ഏതെങ്കിലുമൊരു സംരഭം വാണിജ്യാടിസ്ഥാനത്തിൽ ചെയ്യണമെന്നാഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു നല്ല സംരഭമാണ് മുട്ടക്കോഴി വളർത്തൽ. നല്ല വരുമാനവും ഒപ്പം കുറച്ച് സമയവും മതി ഈ കാര്യങ്ങൾ നോക്കി നടത്താൻ. മുട്ടയുടെ വില്പനയിലൂടെയും ഇറച്ചിക്കോഴിയായും അതല്ല കോഴിവളം കൊടുത്താലും നമുക്ക് വരുമാനം ഉണ്ടാക്കാം.
ഇനി ഈ വരുമാനം ഒന്ന് കണക്കുകൂട്ടി നോക്കാം. ഒരു കോഴി വളർത്തൽ സംരഭം നടത്തുന്ന കർഷകയുമായി നടത്തിയ കണക്കുകൂട്ടലിൽ നിന്ന് ലഭിച്ചത്.
മുട്ടക്കോഴി വളർത്തുന്നതിന് BV 380 ഇനം തന്നെ തെരഞ്ഞെടുക്കുക.
ഇത് മുട്ടക്കായി മാത്രം വളർത്തുന്ന ഹൈബ്രിഡ് ഇനം കോഴികൾ ആണ്
ഇതിന്റെ ശരാശരി മുട്ടയുൽപാദനം 90 % ആണ്
1 കോഴിക്ക് 65 ദിവസം പ്രായമാകുമ്പോൾ വില 190 രൂപ. അപ്പോൾ
100 കോഴിയെ വളർത്താൻ ഉദ്ദേശിക്കുന്ന വർ 190 X 100 = 19000 രൂപ മുടക്കണം.
കോഴികൾ മുട്ട ഇട്ടു തുടങ്ങുന്നത് 126 ദിവസം മുതൽ അതായത് 4 മാസത്തിൽ .
1 കർഷകന് 65 ദിവസം പ്രായമായ കോഴികളെ കിട്ടിക്കഴിഞ്ഞാൽ മുട്ടയിടുന്നത് വരെ 60 ദിവസം തീറ്റ നൽകണം. ആ സമയത്ത് കോഴിയിൽ നിന്നുംവരുമാനം ലഭിക്കില്ല എന്നറിയാമല്ലോ?
കോഴികൾക്ക് നൽകേണ്ട തീറ്റ
ഗ്രോവർ
1 ചാക്ക് 50 കിലോ അതിന്റെ വില 1250 രൂപ
1 കോഴിക്ക് 100gm തീറ്റക്രമത്തിൽ 1 ദിവസം 10kg വേണം.
മുട്ട ഇടുന്നത് വരെ ആകെ 600 Kgതീറ്റ യാണ് കൊടുക്കേണ്ടത്. അപ്പോൾ
600 / 50= 12 ചാക്ക്
12x 1250 = 15000 രൂപ ചിലവ് വരും.
30 ആഴ്ച ആകുമ്പോൾ 90% പ്രൊഡക്ഷൻ ലഭിച്ചു തുടങ്ങും. അതായത് 210 ദിവസം.
എന്ന് വച്ചാൽ 100 കോഴിയിൽ നിന്നും 90 മുട്ട
1 മുട്ടക്ക് വില 5.50 ആയി കണക്കാക്കാം. 6 രൂപയാണ് നമ്മൾ പുറത്തു നിന്ന് വാങ്ങുന്ന വില.
അപ്പോൾ 90 x 5.50 = 495 രൂപ . ഇത് 1 ദിവസത്തെ കണക്കാണ് കേട്ടോ. അപ്പോൾ 1 മാസം 495 x 30 = 14850 രൂപ ലഭിക്കുമല്ലോ.
അങ്ങനെയെങ്കിൽ 1 വർഷം 14850 x 12 = 178200 രൂപയാണ് ലഭിക്കുക.
ഇനി ചിലവുകൾ നോക്കാം.
മുട്ട ഇടുന്നത് വരെ കൊടുക്കുന്ന തീറ്റ ചിലവ് 15000 രൂപ
മുട്ട ഇട്ട് തുടങ്ങിയാൽ വർഷത്തെ തീറ്റ ചിലവ് .. ലെയർ മാഷ് 50 Kg ചാക്ക് വില 1150 രൂപ
1 വർഷം 3600kg തീറ്റ വേണം
3600/50= 72 ചാക്ക്
72x 1150= 82800 രൂപ 1 വർഷം ചെലവ് തുക.
