ഏറെ വിജയസാധ്യതയുള്ള സംരംഭമാണ് ബി വി 380 മുട്ട കോഴി വളർത്തൽ. ഏകദേശം 250 മുതൽ 300 വരെ മുട്ടകൾ ഇടുന്ന ബിവി 380 ഇനം കോഴികളെ വളർത്തുന്നത് ഏറെ ലാഭകരമാണ് ഇന്നത്തെ കാലത്ത്. സ്വകാര്യ സ്ഥാപനമായ വെങ്കിടേശ്വര ഹാച്ചറിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇവ. കാഴ്ചയിൽ നാടൻ മുട്ടയുടെ പ്രകൃതം ആയതിനാൽ വിപണിയിൽ ഉയർന്ന വിലയാണ് ഇവയ്ക്ക്. മുട്ടത്തോടിന്റെ നിറം തവിട്ട് ആയതിനാൽ പല വ്യക്തികളും നാടൻ മുട്ട എന്ന വ്യാജ രീതിയിൽ വിൽപ്പന നടത്തുന്നു എന്നതും പറയാതിരിക്കാൻ വയ്യ.
പരിപാലനം
ഹൈടെക് കൂടുകളിൽ ഇവയെ വളർത്തുമ്പോൾ ദിവസം 100 ഗ്രാം ലെയർ കോഴിത്തീറ്റ ഒരു കോഴിക്ക് ആവശ്യമായിവരുന്നു ജീവകം എ ലഭിക്കുന്നതിനാൽ പച്ചപ്പുല്ല്, അസോള എന്നിവ നൽകുന്നത് മുട്ട ഉല്പാദനം വർദ്ധിപ്പിക്കാനും രോഗപ്രതിരോധശേഷി ഉയർത്തുവാനും നല്ലതാണ്. ശരാശരി മുട്ട് ഒന്നിന് എട്ടു രൂപയോളം വില വിപണിയിൽ ഇന്നുണ്ട്.
ഹൈടെക് കൂടുകളിൽ വളർത്തുന്നത കോഴികളെ അപേക്ഷിച്ചു അടുക്കള മുറ്റത്ത് അഴിച്ചുവിട്ടു വളർത്തുന്ന കോഴികൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും, പക്ഷേ മുട്ട കുറവാണ്. കൂടാതെ പുറത്തുനിന്ന് തീറ്റ ലഭിക്കുന്നതിനാൽ അധികച്ചെലവ് ഇവയ്ക്കില്ല. ഹൈടെക് കൂടുകളിൽ വളർത്തുന്നവർക്ക് ഡ്രിങ്കിങ് സംവിധാനം പ്രയോജനപ്പെടുത്തി ധാരാളം കുടിവെള്ള നൽകിയിരിക്കണം. കമ്പനി തീറ്റ,ടോണിക് നിപ്പിൾ തുടങ്ങിയവ ഈ സംവിധാനത്തിൽ നൽകാവുന്നതാണ്. ബിവി 380 മുട്ട കോഴികൾക്ക് കോഴി ഒന്ന് രണ്ട് ചതുരശ്രഅടി നൽകി ഡീപ്പ് ലിറ്റർ രീതിയിലും വളർത്താവുന്നതാണ്. നാടൻ മുട്ടകളുടെ കാര്യം പറഞ്ഞ പോലെ തന്നെ ഇവയുടെ നിറത്തിലുള്ള പ്രത്യേകതകൾ കൊണ്ട് ഇറച്ചിക്കായി നൽകുമ്പോഴും നാടൻ കോഴി എന്ന രീതിയിൽ കടകളിൽ എത്തിച്ച വിൽക്കുന്നവരും ഉണ്ട്. ഒരു വർഷത്തെ മുട്ടയിടൽ കഴിഞ്ഞാൽ ഇതിൻറെ ഉല്പാദനക്ഷമത കുറയും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഏകദേശം 1kg തൂക്കം ആകുമ്പോൾ ഇറച്ചിക്കായി നൽകാവുന്നതാണ്.
കോഴി കുഞ്ഞുങ്ങളുടെ പരിചരണം
കോഴിവളർത്തൽ ആരംഭിക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ വിശ്വസനീയ സ്ഥാപനങ്ങളിൽ നിന്നു മാത്രം വാങ്ങുക. കേരള സംസ്ഥാന പൗൾട്രി ഡെവലപ്മെൻറ് കോർപ്പറേഷൻ അടക്കം നിരവധി സ്ഥാപനങ്ങൾ കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നുണ്ട്.
BV380 egg laying hens are a very successful venture. Raising BV380 hens, which lay about 250 to 300 eggs, is very profitable nowadays
ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങൾക്ക് ആദ്യത്തെ രണ്ടാഴ്ച പ്രീ സ്റ്റാർട്ടർ തീറ്റയും പിന്നീട് നാൽപ്പത്തി രണ്ടാം ദിവസം വരെ സ്റ്റാർട്ടർ തീറ്റയും പിന്നീട് മുട്ടയിടുന്നത് വരെ ഗ്രോവർ തീറ്റയും മുട്ടയിടുന്ന നാലര മാസം മുതൽ ലയർ തീറ്റയും നൽകാം.