Updated on: 1 June, 2024 9:24 PM IST
Things to know when growing fish in an aquarium

ഫൈറ്റർ ഫിഷ്, ഗപ്പി എന്നിവയ്ക്ക്  പ്രതിരോധശേഷി കൂടുതലായതിനാൽ, ഇവ അക്വേറിയത്തില്‍  വളർത്താൻ പറ്റിയ മത്സ്യങ്ങളാണ്.  ഈ മൽസ്യങ്ങളുടെ പരിപാലനം എളുപ്പവുമാണ്.

അക്വേറിയത്തിലെ മത്സ്യങ്ങളെ ബാധിക്കുന്ന പല അസുഖങ്ങളുമുണ്ട്.  നങ്കൂരപ്പുഴു ബാധയാണ് വളര്‍ത്തു മത്സ്യങ്ങളിൽ കൂടുതലായി കാണുന്നത്. ആര്‍ത്രോപോഡ വിഭാഗത്തില്‍പ്പെട്ട പരാദ ജീവികളാണിവ. ഇവയുടെ തലയുടെ ആകൃതി നങ്കൂരം പോലെയാണ്.  ഇതിന് വളര്‍ത്തുമത്സ്യങ്ങളുടെ അവയവങ്ങളിലേക്ക് തുളച്ചുകയറാന്‍ കഴിയും.  ഈ ജീവി മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ പെരുകുകയും ചെയ്യും. അക്വേറിയത്തിലെ മറ്റ് മത്സ്യങ്ങളിലേക്കും വ്യാപിക്കും. മത്സ്യങ്ങളുടെ ശരീരത്തില്‍ മുറിവുകളുണ്ടാകുകയും അവ വ്രണങ്ങളായി മാറുകയും ചെയ്യും. കട്‌ല, രോഹു എന്നീ മത്സ്യങ്ങളിലും ഈ പരാദജീവി കടന്നുകയറും.

വെള്ളം മലിനമായാലാണ് നങ്കൂരപ്പുഴുബാധ ഉണ്ടാകുന്നത്.  അതിനാൽ മത്സ്യങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ തീറ്റ നല്‍കരുത്, ഇത് വെള്ളം മലിനമാകാനിടയാക്കുന്നു. അക്വേറിയത്തില്‍ നങ്കൂരപ്പുഴു ബാധ കണ്ടാല്‍ മത്സ്യങ്ങളെ പിടിച്ചെടുത്ത് ചവണ ഉപയോഗിച്ച് ഈ പുഴുക്കളെ വലിച്ചെടുക്കാം. കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റാവുന്നതാണ്. മത്സ്യത്തിന്റെ ശരീരത്തില്‍ രക്തം വാര്‍ന്നൊഴുകിയത് കാണാം. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് ഈ മുറിവുകള്‍ കഴുകാം.

നങ്കൂരപ്പുഴു ബാധ ഉണ്ടായ മത്സ്യങ്ങളെ ഉപ്പ് ചേര്‍ത്ത വെള്ളത്തിലിട്ട ശേഷം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇടാം. പിന്നീട് ശുദ്ധമായ വെള്ളത്തിലേക്ക് മാറ്റാം. അക്വേറിയത്തിലെ വെള്ളത്തില്‍ ഈ പുഴുക്കളുടെ ലാര്‍വകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ മുട്ടകളും കാണാം. അതുകൊണ്ട് വെള്ളം പൂര്‍ണമായി മാറ്റണം. മത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ തീറ്റയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗുണമേന്മയുള്ള തീറ്റ മാത്രമേ നല്‍കാവൂ.

English Summary: Things to know when growing fish in an aquarium
Published on: 01 June 2024, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now