പതിനൊന്ന് വയസുകാരിയായ തുൾസി കുമാരി ജംഷംഡ്‍പുറിലെ ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. പട്ടിണി മാറ്റാനായി പഠനത്തിനൊപ്പം ജോലിയും ചെയ്യുന്നുണ്ട് ഈ കുട്ടി. കഴിഞ്ഞ ദിവസം ഈ കുട്ടി 12 മാങ്ങ വിറ്റു. കിട്ടിയ തുക അവളെ മാത്രമല്ല സകലരെയും ഞെട്ടിച്ചു 1.2 ലക്ഷം രൂപ. ഓരോ മാങ്ങയ്ക്കും 10,000 രൂപ വീതമാണ് നൽകിയത്.
മുംബൈയിലെ ബിസിനസുകാരണനാണ് തുൾസിയുടെ കൈയിൽ നിന്ന് മാങ്ങ വാങ്ങിയത്. കുട്ടിയുടെ അച്ഛൻെറ ബാങ്ക് അക്കൗണ്ടിലേക്കാൾ കൂടുതലാണ് മാങ്ങ വാങ്ങിയ ആൾ പണം നൽകിയത്. മറ്റൊരു ഉപകാരവും ചെയ്തു 13,000 രൂപ വിലമതിക്കുന്ന ഒരു സ്മാര്‍ട്ട് ഫോൺ വാങ്ങാൻ സഹായിച്ചു. ഇതു കുട്ടിയുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ. കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാൻ ഒരു വര്‍ഷം മുഴുവൻ ഫോണിൽ ഇന്റർനെറ്റ് റീചാർജും ചെയ്ത് കൊടുത്തു.
ജാർഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തിൽ ദാരിദ്ര്യത്തോട് മല്ലടിക്കുന്ന കുട്ടിയുട കഥ വാര്‍ത്തയായിരുന്നു. വീട്ടുകാര്‍ക്ക് മകളെ ജോലി ചെയ്യിക്കുന്നത് ഇഷ്ടമല്ലെങ്കിലും കുട്ടയുടെ പഠനത്തിന് പണം കണ്ടെത്താൻ ഇവര്‍ക്ക് മറ്റ് വഴികളില്ലത്രെ. പരമാവധി പഠിപ്പിക്കണം എന്നു തന്നെയാണ് അച്ഛനമ്മമാരുടെ ആഗ്രഹം. കഥയറിഞ്ഞെത്തിയ മുംബൈ ബിസിനസുകാരൻ കുട്ടിയെ സാഹായിക്കുകയായിരുന്നു
Tulsi Kumari is an 11-year-old girl from Jamshedpur. As a member of a poor family, the child works alongwith her studies. She earns money by selling mangoes in the roadside to alleviate hunger. The girl sold 12 mangoes for 1.2 Las last day. The amount received shocked not only her but everyone. Each mango was paid Rs 10,000.
A businessman in Mumbai purchased her mangoes. He paid Tulsi more than her father’s bank balance. He did another good deed and helped to buy a smartphone worth Rs 13,000. This is to ensure that the child’s online learning is not disrupted.
The phone was recharged with internet for a whole year to keep the child’s learning going.