Updated on: 23 March, 2019 12:40 PM IST
കത്തുന്ന  വേനലാണ്. പൊള്ളുന്ന വെയിൽ മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ തളർത്തുമ്പോൾ  ഇവയ്ക്കു ആശ്വാസമാകുകയാണ്  ജില്ലാ കളക്ടർ ടി.വി അനുപമയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ.

നിരവധി മരങ്ങൾ ഉള്ള  തൃശൂർ തേക്കിൻകാട് മൈതാനി മനുഷ്യരെപ്പോലെ പക്ഷികളും നാൽക്കാലികളും ഇത്തിരി തണലിനായി എത്തിച്ചേരുന്ന  സ്ഥലമാണ് ഇവിടം പണ്ട് രാജ ഭരണകാലത്തു നാല്കാലികൾക്ക് വെള്ളം കുടിക്കാൻ നിർമിച്ചിരുന്ന  കൽത്തൊട്ടികൾ കാലക്രമേണ ഉപയോഗ ശൂന്യമാകുകയും  ഉപേക്ഷിക്കപെടുകയും ചെയ്തു.

എന്നാൽ ഇന്ന് ഇവയിൽ എല്ലാം ജലസമൃദ്ധിയാണ് കൂടാതെ എല്ലാ മരങ്ങളിലും കിളികൾക്കുള്ള ദാഹജലം തുക്കിയിട്ടിരിക്കുന്നു . കഴിഞ്ഞ പ്രളയകാലത്തു കളക്ടറുടെ നേതൃത്വത്തിൽ രൂപംകൊണ്ട തൃശൂർ വളണ്ടിയർ സംഘമാണ് ഈ  പരിശ്രമത്തിനു പിന്നിൽ.

കൽത്തൊട്ടികൾ വൃത്തിയാക്കി വെള്ളം നിറയ്ക്കുകയും പക്ഷികൾക്കായി മുപ്പതോളം ഇടങ്ങളിൽ മൺ പാത്രങ്ങളിൽ ദാഹജലം സൂക്ഷിച്ചിട്ടുമുണ്ട്. ദാഹജലം  ജീവജാലങ്ങൾക്കും എന്ന ആശയം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഈ കുടിവെള്ളമൊരുക്കൽ. തൊട്ടികളിലെയും മൺ പാത്രങ്ങളിലെയും വെള്ളം തീരുന്നതനുസരിച്ചു എല്ലാം നിറയ്ക്കാൻ സന്നദ്ധ സേവാംഗങ്ങളെ ഏർപ്പാടുചെയ്യുകയും ചെയ്തിട്ടുണ്ട് .
English Summary: water for birds in summer to be provided
Published on: 23 March 2019, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now