Updated on: 29 May, 2023 11:40 PM IST
രണ്ടാമത്തെ ബിസിനസ് (ബി2ബി) മീറ്റ് ആലപ്പുഴ എംപി എ എം ആരിഫ് ഉദ്ഘാടനം ചെയ്തു

കരപ്പുറം കാർഷിക കാഴ്ചകളുടെ ഭാഗമായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച B2B മീറ്റിൽ 1.14 കോടി രൂപയുടെ വ്യാപാര കരാറുകൾ ഒപ്പുവച്ചു.

കാർഷിക സംരംഭങ്ങൾക്ക് വേണ്ടിയും വ്യവസായ സംരംഭങ്ങൾക്ക് വേണ്ടിയും ആലപ്പുഴ ജില്ലയിൽ മുഖാമുഖം നടത്തിയ രണ്ടാമത്തെ ബിസിനസ് (ബി2ബി) മീറ്റ് ആലപ്പുഴ എംപി എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത ഉയർത്തുന്നതിനും കർഷകരുടെ ആശയങ്ങൾ വിപുലീകരിക്കുന്നതിനും B2B മീറ്റിന് കഴിയുമെന്ന് എം. പി അഭിപ്രായപ്പെട്ടു. കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്തുകയാണ് ഈ മീറ്റിന്റെ ലക്ഷ്യം എന്നും മാർക്കറ്റിങ്ങിന്റെ അനന്തമായ സാധ്യതകൾ നമ്മുടെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ മാറ്റിയെടുക്കുകയാണ് ഈ മീറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മീറ്റിൽ ഒപ്പുവച്ച വ്യാപാര കരാറുകളിൽ പച്ചക്കറികൾ 54.61 ലക്ഷം, സുഗന്ധവ്യഞ്ജനങ്ങൾ 31.91 ലക്ഷം, വാഴപ്പഴം 9.6 ലക്ഷം, നാളികേരം 3.84 ലക്ഷം, ചക്ക ഉത്പന്നങ്ങൾ 4.65 ലക്ഷം, ഔഷധ സസ്യഉത്പന്നങ്ങൾ 2.8 ലക്ഷം, നെല്ല് ഉത്പന്നങ്ങൾ 3.76 ലക്ഷം, മറ്റു കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ 3.13 ലക്ഷം എന്നിവ ഉൾപ്പെടും.
കാർഷിക ഉത്പാദകർക്കും വ്യവസായ സംരംഭകർക്കും ഒത്തു ചേരാനും സംവദിക്കാനും കരപ്പുറം കാർഷിക കാഴ്ചകളുടെ ബി2ബി മീറ്റ് വേദിയിലൂടെ സാധ്യമായി. പരിപാടിയോടനുബന്ധിച്ച് ഉത്പാദകർ/ സംരംഭകർക്കും (സെല്ലേഴ്സ്), വ്യവസായ/സംഭരണ സംരംഭകർക്കും (ബയേഴ്‌സ്) രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി 38 സെല്ലേഴ്സും, 17 ബയേഴ്‌സുമാണ് രജിസ്‌ട്രേഷൻ പൂർത്തീകരിച്ചത്.

കർഷകർ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘടനകൾ, സംരംഭകർ തുടങ്ങിയവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം കർഷകരുടെ പരമാവധി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും, ബയേഴ്‌സുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതിനും ബി2ബി വേദിയിലൂടെ അവസരം സൃഷ്ടിച്ചു. പ്രധാനമായും നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ, വാഴപ്പഴം, ധാന്യങ്ങൾ, ചക്ക ഉത്പന്നങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്.

സംരംഭകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിനായി മൊത്തക്കച്ചവടക്കാർ, എക്സ്പൊട്ടേഴ്സ് , കർഷക ഗ്രൂപ്പുകൾ, മൂല്യവർധിത സംരംഭകർ തുടങ്ങിയവർ ബയേഴ്‌സ് ആയി പങ്കെടുത്തു.

ചേർത്തല അർബൻ ബാങ്ക് പ്രസിഡന്റ് എൻ ആർ ബാബുരാജ് അധ്യക്ഷനായ ചടങ്ങിൽ B2B സബ്കമ്മറ്റി വൈസ് ചെയർമാൻ പി.ഡി ബിജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് ഷീന ടി. സി, അസിസ്റ്റന്റ് ഡയറക്ടർ സിന്ധു കെ എന്നിവർ പങ്കെടുത്തു.

പ്രദർശന നഗരിയിലെ വേദിയിൽ കാലത്ത് ചെറു ധാന്യങ്ങളുടെ കൃഷിയും സംസ്കരണ സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ദയാകർ റാവു ക്ലാസ് നയിച്ചു. തുടർന്ന് ചെറുധാന്യങ്ങളുടെ സംരംഭകത്വ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ടി ബി ഐ സി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വേണുഗോപാൽ, കേരളത്തിലെ മില്ലറ്റ് കൃഷി അനുഭവങ്ങൾ എന്ന വിഷയത്തിൽ അഗളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലതാ ശർമ എന്നിവരും ക്ലാസ്സ്‌ നയിച്ചു.

English Summary: 1.14 crore signed in karappuram business meet
Published on: 29 May 2023, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now