1 വർഷം എക്സ്ട്രാ ചിലവ് മാസം 500 എന്ന കണക്കിൽ (അത്രയും വരില്ല)
12 X 500 = 6000 രൂപ
ആകെ ചിലവ് 88800 രൂപ
ലാഭം
അകെ വരവ് 1 വർഷം മുട്ടയിൽ നിന്ന് മാത്രം = 178200 രൂപ
ചിലവ് എക്ട്രാ ഉൾപ്പടെ..88800 രൂപ
ബാക്കി .. 178200-88800 = 89400 രൂപ 1 വർഷം
1 മാസം എല്ലാ ചിലവുകളും കഴിഞ്ഞ് ഏറ്റവും കുറഞ്ഞ മുട്ട വിലയായ 5.50 വെച്ച് കൂട്ടിയപ്പോൾ കിട്ടുന്ന ലാഭം മുട്ടയിൽ നിന്ന് മാത്രം 89400/12 = 7450 രൂപ
1 മാസം എല്ലാ ചിലവുകളും കഴിഞ്ഞ് ഏറ്റവും കുറഞ്ഞ മുട്ട വിലയായ 5.50 വെച്ച് കൂട്ടിയപ്പോൾ കിട്ടുന്ന ലാഭം മുട്ടയിൽ നിന്ന് മാത്രം 89400/12 = 7450 രൂപ
'ഇനി ഒരു BV 380 കോഴിയിൽ നിന്നും ലാഭകരമായി മുട്ട ലഭിക്കുന്നത് 18 മാസം
ഇതിൽ 12 മാസത്തെ കണക്ക് മുകളിൽ പറഞ്ഞു ബാക്കി 6 മാസം
7450 x 6= 44700
അതായത് 100 കോഴിയുടെ 1 ബാച്ചിൽ നിന്നും നമുക്ക് ലഭിക്കുന്ന വരുമാനം മുട്ടയിൽ നിന്ന് മാത്രം 89400 + 44700 = 134100 രൂപ ( ചിലവുകൾ എല്ലാം കഴിഞ്ഞ്)
കോഴിയെ വാങ്ങാൻ ചില വാക്കിയത് 19000 രൂപ
മുട്ട ഇട്ട് കഴിഞ്ഞ കോഴിക്ക് ഏകദേശം 2 കിലോ തൂക്കം കണക്കാക്കുക
1 കിലോക്ക് 125 രൂപ എന്ന കണക്കിൽ ഇറച്ചിക്ക് നൽകുമ്പോൾ
100 കോഴിക്ക് 25000 രൂപ ലഭിക്കും
കോഴിയെ വാങ്ങാൻ ചില വാക്കിയ 19000 രൂപ കുറച്ചാൽ അതിൽ നിന്നും 6000 രൂപ ലാഭം
ഇനി കോഴിവളം നിങ്ങൾക്ക് സംസ്കരിച്ച് നൽകാൻ കഴിയും എങ്കിൽ 100 കോഴിയിൽ നിന്നും 1 ദിവസം 5 കിലോ വളം ലഭിക്കും
1 ബാച്ചിൽ നിന്ന് ലഭിക്കുന്ന വളം
540 x 5 = 2700 Kg
20 കിലോ ചാക്കിന് വളം രൂപ 200
2700/20 = 135 ചാക്ക്
135 X 200 = 27000 രൂപ
അല്പം മെനക്കെട്ടാൽ കിട്ടുന്ന അധിക വരുമാനം വളത്തിൽ നിന്ന് 27000 രൂപ (പറ്റുമെങ്കിൽ നേടാം )
100 കോഴിയുടെ കൂടിന് 25000 രൂപ കണക്കാക്കിയാൽ പോലും (ഡെലിവറി ഉൾപ്പടെ ) 1 കൂട്ടിൽ 5 ബാച്ച് കൃഷി ചെയ്യാം അപ്പോൾ കൂടിന്റെ വില 1 ബാച്ചിന് 5000 രൂപ മാത്രം
പിന്നെ എങ്ങനെയാണ് കോഴി വളർത്തൽ നഷ്ടം എന്ന് പറയുക.
ഇത് മുട്ട വില ഏറ്റവും കുറഞ്ഞ നിരക്കായ 5.50 എന്ന റേറ്റിൽ കണക്കാക്കുമ്പോൾ കിട്ടുന്നതാണ്
നിങ്ങളുടെ പ്രാദേശിക വില കൂടുതൽ ആണെങ്കിൽ ഒന്ന് കണക്കാക്കി നോക്കൂ
വരുമാനത്തിൽ ഗണ്യമായ മാറ്റം ഉണ്ടാകും.