Updated on: 17 August, 2022 11:02 AM IST
Organic milk production

രാസവളങ്ങളൊന്നും ഉപയോഗിക്കാതെ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് ചെയ്യുന്ന കൃഷിയാണല്ലോ ജൈവകൃഷി.  ജൈവകൃഷിപോലെ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ കൊണ്ട് കൃത്ര്യമമായി ഒന്നും ചേർക്കാതെ ഉൽപ്പാദിപ്പിക്കപ്പെടുന്ന പാലിനെയാണ് ജൈവപാൽ എന്നു വിളിക്കുന്നത്. കേന്ദ്ര വാണിജ്യവ്യവസായ വകുപ്പിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന പാൽ മാത്രമേ ജൈവപാൽ എന്ന ലേബലോടെ വിൽക്കാൻ പറ്റുകയുള്ളൂ. ജൈവപാലിന്റെ ഉൽപ്പാദനം കുറവാണെങ്കിലും ഇത്തരം പാലിന്റെ വിപണിവില ഉയർന്നതായതിനാൽ കർഷകർക്ക് ഇതു നഷ്ടമാവുകയില്ല.

ബന്ധപ്പെട്ട വാർത്തകൾ: എളുപ്പത്തിൽ തയ്യാറാക്കാം ജൈവ സ്ലറിയും പഞ്ചഗവ്യവും

ഈ പാലുൽപ്പാദനത്തിനായി ഉപയോഗിക്കുന്ന പശുവിന് നൽകുന്ന തീറ്റയിൽ, ജൈവകൃഷിയിലൂടെ ലഭിക്കുന്ന തീറ്റകൾ മാത്രമേ കൊടുക്കാവൂ, പശുവിന് അമിതമായി വിശപ്പുണ്ടാക്കുന്ന കൃത്രിമ പദാർത്ഥങ്ങൾ ഒന്നും തന്നെ ചേർക്കുവാൻ പാടില്ല.  രാസവളങ്ങൾ ചേർക്കാതെ ഉണ്ടാക്കിയ തീറ്റപ്പുല്ല് ആയിരിക്കണം,  ജൈവ ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്ന പുല്ലിനങ്ങൾ മാത്രമേ ഇത്തരം പശുക്കൾക്ക് തീറ്റയായി നൽകാവൂ. കേരളത്തിൽ ജൈവകൃഷിരീതി അനുവർത്തിക്കുന്ന നിരവധി കർഷകരുണ്ട്. ഇവരുടെ കൃഷിയിടത്തിൽ വളർത്തുന്ന പശുക്കളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന പാൽ ജൈവ പാൽ ആയി കണക്കാക്കാൻ കഴിയും.

ഈ പശുവിൻറെ തീറ്റയിൽ താഴെ പറയുന്നവ ഉണ്ടാവരുത്

* വളർച്ചയ്ക്ക് സഹായിക്കുന്ന കൃതൃമ പദാർത്ഥങ്ങളും പ്രിസർവേറ്റീവുകളും കൃത്രിമ നിറങ്ങളും

* ജനിറ്റിക് എൻജിനീയറിങ്ങിലൂടെ ഉണ്ടാക്കിയ തീറ്റകൾ

* യൂറിയയും കൃത്രിമമായി ഉണ്ടാക്കുന്ന പിണ്ണാക്കുകളും

* കശാപ്പുശാലയിലെ അവശിഷ്ടങ്ങളും വിസർജ്യവസ്തുക്കളും

ബന്ധപ്പെട്ട വാർത്തകൾ: Hardhenu Cow: പ്രതിദിനം 60 ലിറ്റർ പാൽ, ഈ പശുവിനെ വളർത്തിയാൽ നിങ്ങൾ സമ്പന്നനാകും

ഇത്തരം പശുക്കൾക്ക് കൊടുക്കാവുന്ന തീറ്റകൾ

* ജൈവ കൃഷിരീതി അനുവർത്തിക്കുന്ന കൃഷിയിടങ്ങളിൽ നിന്നുള്ള ജൈവകൃഷി അവശിഷ്ടങ്ങൾ

* പ്ളാവില, തെങ്ങോല

*ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മൾബറിയില, വാഴയില, അസോള

*ചക്ക, മഴമരക്കായ, പുളിങ്കുരു

* ജൈവകൃഷിയിടത്തിലെ പൊക്കാളിനെല്ലിൽനിന്നുള്ള വൈക്കോൽ, തവിട്

* ജൈവ കൃഷിയിടത്തിൽ സ്വതന്ത്രമായി മേഞ്ഞുനടന്നു കഴിക്കാവുന്നതെല്ലാം. ഇതിൽ വേലിപ്പത്തലായ ശീമക്കൊന്ന, പീലിവാക, വിവിധ തരം ചീരകൾ എന്നിവയൊക്കെ പെടും.

* ജൈവകൃഷിയിടത്തിൽ നിന്നുല്പാദിപ്പിക്കുന്ന തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തുടങ്ങിയവ.

ജൈവപാലുൽപ്പാദനത്തിനു തെരഞ്ഞെടുത്തിരിക്കുന്ന പശുക്കൾ കൃത്രിമപദാർത്ഥങ്ങൾ അധികം കഴിക്കാത്തതുകൊണ്ടും സ്വാഭാവികസാഹചര്യങ്ങളിൽ കൃഷിയിടങ്ങളിൽ സ്വതന്ത്രമായി  മേഞ്ഞുനടക്കുന്നതുകൊണ്ടും അവയ്ക്ക് രോ​ഗപ്രതിരോധശേഷി കൂടുതലായിരിക്കും. അഥവാ അസുഖങ്ങൾ വന്നാൽപോലും സസ്യജന്യങ്ങളായ ആയുർവേദമരുന്നുകളേ നൽകാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്.

English Summary: Things to keep in mind while doing organic milk production
Published on: 17 August 2022, 10:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now