Updated on: 14 September, 2023 9:00 PM IST
16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ്: പ്രതിനിധി രജിസട്രേഷൻ സെപ്റ്റംബർ 20 വരെ

കൊച്ചി: ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കുന്ന 16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൽ പ്രതിനിധിയായി പങ്കെടുക്കുന്നതിനുള്ള റഗുലർ റജിസ്‌ട്രേഷൻ  2023സെപ്തംബർ 20ന് അവസാനിക്കും. ഗവേഷണ പ്രബന്ധനങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ നൽകാൻ സെപ്തംബർ 15, രാത്രി 12 മണിവരെ അവസരമുണ്ട്. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷിക-ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.

ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക-അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിക്കും.

വിവിധ കാർഷികവൃത്തിയിലൂടെ വിജയം കൈവരിച്ച കർഷകരുടെ സംഗമം സമ്മേളനത്തിന്റെ മുഖ്യ ആകർഷങ്ങളിലൊന്നാണ്. പദ്മ പുരസ്‌കാര ജേതാക്കളുൾപ്പടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന കർഷകർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്യാനും രാജ്യത്തെ പ്രമുഖ കാർഷിക ശാസ്ത്രജ്ഞന്മാർ കൂടി പങ്കെടുക്കുന്ന കർഷക-ശാസ്ത്രജ്ഞ സംവാദവും ഇതോടനുബന്ധിച്ച് നടക്കും. കാർഷികരംഗത്തെ വ്യവസായികളും ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയസംവാദവും സമ്മേളനത്തിലുണ്ട്.

ഭക്ഷ്യ-പോഷക സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കാർഷിക ഉൽപാദന വ്യവസ്ഥ, ഉൽപന്നങ്ങൾ, ജനിതക സാങ്കേതികവിദ്യകൾ, മൃഗസംരക്ഷണം, ഹോട്ടികൾച്ചർ, അക്വാകൾച്ചർ, മത്സ്യബന്ധനം, പുത്തൻ സാങ്കേതികവിദ്യകൾ, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചർച്ചകളുണ്ടാകും.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വെബ്‌സൈറ്റ് (www.16asc2023.in) സന്ദർശിക്കുക.

English Summary: 16th Agri Science Congress: Delegate regn closes on September 20
Published on: 14 September 2023, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now