Updated on: 21 June, 2021 11:00 AM IST
Camel

പശു, ആട്, എരുമ, എന്നിങ്ങനെയുള്ള മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാലും പാലുൽപ്പാദനങ്ങളും  നമ്മളിൽ മിക്കവരും പതിവായി കഴിക്കാറുണ്ട്.  ഇതല്ലാതെ, ആരോഗ്യനുകൂല്യങ്ങൾ നൽകുന്ന പാൽ തരുന്ന വേറെയും മൃഗങ്ങളുണ്ട്.  നൂറ്റാണ്ടുകളായി മരുഭൂമിയിൽ കഴിക്കുന്ന ഏറ്റവും പോഷകഗുണമുള്ള പാൽ തരുന്ന ഒരു പശു ഇതര മൃഗമാണ് ഒട്ടകം.

സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഒട്ടകങ്ങളെ വളർത്തിയിരുന്ന നാടോടികൾ, ഇടയന്മാർ, ബെഡൂയിൻ എന്നിവർ  ഒട്ടക പാലാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. മരുഭൂമിയിലെ ഗോത്രവർഗ്ഗക്കാരുടെ പ്രധാന ഭക്ഷണം ഒട്ടക പാൽ കൊണ്ടുണ്ടാക്കിയ തൈരാണ്. മാത്രമല്ല, ഒട്ടക പാൽ മാത്രം കുടിച്ച്  ഒരു മാസം വരെ അവർ ജീവൻ നിലനിർത്തിയിരുന്നു.

വരണ്ട പ്രദേശങ്ങളുമായി നന്നായി പൊരുത്തപ്പെടുന്ന ഒട്ടക ക്ഷീരകർഷക വ്യവസായം അമേരിക്കയിലും ഓസ്ട്രേലിയയിലും പശു ക്ഷീരകർഷക വ്യവസായത്തിന് പകരമായി വളർന്നു.

ഒട്ടക പാലിന് പശുവിൻ പാലുപോലെത്തന്നെ വിവിധ പോഷകഗുണങ്ങളുണ്ട്, പക്ഷേ ഒട്ടകത്തിന്റെ പ്രായവും  ഉൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി പോഷകങ്ങളുടെ അനുപാതം വളരെയധികം വ്യത്യാസപ്പെടാം, ഇത് കാലാവസ്ഥ, കഴിക്കുന്ന ഭക്ഷണം, എന്നിവയേയും ആസ്‌പദിച്ചിരിക്കുന്നു.   ഐസ്ക്രീം, തൈര് തുടങ്ങിയ വിവിധ ഉൽ‌പ്പന്നങ്ങൾ‌ ഉണ്ടാക്കുന്നതിനായി നമുക്ക് അതിന്റെ പാൽ ഉപയോഗിക്കാം, പക്ഷേ ഒട്ടകത്തിൻറെ പാലിൽ നിന്ന് ചീസും, വെണ്ണയും ഉണ്ടാക്കാൻ മാത്രമാണ് ബുദ്ധിമുട്ട്.

നൂറ്റാണ്ടുകളായി, കഠിനമായ കാലാവസ്ഥയിൽ, ഒട്ടക പാൽ നാടോടികളുടേയും ഇടയന്മാരുടേയും മറ്റും പോഷകാഹാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടക പാൽ വാണിജ്യപരമായി പല രാജ്യങ്ങളിലും വിൽക്കുന്നു, ആളുകൾക്ക് ഇപ്പോൾ ഓൺലൈനിലൂടെ ഒട്ടക പാൽ വാങ്ങാം. ഫ്രീസുചെയ്‌ത രൂപത്തിൽ അല്ലെങ്കിൽ പൊടിച്ച രൂപത്തിൽ.

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമായ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഒട്ടക പാലിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ ഉണ്ട്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, കലോറി എന്നിവയാൽ സമ്പന്നമായതിനാൽ ഒട്ടക പാൽ പശുവിൻ പാലുമായി താരതമ്യപ്പെടുത്താവുന്നതാണ്, പക്ഷേ ഇതിൽ പൂരിത കൊഴുപ്പ് കുറവാണ്, വിറ്റാമിൻ ബി & സി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളായ linoleic acid, long-chain fatty acids, unsaturated fatty acids എന്നിവയുയുടെ നല്ല ഉറവിടമായ ഒട്ടക പാൽ.

120 മില്ലി ഒട്ടക പാലിൽ ഇതെല്ലാം അടങ്ങിയിരിക്കുന്നു

Calories: 50

Carbs: 5 grams

Calcium: 16%

Fat: 3 grams

Protein: 3grams

Potassium: 6%

Phosphorus: 6%

Riboflavin: 8%

Thiamine: 29%

ഒട്ടക പാലിന്റെ ചില ആരോഗ്യ ഗുണങ്ങൾ:

ഹൃദയാരോഗ്യം

ഒട്ടക പാലിലെ പോഷകങ്ങൾ  നിരവധി ഫാറ്റി ആസിഡുകളെ ലയിപ്പിക്കുന്നു, ഇത് കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നതിനും മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയവേദന, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി നൽകുന്നു

ഉയർന്ന അളവിലുള്ള പ്രോട്ടീനും മറ്റ് organic compounds ഉം അടങ്ങിയതിനാൽ ഒട്ടക പാൽ പ്രതിരോധശേഷി നൽകാൻ സഹായിക്കുന്നു. ഇതിലെ മിക്ക സംയുക്തങ്ങൾക്കും ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ ഒട്ടക പാലിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു (Improves Blood Circulation)

ഒട്ടക പാലിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്, മാത്രമല്ല ചുവന്ന രക്താണുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. അതിനാൽ വിളർച്ച തടയാൻ ഉപയോഗിക്കുന്നു.  കൂടാതെ blood circulation, oxygenation, എന്നിവയേയും മെച്ചപ്പെടുത്തുന്നു.

പ്രമേഹത്തെ സഹായിക്കുന്നു

പ്രമേഹത്തിനുള്ള പ്രതിരോധ മരുന്നായി ഒട്ടക പാൽ ഉപയോഗിക്കാം. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുന്ന ഇൻസുലിൻ ആവശ്യമായ അളവിൽ ഇതിലുണ്ട്. പ്രമേഹത്തെ തടയാൻ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും ബാലൻസ് പ്രധാനമാണ്, ഇൻസുലിൻ കുത്തിവയ്പ്പ് ഒഴിവാക്കുന്നതിന് ഒട്ടക പാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

English Summary: The amazing health benefits of camel milk that no one knows about
Published on: 21 June 2021, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now