ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ളതും ,ഏറ്റവും പൊക്കം കുറഞ്ഞ പശുക്കളാണ് പുങ്കന്നൂർ പശു അല്ലെങ്കിൽ പുങ്കന്നൂർ കുള്ളൻ. ആന്ധ്രയിലെ ചിത്തൂരിലാണിവയുടെ ബഹുഭൂരിപക്ഷവും ഉള്ളത്.കണക്കെടുത്താൽ ഇന്ത്യയിലെ തനത് ബ്രീഡുകളും അതിൽ ഇടംപിടിച്ചിരിക്കും .ഇന്ത്യയിൽ ആകെ 80 പശുക്കൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ 2014-ലെ കണക്ക്.സൗന്ദര്യംകൊണ്ട് ലോകം കീഴടക്കിയവരാണ് പുങ്കന്നൂർ പശുക്കൾ.ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനവുമാണിത്.
ഇളം ചാരനിറമുള്ള ശരീരം, വീതിയേറിയ നെറ്റിത്തടം, ചെറിയ കൊമ്പുകൾ, 70–90 സെന്റീമീറ്റർ ഉയരം, 115–200കിലോഗ്രാം ഭാരം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. വരൾച്ച തരണം ചെയ്യാനുള്ള ശേഷിയുള്ളതിനാൽ ഏതു കാലാവസ്ഥയിലും ജീവിക്കാൻ കഴിയും. ഒരു നേരം അര ലിറ്റർ പാലു മാത്രമേ ഈ ഇനം പശുക്കളിൽ നിന്നും കിട്ടുകയുള്ളൂ എങ്കിലും ഔഷധ ഗുണമുള്ളതാണിതിന്റെ പാലെന്നും കരുതപ്പെടുന്നു.
പാലുൽപാദനം കുറവാണെങ്കിലും കൊഴുപ്പിന്റെ അളവ് ഇക്കൂട്ടരുടെ പാലിൽ കൂടുതലാണ്. അതായത്, മറ്റിനം പശുക്കളുടെ.പാലിൽ കൊഴുപ്പിന്റെ അളവ് 3–3.5 ശതമാനമാണെന്നിരിക്കേ പുങ്കന്നൂർ കുള്ളന്മാരുടെ പാലിൽ എട്ടു ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.ഇന്ത്യൻ തനത് ഇനമാണെങ്കിലും ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ് പുങ്കന്നൂർ കുള്ളന്മാർ. കണക്കുകൾപ്രകാരം ഇന്ന് അവശേഷിക്കുന്നത് 60 എണ്ണം മാത്രമാണ്. ഇതിൽത്തന്നെ ഏറിയപങ്കും ചിറ്റൂർ ജില്ലയിലെ ലൈവ്‍സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ സംരക്ഷിക്കുന്നവയാണ്.ഇന്ത്യൻ ഇനങ്ങളെ വളർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ ബ്രീഡർമാരും പുങ്കന്നൂർ കുള്ളന്റെ പ്രജനനത്തിന് പ്രാധാന്യം നൽകുന്നുണ്ട്.