Updated on: 21 March, 2019 11:35 AM IST
ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രചരിച്ച ഒരു വാർത്തയാണ് ഒരു റോട്‌വീലർ ഇനത്തിൽ പെട്ട നായ തന്റെ യജമാനനെ കഴുത്തു കടിച്ചുമുറിച്ചു കൊന്നത്. ഒരു വീട്ടമ്മയെ സമാന രീതിയിൽ കൊന്ന വാർത്തയും കണ്ടിരുന്നു. റോട്‌വീലർ പ്രത്യേക പരിശീലനം നല്കിവളർത്തേണ്ട ഒരു നായ് ഇനം തന്നെയാണ്. പരിചരിക്കുന്ന വ്യക്തിയെ മാത്രം അനുസരിക്കുന്ന ‘വൺ മാസ്റ്റർ ഗാർഡ്’ നായ്ക്കളുടെ ഇനത്തിൽപെട്ട റോട് വീലർ പുറത്തേക്കിറക്കിയാൽ അത്യന്തം അപകടകാരികളാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു.  ലോകത്തിലെ ആക്രമണകാരികളായ നായ്ക്കളുടെ  മുൻ നിരയിൽ ആണ് ഇവയുടെ സ്ഥാനം. ചില രാജ്യങ്ങൾ ഇവയെ നിരോധിക്കുകയോ വളർത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. 
ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാനത്തെ റോഡ് വീലർ നായ്ക്കളുടെ കണക്കെടുപ്പ് നടത്തുകയും തുടർ നടപടി ഇവയ്ക്ക് ലൈസൻസും പ്രതിരോധ കുത്തിവയ്പ്പും നിർബന്ധമാക്കുകയും ചെയ്തു. നല്ല കരുത്തും ശൌര്യവും ജഗ്രതയും ഒത്തുചേർന്ന ഒരു മികച്ച ഇനം കാവൽ നായയാണ് റോട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോട്‌വീലർ. തന്റെ “അധികാര” പരിധിയിൽ കടന്നുകയറുന്നവരെ അതിഭീകരമായി ആക്രമിക്കുന്നതിൽ ഇവ മുൻ പന്തിയിൽ ആണ്.

ഉരുണ്ട തലയും കൂസലില്ലാത്തതും ഗൌരവം നിറഞ്ഞതുമായ മുഖഭാവം ഇവ മറ്റു ഇനങ്ങളിൽ നിന്നും റോടിനെ വേർതിരിച്ചു നിർത്തുന്നു. ഇത്തരം നായ്ക്കൾ അപരിചിതരെ തീരെ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല വളർത്തുന്ന വീട്ടിലെ തന്നെ എല്ലാ അംഗങ്ങളേയും സൌഹൃദം കൂടുവാൻ അനുവദിക്കില്ല. ബുദ്ധിശക്തിയിൽ മുന്നിൽ നിൽക്കുന്ന ഇവയെ പരിശീലിപ്പിക്കുവാൻ എളുപ്പമാണ്. എന്നാൽ ശ്രദ്ധയോടെ വളർത്തിയില്ലേൽ അനുസരണക്കേട് പെട്ടെന്ന് കാണിക്കുന്ന ഇവ ഗൌരവക്കാരല്ലാത്ത യജമാനന്മാരെ ഇഷ്ടപ്പെടുന്നുമില്ല.
കുട്ടികളുമായി ഒട്ടും ഇണങ്ങിചേരാൻ ഇഷ്ടമില്ലാത്ത ഇത്തരം നായ്ക്കളെ സാധാരണ വീടുകളിൽ വളർത്തുന്നത് നന്നല്ല അതുപോലെ പ്രായമായവർ തനിച്ചു താമസിക്കുന്ന ഇടങ്ങളിലും ഇവയെ ശുപാർശ ചെയ്യുന്നില്ല കാരണം ഇവയെ ട്രെയിൻ ചയ്യിക്കാനും മാനേജ് ചെയ്യാനും ബുദ്ദിമുട്ടാണ്. പോലീസ് കുറ്റാന്വേഷണ വിഭാഗങ്ങൾക്കോ ഇവയുടെ സേവനം ഉപയോഗപ്പെടുത്താം എന്നതുമാത്രമാണ് വളർത്തു നായ്ക്കൾ എന്നനിലയിൽ ഇവയെക്കൊണ്ടുള്ള പ്രയോജനം 
English Summary: rottweiler dog dangerous or friendly one master dog
Published on: 21 March 2019, 11:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now