Updated on: 12 January, 2022 9:01 AM IST
കുറഞ്ഞ സ്ഥലപരിമിതിയിൽ കാട വളർത്തൽ ആരംഭിക്കാവുന്നതാണ്

എല്ലാവർക്കും ആരംഭിക്കാവുന്ന ഒരു സംരംഭമാണ് കാട വളർത്തൽ പ്രത്യേകിച്ച് വീട്ടമ്മമാർക്ക്. ഒഴിവ് സമയം കൃത്യമായി വിനിയോഗിച്ച് കുറഞ്ഞ സ്ഥലപരിമിതിയിൽ കാട വളർത്തൽ ആരംഭിക്കാവുന്നതാണ്. കോഴിവളർത്തലിനേക്കാൾ കാടക്കോഴി വളർത്തൽ ലാഭകരമാണ് എന്ന് പറയുവാൻ പല ഘടകങ്ങളുമുണ്ട്. 

അഞ്ചു കോഴിയെ വളർത്തുന്ന സ്ഥലത്ത് 5 കാടകളെ വളർത്താം എന്നതാണ് ഇതിലെ ആദ്യത്തെ പ്രത്യേകത.പോഷകമൂല്യം കാടമുട്ടയിൽ ധാരാളമുള്ളതിനാൽ വിപണിയിൽ എന്നും മികച്ച ഡിമാൻഡാണ്.  കോഴിമുട്ട പ്രാദേശികമായി വിൽപ്പന നടത്തുമ്പോൾ പലപ്പോഴും നമ്മൾ നേരിടുന്ന പ്രശ്നം നാടൻ മുട്ട എന്ന രീതിയിൽ വ്യാജ രീതിയിൽ വിൽപ്പന നടത്തുന്നവർ കുറഞ്ഞ വിലയ്ക്ക് ഇത് കടകളിൽ എത്തിക്കുന്നുവെന്നതാണ് . 

യഥാർഥ കർഷകന് ചിലപ്പോൾ ലാഭം കിട്ടിയില്ലെന്നും വരാം. ഇത്തരത്തിൽ ഒരു സാധ്യത കാടമുട്ടയുടെ കാര്യത്തിൽ ഇല്ല. കൂടാതെ ഇവയ്ക്ക് രോഗ സാധ്യത കുറവായതിനാൽ പ്രതിരോധകുത്തിവെപ്പ് ആവശ്യമില്ല. അതുകൊണ്ട് അവിടെയും ചിലവു കുറയ്ക്കാം.

Quail rearing is an initiative that everyone can start, especially for housewives. There are many factors to say that quail farming is more profitable than poultry farming.

എങ്ങനെ ആരംഭിക്കാം

ഒരു മാസം പ്രായമായ കാട കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് നല്ലത്. 45 ദിവസം പ്രായമായാൽ ഇത് മുട്ടയിടാൻ തുടങ്ങും. 25 കാടകളെ സംരക്ഷിക്കുവാൻ 50*60*25 വലുപ്പമുള്ള കൂട് തിരഞ്ഞെടുത്താൽ മതി. പല തട്ടുകളിലായി കാടകളെ ഇടാവുന്നതാണ്. ഏറ്റവും താഴത്തെ തട്ടിൽ / ട്രയിൽ കാഷ്ഠം ശേഖരിക്കാം. വൈകീട്ട് 3 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് മുട്ടയിടൽ സമയം. വർഷത്തിൽ ശരാശരി 250 മുതൽ മുട്ടകൾ ലഭിക്കും. മുട്ടയിടുന്ന കാടക്ക് 25 ഗ്രാം മാത്രം തീറ്റ നൽകിയാൽ മതി. മുട്ട ഉല്പാദനം കുറഞ്ഞു വരുന്ന കാലയളവിൽ ഇറച്ചി ആവശ്യത്തിനായി ഇവയെ വിപണിയിൽ എത്തിക്കാം. ഇതുകൂടാതെ കാടയുടെ വിസർജ്യം മികച്ച ജൈവവളമാണ്. അതുകൊണ്ടുതന്നെ ശരാശരി ഒരു കാടയിൽ നിന്ന് ലഭ്യമാകുന്ന 15 ഗ്രാം കാഷ്ഠം ദിവസേന ശേഖരിച്ചുവച്ച് വളമായി വിപണിയിൽ എത്തിച്ചാൽ അതിൽ നിന്നും ആദായം ലഭിക്കും. ഒരു കാടയിൽ നിന്ന് ദിവസേനെ ഒരു രൂപ എന്ന തോതിൽ അറ്റാദായം ലഭിക്കും.

കാട മുട്ടയും ഇറച്ചിയും വിപണിയിൽ നല്ല ഡിമാൻഡ് ഉള്ളതിനാൽ ഇതിൽ വിജയസാധ്യത ഉറപ്പാണ്. ഒരു സംരംഭം എന്ന രീതിയിൽ തുടങ്ങുകയാണെങ്കിൽ മികച്ച സ്വകാര്യ -സർക്കാർ ഫാമുകളിൽ നിന്ന് കാട കുഞ്ഞുങ്ങളെ വാങ്ങുക. മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന കാട വളർത്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നതും നല്ലതാണ്.

English Summary: Quail farming is another lucrative business
Published on: 12 January 2022, 08:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now