പന്ത്രണ്ടാം കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നമുക്കുചുറ്റുമുള്ള ആവാസവ്യവസ്ഥയിലെ പക്ഷിമൃഗാദികളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ അവയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടതിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പക്ഷിമൃഗാദികളിൽ രോഗപ്രതിരോധം സൃഷ്ടിക്കുന്നതിൽ കർഷകർക്കും സാങ്കേതിക വിദഗ്ധർക്കും സന്നദ്ധസംഘടനകൾക്കുമൊക്കെ അവരുടേതായ പങ്കുണ്ട്. നാട്ടറിവുകൾ പ്രയോജനപ്പെടുത്തി ശക്തമായ ഒരു പ്രതിരോധ സംവിധാനം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അസ്‌കർഡ് പദ്ധതി, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് എന്നിവ ഇതിനുള്ള ഉദാഹരണമാണ്. ഇതുമൂലം പക്ഷിമൃഗാദികൾ കൂടി മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും.
കേരളത്തിൽ വീടുകളിൽ ചെന്നു പക്ഷിമൃഗാദികൾക്ക് കുത്തിവെപ്പ് ചെയ്തുകൊടുക്കുന്നുണ്ട്.ഏതു പുതിയ രോഗങ്ങൾ വരുമ്പോഴും പക്ഷിമൃഗാദികൾ ഏതെങ്കിലുമൊന്നാണ് രോഗവാഹകരായി തെളിഞ്ഞുവരുന്നത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും ഇത്തരം രോഗങ്ങൾ പ്രത്യക്ഷപ്പെടാറ്. ഇവയെ തടയാനുള്ള ഫലപ്രദമായ വാക്സിനുകളുടെ ആവശ്യവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ പക്ഷിമൃഗാദികളുടെ രോഗപ്രതിരോധ വുമായി ബന്ധപ്പെട്ട കോൺഫറൻസിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പ്രസക്തമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു .
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം