കൊല്ലം : പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പടുതാകുളത്തിലെ മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷിക്കാം. സ്വന്തമായി അഞ്ച് സെന്റില്‍ കുറയാത്ത വസ്തു വേണം
.
പടുതാകുളത്തിലെ കരിമീന്‍ കൃഷി (5 സെന്റ്), പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ കൃഷി (5 സെന്റ്), വന്നാമി, കാര, നാരന്‍ ചെമ്മീന്‍ കൃഷി, ഞണ്ട്കൃഷി,
മത്സ്യകൃഷി, ഓരുജല സമ്മിശ്ര കൃഷി, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് ഉല്പാദനകേന്ദ്രം, ലൈവ് ഫിഷ്മാര്‍ക്കറ്റ് എന്നിവയ്ക്ക് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ് സി/എസ് ടി വിഭാഗത്തില്‍പ്പെട്ടവരെയാണ് പരിഗണിക്കുക. അപേക്ഷ ഫെബ്രുവരി 10 നകം ജില്ലാ പഞ്ചായത്ത് മത്സ്യ കര്‍ഷകവികസന ഏജന്‍സിയില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2795545 എന്ന നമ്പറില്‍ ലഭിക്കും.
Those belonging to SC / ST category will be considered. The application should be submitted to the District Panchayat Fisheries Development Agency by February 10. Detailed information is available on 0474-2795545.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സുഭിക്ഷ കേരളം പദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