'SARS CoV-2 വൈറസിന്റെ പ്രോട്ടീന്‍ സ്‌പൈക്കില്‍ ഒട്ടുന്ന ഒരു പ്രധാന compound കണ്ടെത്താന്‍ കഴിഞ്ഞത് , കോവിഡ് മരുന്നു കണ്ടെത്തലിന് ഗുണപ്രദമാകുമെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു', അമേരിക്കയിലെ Texas ലെ Frisco യില്‍ താമസിക്കുന്ന എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍-അമേരിക്കന്‍ പെണ്‍കുട്ടി അനിക ചെബ്രോലു (Anika Chebrolu) പറയുന്നു. US premier middle school science competition ആയ 3M Young scientist Challenge വിജയിയാണ് അനിക. അമേരിക്കയിലെ പ്രമുഖ manufacturing company ആണ് 3 M. In-silico methodology ഉപയോഗിച്ച് അനിക കണ്ടെത്തിയ molecule ,SARS -CoV- 2 വൈറസിന്റെ സ്‌പൈക്കില്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കും എന്നത് ഭാവിയില്‍ കണ്ടുപിടിക്കാന്‍ പോകുന്ന മരുന്നിന് നിര്‍ണ്ണായക സഹായമാകുമെന്ന് ജഡ്ജസ് വിലയിരുത്തി. $ 25,000 ആണ് സമ്മാനത്തുക.
നിമിത്തമായത് ഇന്‍ഫ്ലുവന്‍സ
കഴിഞ്ഞ വര്‍ഷം വളരെ തീവ്രമായ ഒരു ഇന്‍ഫ്‌ളുവന്‍സ ബാധയുണ്ടായി അനികയ്ക്ക്. അപ്പോഴാണ് ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഫലപ്രദമായ മരുന്നുകണ്ടെത്തണം എന്ന തീവ്രമായ ആഗ്രഹം മനസില്‍ തോന്നിയതും മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ തുടര്‍ നാളുകളില്‍ കോവിഡ് എത്തിയതോടെ ഇന്‍ഫ്‌ളുവന്‍സക്കുള്ള മരുന്ന് എന്നത് കോവിഡിന് മരുന്ന് എന്ന രീതിയില്‍ മനസില്‍ രൂപപ്പെട്ടു. തന്റെ കണ്ടെത്തലിന്റെ തുടര്‍ പരീക്ഷണങ്ങള്‍ക്കുള്ള mentorship-ം 3M ല്‍ നിന്നും അനികയ്ക്ക് ലഭിച്ചു. പത്ത് ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് സഹായികളായി കമ്പനി ശാസ്ത്രജ്ഞരേയും നല്‍കിയിരുന്നു. Dr.Mahfuza Ali ആയിരുന്നു അനികയുടെ മെന്റര്‍. '1918 ലെ ഫ്‌ളൂ മഹാമാരിയെ കുറിച്ച് വായിച്ചതും ഇന്‍ഫുളുവന്‍സ വാക്‌സിന്‍ കണ്ടെത്തിയിട്ടും വര്‍ഷാവര്‍ഷം അമേരിക്കയില്‍ അനേകം പേര്‍ ഈ രോഗത്താല്‍ മരിക്കുന്നതും എന്നെ വലിയതോതില്‍ സ്വാധീനിച്ചിരുന്നു. ആന്റി ഇന്‍ഫ്‌ളുവന്‍സ മരുന്നുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മരണം സംഭവിക്കുന്നതിനാല്‍ മെച്ചമായ മരുന്നുണ്ടാവണം എന്നതായിരുന്നു ആഗ്രഹം', അനിക പറഞ്ഞു. ഇപ്പോള്‍ കോവിഡ് വന്നതോടെ വൈറസുകള്‍ക്കെതിരായ മരുന്നു പരീക്ഷണങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തണം എന്നതാണ് അനികയുടെ ആഗ്രഹം.
കൃഷിയെ വ്യവസായമായി കണ്ട സഹോദരന്മാര്‍ കോടികള്‍ കൊയ്യുന്നു