍ അടുത്ത കാലത്തായി ഞണ്ടുകൃഷി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
മഡ്ക്രാബ്, കാട്ടുഞണ്ട് അല്ലെങ്കില്‍ കൊതക്കാടന്‍, കോറ ഞണ്ട്, കുരിശ് ഞണ്ട് എന്നിങ്ങനെ ഞണ്ടുകളുടെ ഇനങ്ങള്‍ ഏറെയാണ്. അവയില്‍ ചിലത് മാത്രമാണ് ഇത്.
തടാകങ്ങള്‍, കായലുകള്‍, കണ്ടല്‍ കാടുകള്‍, ചെളിപ്രദേശങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും ഞണ്ടുകളുടെ കുഞ്ഞുങ്ങളെ ചീനവല ഉപയോഗിച്ച് പിടിക്കാന്‍ കഴിയും. ഒന്നര മീറ്ററെങ്കിലും ആഴത്തില്‍ കുളമൊരുക്കി ബണ്ടുകള്‍ ബലപ്പെടുത്തണം, അല്ലെങ്കില്‍ മീനോ, ചെമ്മീനോ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കെട്ടുകളിലും ഞണ്ടുകൃഷി ചെയ്യാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളെ ഒരുമിച്ച് കൃഷി ചെയ്യണം എന്നതാണ്. ഇല്ലെങ്കില്‍ വലുതായവ ചെറിയവയെ പിടിച്ചു തിന്നാനുള്ള സാധ്യത കൂടുതല്‍ ആണ്.
കടിമീന്‍, തിലാപ്പിയ, പനാഞ്ചി, കൊഴുചാള മുതലായ മീനുകളുടെ കഷണം മുറിച്ചു മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൊടുത്താല്‍ മതിയാകും. ഇവയുടെ മരണനിരക്ക് കുറവാണ് എന്നത് കൊണ്ട് ഞണ്ട് കൃഷി ഏറെ ലാഭകരമായ ബിസിനസ് ആണ്. ഏകദേശം ആറുമാസം വളര്‍ത്തിയാല്‍ ഞണ്ടുകളുടെ ഭാരം ശരാശരി 600 ഗ്രാം ആകുന്ന സമയത്ത് വിളവെടുപ്പ് നടത്താം. വിളവെടുക്കുന്ന സമയം രാവിലെ ആകാന്‍ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ
ഒരു ഞണ്ടിന്റെ വില 33 ലക്ഷം രൂപ
കൊറോണ: ഞണ്ട് കയറ്റുമതിയെയും ബാധിക്കുന്നു