Updated on: 12 March, 2022 10:01 AM IST
പാര പുല്ല് കൃഷി

കന്നുകാലി വളർത്തൽ ലാഭം നേടുവാൻ ചെയ്യാവുന്ന ഒരു കാര്യമാണ് തീറ്റച്ചെലവ് പരമാവധി കുറയ്ക്കുക എന്നത്. അതിനുവേണ്ടി നിരവധി സങ്കര പുല്ലിനങ്ങൾ കർഷകർ കൃഷി ചെയ്യാറുണ്ട്. ഇതുകൂടാതെ ശീമക്കൊന്ന ഇല, പീലിവകയുടെ ഇല തുടങ്ങിയവയും പശുക്കൾക്ക് നൽകി വരാറുണ്ട്. ഇതേ പോലെ തന്നെ കൂടുതൽ പാൽ ഉൽപാദനത്തിനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഉരുക്കൾക്ക് നൽകേണ്ട പുല്ലിനമാണ് പാര പുല്ല്. കാലിത്തീറ്റയ്ക്ക് ബദലായി ഇത് നൽകാവുന്നതാണ്.

കൃഷി രീതി

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്ന ഒന്നാണ് പാര പുല്ല്. വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലം തെരഞ്ഞെടുത്തു കൃഷി ചെയ്യാം. വരൾച്ചയെ അതിജീവിക്കും എന്നതുകൊണ്ട് കർഷകർ കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്ന പുല്ലിനും കൂടിയാണ് ഇത്.

ദീർഘകാലാടിസ്ഥാനത്തിൽ ഇവയിൽ നിന്ന് വിളവെടുക്കാവുന്നതാണ്. കൃഷിക്ക് ഒരുങ്ങുമ്പോൾ 30 മുതൽ 45 സെൻറീമീറ്റർ നീളവും, രണ്ടോ മൂന്നോ മുട്ടുകൾ ഉള്ള കടയാണ് നടീൽ വസ്തുവായി തെരഞ്ഞെടുക്കേണ്ടത്. വിത്തുകൾ ഉപയോഗപ്പെടുത്തുന്നതും ഉത്തമമാണ്. വാരം കോരി കൃഷി ചെയ്യുന്നതാണ് കൂടുതൽ വിളവിന് നല്ലത്. എട്ടു മുതൽ ഒമ്പത് തവണ വരെ ഇതിൽ നിന്ന് വിളവെടുക്കാവുന്നതാണ്. പാര പുല്ല് സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെയുള്ള സ്ഥലങ്ങളിൽ വേനൽക്കാലത്തും മഴക്കാലത്തും വെള്ളപ്പൊക്കത്തിലും നല്ല രീതിയിൽ വളരുന്നു. ഇവ നട്ടുപിടിപ്പിച്ചാൽ പരമാവധി 200 ടൺ വരെ വിളവെടുപ്പ് സാധ്യമാകും.

പോഷകമൂല്യം ഏറെ

മറ്റു പുല്ലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ പോഷകാംശങ്ങൾ സമ്പന്നമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശതമാനടിസ്ഥാനത്തിൽ താഴെ നൽകുന്നു.

  • മാംസ്യം-11.98%
  • അസംസ്കൃത നാര്-37.33%
  • ധാന്യം-39.44%
  • കൊഴുപ്പ്-1.67%
  • ധാതുക്കൾ-13.86%
  • കാൽസ്യം-0.51%
  • ഫോസ്ഫറസ്-0.24%

മറ്റു പുല്ല് ഇനങ്ങളുടെ പോഷകമൂല്യം ശതമാനടിസ്ഥാനത്തിൽ

സങ്കര നേപ്പിയർ

  • മാംസ്യം-8.60%
  • അസംസ്കൃത നാര്-84.45
  • ധാന്യം-40.66
  • കൊഴുപ്പ്-1.09%
  • ധാതുക്കൾ-14.36%
  • കാൽസ്യം-0.88%
  • ഫോസ്ഫറസ്-0.34%

Similarly, para grass is the type of grass that should be fed to steels to increase milk production and enhance immunity. It can be given as an alternative to fodder.

ഗിനിപ്പുല്ല്

  • മാംസ്യം-7.69%
  • അസംസ്കൃത നാര്-37.33%
  • ധാന്യം-39.33%
  • കൊഴുപ്പ്-1.67%
  • ധാതുക്കൾ-13.86%
  • കാൽസ്യം-0.51%
  • ഫോസ്ഫറസ്-0.24%
English Summary: Profits can be doubled by cultivating para grass which reduces the cost of fodder
Published on: 12 March 2022, 10:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now