Updated on: 31 August, 2021 5:39 PM IST
സുരക്ഷിതത്വം തന്നെയാണ് പെറ്റ് ഇന്‍ഷുറന്‍സും ലക്ഷ്യമിടുന്നത്

മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുളള ചങ്ങാത്തത്തിന് കാലങ്ങളുടെ പഴക്കം തന്നെയുണ്ട്. അവ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 

പലരും വീട്ടിലെ അരുമകളെ  കുടുംബത്തിലെ ഒരംഗമായിത്തന്നെയാണ് പരിഗണിച്ചുവരുന്നത്. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിനായി പെറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

എന്താണ് പെറ്റ് ഇന്‍ഷുറന്‍സ് ?

നമ്മുടെ മറ്റ് ഇന്‍ഷുറന്‍സുകള്‍ പോലെ തന്നെ സുരക്ഷിതത്വം തന്നെയാണ് പെറ്റ് ഇന്‍ഷുറന്‍സും ലക്ഷ്യമിടുന്നത്.  പബ്ലിക് സെക്ടറിലുളള ഇന്‍ഷുറന്‍സ് കമ്പനികളാണ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുളള ഇന്‍ഷുറന്‍സ് നല്‍കുന്നത്. 

നായകള്‍, പൂച്ചകള്‍, കുതിര, മുയല്‍, പന്നികള്‍ എന്നിവയെല്ലാം വളര്‍ത്തുമൃഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ ചികിത്സാസംബന്ധമായ ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ എന്തിനെല്ലാം ലഭിക്കും?

ആദ്യമായി നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് ആവശ്യമായ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം വന്നാല്‍ വെറ്റ്‌നറി ഡോക്ടര്‍ക്ക് കൊടുക്കുന്ന ഫീസും ആശുപത്രിയിലെ ചികിത്സാ ചെലവുകളും പരിശോധനകളുമെല്ലാം ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നവയാണ്.
വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ അവയുടെ വില നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുന്നതാണ്. പക്ഷെ ഇതിനായി ചില തെളിവുകള്‍ ഹാജരാക്കേണ്ടി വരും. വിവിധ രോഗങ്ങള്‍ , പരിക്ക് കാരണമുളള മരണം എന്നിവയും ഇന്‍ഷുറന്‍സ് പരിധിയിലുണ്ട്.  

ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കമ്പനികള്‍ ?

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികളെല്ലാം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നവയാണ്.

നമ്മുടെ നാട്ടില്‍ പെറ്റ് ഇന്‍ഷുറന്‍സിന് പ്രചാരം വളരെ കുറവാണെന്ന് വേണമെങ്കില്‍ പറയാം. വിദേശരാജ്യങ്ങളില്‍ ഇത് വളരെക്കാലം മുമ്പെ പ്രചാരത്തിലുളള കാര്യമാണ്. ഇവിടെ പലര്‍ക്കും പെറ്റ് ഇന്‍ഷുറന്‍സിനെക്കുറിച്ച് വേണ്ടത്ര അവബോധവുമില്ല. കര്‍ഷകരെ സഹായിക്കാനായി കന്നുകാലികള്‍ക്കുളള വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ നേരത്തെ തന്നെ പല കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/livestock-aqua/those-who-raise-pets-should-know-these-rules/

English Summary: why pet insurance is important
Published on: 31 August 2021, 05:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now