Updated on: 29 December, 2021 10:00 AM IST
ലൗ ബേർഡ്സിനെ വളർത്തി കാശ് വരാം

പക്ഷി പ്രേമികളുടെ ഹൃദയം കീഴടക്കിയ ഇനമാണ് ലൗ ബേർഡ്സ്. പക്ഷി വിപണിയിൽ പലതരം ഇനങ്ങൾ വന്നുപോയെങ്കിലും ലൗ ബേർഡ്സിനെ പോലെ ജനപ്രീതി ആരും കൈവരിച്ച ഇല്ല ഇതുവരെ. ഇതിന് പല കാരണങ്ങളുണ്ട്. ഇതിൻറെ ആകാര ഭംഗി, നല്ല ഇണക്കം, അനുകരണ ശേഷി തുടങ്ങിയ ഘടകങ്ങളെല്ലാം മറ്റു ഇനങ്ങളിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നു

പരിചരണമുറകൾ

ഇവയെ ഇണക്കി വളർത്താൻ കമ്പിവല കൂടുകളാണ് ഏറ്റവും മികച്ചത്. വലിയ കൂടുകളിൽ മൺകലങ്ങൾ വെച്ച് കൂട്ടമായി വളർത്തുന്ന കോളനി രീതിയോ ഓരോ ജോഡിയെയും പ്രത്യേകം പാർപ്പിക്കുന്ന കേജ് രീതിയോ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇഴ ജന്തുക്കളിൽ നിന്നും, ശക്തമായ കാറ്റ്, മഴ തുടങ്ങിയവയിൽ നിന്നും സംരക്ഷണം ഒരുക്കുവാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൺകലങ്ങൾ വെച്ച് വലിയ കൂടുകളിൽ വളർത്തുന്ന രീതി പൊതുവേ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഈ രീതി അവലംബിക്കുമ്പോൾ അറിയേണ്ട കാര്യം ഇവയുടെ വർഗ്ഗ ഗുണം കാലക്രമത്തിൽ നഷ്ടമാകും എന്നതാണ്.

ഭക്ഷണക്രമം

തിനയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ഇത് കഴുകി ഉണക്കി നൽകുന്നതാണ് ആരോഗ്യത്തിന് ഗുണകരം. കുതിർത്ത ഗോതമ്പുമണികൾ നൽകുന്നതും മികച്ചത് തന്നെ. ഇതുകൂടാതെ തുളസിയില, പുല്ല്, മല്ലിയില തുടങ്ങിയവയും നൽകാവുന്നതാണ്. പ്രജനന സമയത്ത് സോയാബീൻ, സൂര്യകാന്തി കുരു, പുഴുങ്ങിയ മുട്ട തോടോടു കൂടിയത്, വെളുത്തുള്ളി ഒലിവെണ്ണ, ക്യാരറ്റ്, തേൻ, ജീവക മിശ്രിതം എന്നിവ ഒരു പ്രത്യേകരീതിയിൽ ചേർത്ത് ഭക്ഷണമായി നൽകാവുന്നതാണ്.

പ്രജനന സമയത്ത് ഓർത്തിരിക്കേണ്ട കാര്യങ്ങൾ

മുട്ടയിടാൻ മൺകലങ്ങൾ അഥവാ പ്രസവങ്ങൾ ഒരുക്കി നൽകിയിരിക്കണം. ഒരു ജോഡിയെ പാർപ്പിക്കാൻ ചുരുങ്ങിയത് 112 അടി വിസ്തീർണമുള്ള കമ്പിവല കൂട് ഒരുക്കണം. ഒരു വയസ്സാകുമ്പോഴാണ് ഇണ ചേർക്കേണ്ടത്. 2-3 മാസം പ്രായമുള്ള വേണം വാങ്ങാൻ. മൂന്ന് മാസം കഴിയുമ്പോൾ ആദ്യത്തെ തൂവൽ പൊഴിക്കൽ നടക്കുന്നു. പക്ഷിയുടെ ചുണ്ടിന് മുകളിൽ കാണുന്ന നീലനിറമാണ് തിരിച്ചറിയൽ സഹായിക്കണം. സാധാരണ പെൺപക്ഷി ആറു മുട്ടകൾ വരെ ഇടുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ടാകും. അഞ്ചാമത്തെ ആഴ്ച മുതൽ കുഞ്ഞുങ്ങളെ തള്ളയിൽ നിന്നും ഏർപ്പെടുത്തണം.

Lovebirds are a breed that has captured the hearts of bird lovers. Although many species of birds have come into the market, no one has ever gained as much popularity as the Love Birds. There are many reasons for this.

ആദായത്തിനായി തെരഞ്ഞെടുക്കേണ്ട ഇനങ്ങൾ

ഇവയുടെ വർണ്ണ വ്യത്യാസം, മുഖത്തും ശരീരത്തിലും ഉള്ള പൊട്ടുകൾ, അടയാളങ്ങൾ, തലപ്പൂവ് എന്നിവയുടെ അടിസ്ഥാനത്തിൽ അറുപതോളം ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇതിൽ നല്ല ഡിമാൻഡ് ഉള്ളതാണ് സിനമൺ, ക്ലിയർ, വിങ്സ്, ക്രൈസ്റ്റ്, ആൽബിനോ, നീല,പച്ച, ലുട്ടിനോ തുടങ്ങിയവ. ഇത്തരത്തിൽ വിപണിയിൽ നല്ല ഡിമാൻഡുള്ള ഇനങ്ങൾ തിരഞ്ഞെടുത്തു പക്ഷി വളർത്തലിൽ ഏർപ്പെട്ടാൽ മികച്ച ആദായം കൈവരിക്കുന്നതാണ്.

English Summary: You can make money by raising Love Birds
Published on: 29 December 2021, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now