Updated on: 16 February, 2021 8:05 AM IST
പട്ടയ വിതരണം: ജില്ലയില്‍

ആലപ്പുഴ: സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പട്ടയ വിതരണ ചടങ്ങിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ താലൂക്കുകളിലായി 105 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 13,320 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 16 വില്ലേജ് ഓഫീസുകള്‍, രണ്ട് സ്റ്റാഫ് ക്വാട്ടേഴ്സ്, രണ്ടു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.

സംസ്ഥാനത്ത് രണ്ടു ലക്ഷത്തിനടുത്ത് പട്ടയങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ പലതും ഓണ്‍ലൈനിലാക്കി. റവന്യൂ വകുപ്പ് നല്‍കുന്ന 25 സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഇതു വഴി വളരെപ്പെട്ടെന്ന് രേഖകള്‍ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസുകളുടെയും ജില്ലയിലെ 12 വില്ലേജ് ഓഫീസുകളുടെയും കെട്ടിട നിര്‍മാണ ഉദ്ഘാടനവും മുഖ്യ മന്ത്രി നിര്‍വഹിച്ചു. ജില്ല തലത്തില്‍ കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സൗമ്യ രാജ്, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍ എന്നിവര്‍ പട്ടയം വിതരണം ചെയ്തു.

Alappuzha: 105 pattas were distributed in various taluks in the district on the occasion of the distribution of pattas inaugurated by Chief Minister Pinarayi Vijayan at the state level. A total of 13,320 families in the state were given the title. The CM also inaugurated 16 completed village offices, two staff quarters and two relief centers. The CM said that nearly two lakh pattas were distributed in the state during the tenure of this government. Many of the services have been made online as part of the modernization of the Revenue Department. The 25 certificates issued by the Revenue Department are now available online. The Chief Minister pointed out that there was a situation where documents became available very quickly through this. Revenue Minister E. Chandrasekharan presided over the function.

47 എല്‍.എ പട്ടയങ്ങള്‍, 43 എല്‍.ടി പട്ടയങ്ങള്‍ 15 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത്. കൂടാതെ ഒമ്പത് പേര്‍ക്ക് കൈവശ രേഖയും നല്‍കി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‍ അധികാരത്തില്‍ വന്നതിന് ശേഷം നാല് പട്ടയമേളകളാണ് നടന്നത്. ജില്ലയില്‍ ഇതുവഴി ആകെ 1178 പട്ടയങ്ങളും 116 കൈവശാവകാശ രേഖയും വിതരണം ചെയ്തു.

ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറം, കുട്ടനാട് താലൂക്കിലെ കാവാലം, പുളിങ്കുന്ന്, ചെങ്ങന്നൂര്‍ താലൂക്കിലെ ആല, പാണ്ടനാട്, വെണ്മണി, മാവേലിക്കര താലൂക്കിലെ പാലമേല്‍, ഭരണിക്കാവ്, കണ്ണമംഗലം, വെട്ടിയാര്‍, തഴക്കര, കാര്‍ത്തികപ്പള്ളി താലൂക്കിലെ കാര്‍ത്തികപ്പള്ളി വില്ലേജോഫീസ് എന്നിവയുടെ കെട്ടിടങ്ങളാണ് നിര്‍മിക്കുക.

English Summary: 105 lands were distributed in various taluks in the district on the occasion of the distribution of lands inaugurated by Chief Minister Pinarayi Vijayan at the state level
Published on: 16 February 2021, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now