ലോകത്തിലെ ഏറ്റവും വലിയ കാളഎന്ന ബഹുമതി നേടി ഫെറ്റാഡ്. ഫ്രാൻസിലാണ് ഈയിനം കാളകളുടെ ഉത്ഭവം. മെയ്ന്‍ അന്‍ജോ എന്ന ഇനത്തില്‍ പെട്ട ഈ കാളയുടെ തൂക്കം 1950 കിലോഗ്രാമാണ്. 2016ലെ പാരീസ് അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിലാണ് ലോകത്തിലേ ഏറ്റവും വലിയ കാള എന്ന പട്ടം ഫെറ്റാർഡ് സ്വന്തമാക്കിയത്അന്ന് ഫെറ്റാർഡിന് വെറും അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. പ്രദര്‍ശന മേളയിലെ അന്നത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു . നിരവധി പേരാണ് ഫെറ്റാഡിനെ കാണാനായി പ്രദശന മേളയില്‍ എത്തിയത്.
ഏറെ പ്രത്യേകതയുള്ള ഇനത്തില്‍ പെട്ട കാളയാണ് ഫെറ്റാഡ്. അമേരിക്ക, കാനഡ, ന്യൂഡിലാന്‍ഡ്, യുകെ എന്നിവിടങ്ങലില്‍ ധാരാളമുള്ള ഇനമാണ് മെയ്ന്‍ അന്‍ജോ. തീറ്റപരിവര്‍ത്തനശേഷിയാണ് മെയിന്‍ അന്‍ജോ കന്നുകാലികളുടെ പ്രധാന ഗുണം. കരുത്തുറ്റ മസിലുകളും ചുവപ്പു നിറത്തിലുള്ള ശരീരത്തിലെ വെളുത്ത പൊട്ടുകളും ഇവയുടെ പ്രത്യേകതയാണ്.