കിഴക്കമ്പലം സൗത്ത് വാഴക്കുളത്തു മൽസ്യ കൃഷിയിടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മൽസ്യങ്ങൾ ചത്തുപൊങ്ങി. കുളത്തിലെ വെള്ളത്തിൽ പി എച്ച് അളവ് കുറഞ്ഞതാണ് മൽസ്യങ്ങൾ ചത്ത് പൊങ്ങിയതിനു കാരണം എന്നാണ് ഫാമുടമ പറയുന്നത്.
ഒരേക്കറോളം വരുന്ന മൽസ്യ കൃഷിയിടത്തിലെ നാല് കുളങ്ങളിലായാണ് മൽസ്യ കൃഷി നടത്തുന്നത്. ഈ കുളങ്ങളിലെല്ലാം മൽസ്യങ്ങൾ ചത്ത് പൊങ്ങിയിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
മൽസ്യ കർഷകർ കുളത്തിലെയും വെള്ളത്തിലെയും പി എച്ച് എന്താണെന്നും അത്തിന്റെ അളവ് എത്ര വേണമെന്നും കുറഞ്ഞാൽ എന്ത് ചെയ്യാനെന്നുംകൂടിയാൽ എങ്ങനെ കുറയ്ക്കാം എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്താണ് pH..??
pH എന്നു പറയുന്നത് അമ്ല ക്ഷാര ഗുണം ആണ്.pH മണ്ണിലും വെള്ളത്തിലും ഉണ്ട്
pH അളവ് എന്നു പറയുന്നത് 0 മുതൽ 11 അല്ലങ്കിൽ 12 വരെ ആണ്.pH 7 ന്യൂട്രൽ ആണ്. pH 7നു മുകളിൽ എങ്കിൽ അതിനെ alkalinity എന്നും pH 7 ഇൽ താഴെ ആണ് എങ്കിൽ അസിഡിക് എന്നും പറയും.
pH ഒരു പോയിന്റ് മാറുക എന്നു പറഞ്ഞാൽ വെള്ളിത്തിലെ അയൺ കണ്ടന്റുകളിൽ 10 മടങ്ങു വ്യത്യാസം വന്നു എന്ന് അർത്ഥം.അഥവാ വെള്ളത്തിലെ parameters മാറി എന്നാണ് അർത്ഥം.വെള്ളത്തിലെ ഈ പാരാമീറ്റർ ആണ് മീനുകളുടെ നില നിൽപ്പിന്റെ / വളർച്ചയുടെ ഒരു കാരണം.pH കൂടാൻ സാധ്യത കുറവാണ്. pH കുറയുക മാത്രമേ ഉളളൂ.
pH കുറക്കാൻ
കുളത്തിൽ കുറച്ചു വെള്ളം മാറ്റികൊടുക്കുക ,അല്ലങ്കിൽ സ്ലറി മാറ്റുക എന്നുള്ളതു ആണ് നല്ല മാർഗ്ഗം.അതല്ലങ്കിൽ കൈത ചക്ക കെട്ടി ഇടുക.വാഴപ്പിണ്ടി ഇടുക.ഇരുമ്പൻ പുളി ചതച്ചു വേണം എങ്കിലും ഇടാം.എന്നാൽ വലിയ കുളങ്ങളിൽ അതു നടക്കില്ല.അതിൽ ആലം കിഴി കെട്ടി ഇടവുന്നതാണ്.ആലം കെട്ടി ഇടുമ്പോൾ സൂക്ഷിക്കുക .ആലം അഞ്ചു മിനിറ്റ് കൊണ്ട് വെള്ളത്തെ അസിഡിക് ആക്കും.കുറച്ചു കുറച്ചു ആയി ph നോക്കി ഉപയോഗിക്കാം
എങ്ങനെ pH കൂട്ടാം?
കുളത്തിലെ വെള്ളത്തിൽ കക്ക കെട്ടി ഇടവുന്നത് ആണ്.അല്ലങ്കിൽ ഡോളമേറ്റ് ആണ് നല്ലത് കുറച്ചു slow ആണ് എങ്കിലും ഡോളോമൈറ്റ് ആണ് നല്ലത് എന്ന് പറയാൻ കാരണം ഇതിൽ കാൽസ്യം ഉണ്ട് മഗ്നീഷ്യം ഉണ്ട് കാൽസ്യം മീനുകളുടെ വളർച്ചക്ക് നല്ലത് ആണ് കൽസ്യത്തിന് പ്രവർത്തിക്കാൻ മഗ്നീഷ്യം ആവശ്യം ആണ്.കക്കയിൽ മഗ്നീഷ്യം ഇല്ല.
pH ഒരിക്കലും പെട്ടന്നു മാറ്റം വരുത്തരുത് അങ്ങിനെ വന്നാൽ അതു മീനുകളുടെ ജീവനെ വരെ ചിലപ്പോൾ ബാധിച്ചേക്കാo. അതുപോലെ പലരും ചോദിക്കുന്ന കാര്യം ആണ് മഴ പെയ്താൽ മീനുകൾക്കു ദോഷം ആണോ. പുതുമഴ ഒഴിച്ചു ഉള്ളത് എല്ലാം നല്ലതു ആണ് എന്നാൽ പുതുമഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള കാർബൺ ,അതുപോലെ ഉള്ള വിഷ വസ്തുക്കൾ പുതുമഴയിൽ കൂടി വെള്ളത്തിൽ വരികയും അതു മീനുകൾക്കു ദോഷം ഉണ്ടാക്കുകയും ചെയ്യും.മഴ വെള്ളത്തിന്റെ pH 7 ആണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മീൻ വളർത്തുന്നവർ ജാഗ്രത, മഴക്കാലത്ത് ഒരല്പം ശ്രദ്ധവേണം