കോഴിവളർത്തൽ ബിസിനസ്സ് ചെയ്യുന്നതിനായി, ബാങ്കിൽ നിന്നോ ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നോ വായ്‌പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ ലേഖനം. മൃഗസംരക്ഷണം കാർഷിക മേഖലയുടെ ഒരു പ്രധാന ശാഖയാണ്, നിരവധി കർഷകർ അവരുടെ ഉപജീവനത്തിനായി ഇതിനെ ആശ്രയിക്കുന്നു, അതിനാൽ ഈ മേഖലയിലെ വികസനം വർദ്ധിപ്പിക്കുന്നതിന്, നാഷണൽ, സ്വകാര്യ ബാങ്കുകൾക്കൊപ്പം സർക്കാരും ഈ രംഗത്ത് ഏർപ്പെട്ടിരിക്കുന്നവർക്ക് വായ്പകൾ നൽകുന്നു. ഇന്ത്യയിലെ കോഴി വളർത്തലിനായി വായ്പ നൽകുന്ന മുൻനിര ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
SBI പോൾട്രി ലോൺ
കോഴിക്കൂട്, ഫീഡ് റൂം, എന്നിവ വാങ്ങുന്നതിനായി SBI നിലവിലുള്ളതും, പുതുതായി തുടങ്ങുന്നതുമായ കർഷകർക്ക് ലോൺ നൽകുന്നു.
യോഗ്യത - കോഴി വളർത്തലിൽ മതിയായ പരിചയമോ അറിവോ ഉള്ളവരും കോഴി ഷെഡുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലവുമുള്ള കർഷകർക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട്
ആവശ്യമായ രേഖകൾ - യഥാസമയം പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം ഐഡന്റിറ്റി തെളിവിനായി വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ്, / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നും സമർപ്പിക്കേണ്ടതാണ്. വിലാസ തെളിവിനായി വോട്ടർ ഐഡി കാർഡ് / പാസ്‌പോർട്ട് / ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ സമർപ്പിക്കണം.
SBI വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം - അപേക്ഷാ ഫോമിനായി നിങ്ങളുടെ അടുത്തുള്ള എസ്‌ബിഐ ബ്രാഞ്ചുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റായ - https://sbi.co.in പരിശോധിക്കുക.
പഞ്ചാബ് നാഷണൽ ബാങ്ക് ലോൺ
ഷെഡുകൾ നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും പിഎൻബി വായ്പ വാഗ്ദാനം ചെയ്യുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ തീറ്റ, മരുന്നുകൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള ഉൽപാദന വായ്പയും ബാങ്ക് നൽകുന്നു.
യോഗ്യത - കോഴി വളർത്തൽ കേന്ദ്രം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം / ഷെഡ് എന്നിവ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്, കോഴിവളർത്തൽ വഴി വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട കർഷകർ, ഭൂരഹിത കാർഷിക തൊഴിലാളികൾ എന്നിവരെല്ലാം വായ്പയ്ക്ക് അർഹരാണ്.
PNB വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം - അടുത്തുള്ള പിഎൻബി ബ്രാഞ്ചുമായി ബന്ധപ്പെട്ട് വായ്പാ അപേക്ഷാ ഫോം ശേഖരിക്കുകയോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റായ https://www.pnbindia.in/ ൽ പരിശോധിക്കുകയോ ചെയ്യാം.
ആവശ്യമുള്ള രേഖകൾ - യഥാസമയം പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം ഐഡന്റിറ്റി തെളിവിനായി Voter ID card/PAN card/Passport/Aadhaar card,/Driving License എന്നിവയിൽ ഏതെങ്കിലുമൊന്നും അഡ്രസ് തെളിവും നൽകേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?
#Poultry#Farmer#Krishi#Loan#Bank#FTB