Updated on: 15 February, 2021 7:23 PM IST
ആദ്യ ഘട്ട നിര്‍മ്മാണത്തിനായി 5.6 കോടി രൂപ അനുവദിച്ചിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാര്‍ച്ചറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് നില ബ്രീഡര്‍ ഷെഡ്, വിശ്രമമുറി എന്നിവയുടെ ഉദ്ഘാടനം വനം വന്യ ജീവി മൃഗ സംരക്ഷണ ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു (16/2/2021)3.30 ന് നിര്‍വഹിക്കും.

സജി ചെറിയാന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി ഒരുലക്ഷം കോഴികുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റുക, കൂടുതല്‍ തൊഴില വസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഘട്ട നിര്‍മ്മാണത്തിനായി 5.6 കോടി രൂപ അനുവദിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജ രാജീവ്, പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി ശ്രീകുമാര്‍, ജില്ല പഞ്ചായത്ത് അംഗം വത്സല മോഹന്‍,

ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ റ്റി. കുമാരി, പുലിയൂര്‍ ഗ്രാമ പഞ്ചായത്തഗം രതി സുഭാഷ്, മൃഗ സംരക്ഷണ ഡയറക്ടര്‍ ദിലീപ് കെ. എം, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നസിം വി.ഐ., ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: The new building of Chengannur Central Hatchery will be inaugurated tomorrow, February 16
Published on: 15 February 2021, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now