Updated on: 9 July, 2024 9:03 PM IST
These grasses help to increase milk production in cows

നാടൻ പുല്ലിനങ്ങൾക്കു പുറമെ പ്രത്യേകമായി തോട്ടങ്ങളിൽ വളർത്തുന്ന പുല്ലുകളും പശുക്കൾക്ക് നൽകാം. പശുവളർത്തുന്നവർ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് പശുക്കൾക്ക് നൽകാനുള്ള പച്ചപ്പുല്ലു കണ്ടെത്തുക എന്നത്. കേരളത്തിലെ തോട്ടങ്ങളിൽ വളർത്താവുന്ന ചിലയിനം പുല്ലുകളുണ്ട്.

ഗിനിപ്പുല്ല് (കുതിരപ്പുല്ല്)

തെങ്ങിൻതോപ്പുകളിൽ വളർത്താവുന്ന, കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുല്ലുകളിൽ ഒന്നാണ് ഗിനിപ്പുല്ല്. ആഴത്തിൽ പോകുന്ന നാരുകൾപോലുള്ള വേരുപടലമുള്ള ഈ പുല്ലുകൾ അര മീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരത്തിൽ വളരും. കന്നുകാലികൾക്ക് ഇഷ്ടപ്പെട്ട പുല്ലുകളിൽ ഒന്നാണിത്. എളുപ്പത്തിൽ നശിക്കാത്ത ദീർഘകാലം വളരുകയും നിലനിൽക്കുകയും ചെയ്യുന്ന പുല്ലുകളിൽ ഒന്നാണിത്. തണുത്ത കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും മഞ്ഞിനെ അതിജീവിക്കാത്തതും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നിലനിൽക്കുന്നതുമാണ് ഈ പുല്ല്. നടാനായി ഒരു ഏക്കറിന് ഏകദേശം 1 Kg പുൽവിത്ത് വേണ്ടിവരും.

ചിനപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരേക്കറിന് അൻപതിനായിരം ചിനപ്പുകൾ വേണ്ടി വരും. ഗാംബപ്പുല്ല് നാലഞ്ചുമാസം വരെയുള്ള വരൾച്ചയെയും കാട്ടുതീയെയും അതിജീവിക്കാൻ ശേഷിയുള്ള പുല്ലിനമാണ് ഗാംബപ്പുല്ല്. ഇതും തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി നടാം. പരമാവധി രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഗാംബപ്പുല്ലിന് ഗിനിപ്പുല്ലിന്റേതിനു സമാനമായ കൃഷി രീതി തന്നെയാണ് അനുവർത്തിക്കേണ്ടി വരിക.

ആനപ്പുല്ല്

അരമുള്ള ഇലയരികും നീരുള്ള തണ്ടും ഉള്ള പുല്ലാണ് ആനപ്പുല്ല്. ഇതിന്റെ ഇലകളിലും പോളകളിലും രോമംപോലുള്ള വളർച്ചകൾ കാണാം. തീറ്റപ്പുല്ലുകളിൽ ഏറ്റവും മികച്ച ഇനമായാണ് ആനപ്പുല്ലിനെ കണക്കാക്കുന്നത്. വെള്ളക്കെട്ടിനെ ചെറുക്കാൻ കഴിയാത്ത ഇനമായതിനാൽ നല്ല നീർവാർച്ചയുള്ള പ്രദേശത്തുമാത്രമേ ഈ പുല്ല് വളർത്താൻ കഴിയൂ. വർഷത്തിൽ എട്ടുതവണവരെ പുല്ലരിയാം. ഒരേക്കറിൽ നിന്ന് ഒരു തവണ 150 kg വരെ പുല്ലു ലഭിക്കും. പച്ചയ്ക്കും വൈക്കോലാക്കിയും ഈ പുല്ല് ഉപയോഗിക്കാം.

പാരപ്പുല്ല്

നഗരമാലിന്യങ്ങൾ സംസ്കരിക്കുന്നയിടത്തുനിന്നുള്ള മലിന ജലം കൊണ്ടു നനച്ചു വളർത്താവുന്ന പുല്ലാണ് പാരപ്പുല്ല്. കനാലുകളുടെ കരയിലും നനവു കൂടുതലുള്ള മണ്ണിലും ഈ പുല്ല് നന്നായി വളരും. ഈ പുല്ലു പടർന്നു പിടിക്കാൻ തുടങ്ങിയാൽ കളകൾ പിന്നീടു വളരില്ല. ആനപ്പുല്ലുപോലെ പാരപ്പുല്ലിനിടയിൽ ഇടവിളകൾ കൃഷി ചെയ്യാൻ പറ്റില്ല. പുല്ലു നട്ട് മൂന്നു മാസമാവുമ്പോൾ ഏകദേശം രണ്ടരയടി വരെ പൊക്കമെത്തും . ആ സമയത്ത് ആദ്യമായി പുല്ലരിയാം. പിന്നീട് മാസത്തിലൊരിക്കൽ വീതം പുല്ലരിയാം. ഒറ്റത്തവണ 500-  2000kg വരെ പുല്ല് ലഭിക്കാം.

English Summary: These grasses help to increase milk production in cows
Published on: 09 July 2024, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now