നമ്മുടെ രാജ്യത്തെ മിശ്രിതതീറ്റ വ്യവസായത്തിന് ഏകദേശം 30 വര്‍ഷത്തെ കാലപ്പഴക്കമേ ഉള്ളൂ. വിവിധതരം തീറ്റസാധനങ്ങള്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവും ഘടനയുമറിഞ്ഞാല്‍ മാത്രമേ അവ ഉപയോഗിച്ച് സമീകൃതാഹാരം ക്രമപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ഒരു തീറ്റ വസ്‌തുവിലും ശരീരത്തിനുവേണ്ട പോഷകങ്ങള്‍ മുഴുവനും വേണ്ടത്ര തോതില്‍ ഇല്ലാത്തതിനാല്‍ പല തീറ്റസാധനങ്ങളും കൂട്ടികലര്‍ത്തി സമീകൃതാഹാരം നിര്‍മ്മിക്കുന്നു.
തീറ്റസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവിലും ഘടനയിലും വ്യത്യാസമുണ്ട്. തീറ്റകളെ മാംസ്യത്തിനുവേണ്ടിയുള്ളവ, ഊര്‍ജ്ജത്തിനുവേണ്ടിയുള്ളവ, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്നവ എന്നിങ്ങനെ തരംതിരിക്കാം. സസ്യങ്ങളില്‍നിന്ന് കിട്ടുന്നതില്‍ കടലപ്പിണ്ണാക്കിലാണ് ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്നത്. എള്ളിന്‍പിണ്ണാക്കിലെ മാംസ്യം ഗുണത്തില്‍ മെച്ചമാണ്. തീറ്റമിശ്രിതമുണ്ടാക്കുമ്പോള്‍ ചെറിയ തോതില്‍ ജന്തുമാംസ്യങ്ങള്‍ അടങ്ങിയ തീറ്റവസ്‌തുക്കള്‍ ചേര്‍ക്കുന്നു.
ഊര്‍ജ്ജത്തിനുവേണ്ടി ധാന്യങ്ങളും കൊഴുപ്പും ഉപയോഗിക്കുന്നു. കോഴിത്തീറ്റയിലെ പ്രധാന ഘടകം ധാന്യങ്ങളും അവയുടെ ഉപോല്‍പ്പന്നങ്ങളുമാകുന്നു. മഞ്ഞച്ചോളം, അരി, ഗോതമ്പ് ഇവയുടെ തവിട് എന്നിവ ധാരാളമായി കോഴിത്തീറ്റയില്‍ ഉള്‍പ്പെടുത്താം. മനുഷ്യാഹാരത്തിന് ഉതകാത്തതും അതേസമയം പൂപ്പല്‍ കയറാത്തതുമായ അരി, ഗോതമ്പ് എന്നിവയും കോഴിത്തീറ്റയില്‍ ചേര്‍ക്കാവുന്നതാണ്.
അസംസ്‌കൃതനാര് ഉപയോഗിക്കുവാനുള്ള കഴിവ് കോഴികള്‍ക്കില്ലാത്തതിനാല്‍ ഉമിയില്ലാത്ത തവിട് തെരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊണ്ടുകളഞ്ഞുണക്കിയ ഉണക്കക്കപ്പയും ഊര്‍ജ്ജത്തിനായി തീറ്റയില്‍ ചേര്‍ക്കാം. തീറ്റമിശ്രിതത്തില്‍ ഇത് 25 ശതമാനത്തില്‍ അധികം കലര്‍ത്തിയാല്‍ വളര്‍ച്ച മുരടിക്കും.
മൃഗക്കൊഴുപ്പ്, സസ്യഎണ്ണകള്‍ എന്നിവ ഊര്‍ജ്ജത്തിനായി തീറ്റയില്‍ ചേര്‍ക്കാം.
ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന കോഴികളുടെ തീറ്റയിലാണ് കൊഴുപ്പ് ഉപയോഗിച്ചു കാണുന്നത്. 1-8% വരെ കൊഴുപ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, കൊഴുപ്പ് ചേര്‍ത്ത തീറ്റ വേഗത്തില്‍ കേടുവരുന്നു. സാധാരണയായി ഉപയോഗിക്കുന്ന തീറ്റവസ്‌തുക്കളില്‍ അതായത് പിണ്ണാക്കുകള്‍, ഉണക്കമല്‍സ്യം എന്നിവയില്‍ ആവശ്യമുള്ളത്ര കൊഴുപ്പ് ഉണ്ട്. ധാതുക്കള്‍ക്കായി ധാതുമിശ്രിതങ്ങള്‍, കക്ക, ചുണ്ണാമ്പുകല്ല് എന്നിവ ഉപയോഗിക്കാം.
കോഴിക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ധാതുമിശ്രിതങ്ങള്‍ വാങ്ങുന്നതില്‍ ശ്രദ്ധിക്കണം. കോഴികളുടെ വളര്‍ച്ചയ്‌ക്കും ഉല്‍പ്പാദനത്തിനുംവേണ്ട പ്രത്യേക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവയുടെ ധാതുമിശ്രിതങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജീവകങ്ങള്‍ക്കായി മിശ്രിതതീറ്റയില്‍ മിക്കപ്പോഴും ജീവകം എ, ബി2, ഡി3 എന്നിവയുടെ മിശ്രിതം ആണ് ഉപയോഗിക്കുന്നത്. ഈ ജീവകങ്ങളുടെ കമ്മിയാണ് സാധാരണയായി അനുഭവപ്പെടാറ്.
The mixed feed industry in our country is only about 30 years old. A balanced diet can be adjusted using a variety of nutrients only if the amount and composition of the nutrients are known. A balanced diet is made by mixing many nutrients as not all the nutrients in a diet are sufficient for the body. The amount and composition of nutrients in foods vary. Feeds can be classified into meat, energy, minerals and vitamins. Peanut butter contains the most meat from plants. The meat in sesame cake is good in quality. Feed containing small amounts of animal feed is added to the feed mixture.
മറ്റു ജീവകങ്ങള്‍ കോഴികള്‍ക്ക് കൊടുക്കുന്ന തവിട്, ഉണക്കമല്‍സ്യം, പച്ചപ്പുല്ല്, പച്ചില എന്നിവയില്‍നിന്ന് കിട്ടുന്നു. ഇവയ്‌ക്കെല്ലാം പുറമേ ചില പ്രത്യേകതരം മരുന്നുകളും ആന്റിബയോട്ടിക്കുകളും മറ്റും തീറ്റമിശ്രിതങ്ങളില്‍ ചേര്‍ത്തുവരുന്നു. കോഴികളില്‍ കാണുന്ന രക്താതിസാരം എന്ന രോഗം ചെറുക്കുന്നതിനായി സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കോക്‌സീഡിയോസ്റ്റാറ്റ് കലര്‍ത്തുന്നു. വളര്‍ച്ചയെ സഹായിക്കുന്നതിനും രോഗപ്രതിരോധത്തിനുമായി ചിലതീറ്റകളില്‍ ആന്റിബയോട്ടിക്കുകള്‍, ആര്‍സെനിക്കല്‍സ് എന്നിവയും ചേര്‍ക്കുന്നു. കൂടാതെ തീറ്റ കേടുവരാതിരിക്കുന്നതിന് ആന്റി ഓക്‌സിഡന്റ്, കുമിള്‍നാശിനികള്‍ എന്നിവയും തീറ്റയില്‍ ഉപയോഗിക്കാറുണ്ട്.