കോട്ടയം: ജില്ലയില്‍ നെല്ല് സംഭരണം ഏറ്റെടുക്കുന്നത് 18 സഹകരണസംഘങ്ങള്‍. കഴിഞ്ഞതവണ ക്വിന്‍റലിന് 2695 രൂപയ്ക്കാണ് നെല്ല് സംഭരിച്ചതെങ്കില്‍ ഇക്കുറി 2748 രൂപയാക്കി വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്വിന്‍റലിന് 1700 രൂപയായിരുന്നു വില.ബാങ്കുകള്‍ സംഭരിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് കൈമാറണം. ക്വിന്‍റലിന് 73 രൂപ കൈകാര്യ ചെലവായി സംഘങ്ങള്‍ക്ക് നല്‍കും. കയറ്റിറക്ക് കൂലി, വാഹന ചെലവ്, സംഭരണശാല വാടക, കമീഷന്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. സംഭരിച്ച് അരിയാക്കി നല്‍കുന്ന സംഘങ്ങള്‍ക്ക് ക്വിന്‍റലിന് 213 രൂപ ലഭിക്കും. Procurement groups will get Rs 213 per quintal.
കൃഷി ആദായകരമായി മാറിയതോടെ യുവാക്കളും, വിദ്യാര്‍ഥികളും, വനിതകളുമടക്കം രംഗത്തുവരുന്നു. പുഞ്ച കൃഷിക്ക് പാടശേഖരങ്ങള്‍ ഒരുക്കി തുടങ്ങി. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി വിത്തിറക്കലും ഫെബ്രുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലായി വിളവെടുപ്പും പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെല്ലിന് കൂടുതല്‍ വില സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ കര്‍ഷകരും വലിയ ആഹ്ലാദത്തിലാണ്.
നെല്‍കൃഷി കൂടുതലുള്ള കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ സഹകരണ സ്ഥാപനങ്ങളാണ് ഈ പട്ടികയില്‍ കൂടുതല്‍. നെല്‍കൃഷി കുറവുള്ള മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ സംഘങ്ങളും പട്ടികയില്‍ ഉണ്ടാവും. ഓരോ പ്രദേശത്തിന്‍റെയും ആവശ്യം പരിശോധിച്ച് കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും.നെല്‍കൃഷി കൂടുതല്‍ ആദായകരമാക്കാനും കര്‍ഷകരെ ഈ രംഗത്ത് ഉറപ്പിച്ചുനിര്‍ത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍നല്‍കി.
പാടശേഖര ഉടമകള്‍ക്ക് റോയല്‍റ്റി പ്രഖ്യാപിച്ചത് രാജ്യത്ത് ആദ്യമാണ്. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഇതുകൂടാതെയാണ് നെല്‍കര്‍ഷകര്‍ക്ക് മാത്രമായുള്ള പ്രത്യേകം പദ്ധതികള്‍. നെല്ല് സംഭരണത്തിലെ ചൂഷണം പൂര്‍ണമായി ഒഴിവാക്കാനാണ് സഹകരണസംഘങ്ങളെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റ്‌വത്കരണം നടപ്പാക്കുമ്പോള്‍ അതിന് ബദലായി പ്രാദേശിക സഹകരണസംഘങ്ങളുടെ ഇടപെടല്‍ രാജ്യത്തിന് മാതൃകയാകും. സംഭരിച്ച ഉടന്‍ കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നത് മറ്റൊരു പ്രയോജനം.
കോട്ടയത്ത് ഇത്തരം സംഘങ്ങള്‍ അധികം ഇല്ലെങ്കിലും ഈ രംഗത്തേക്ക് കൂടുതല്‍ സംഘങ്ങള്‍ കടന്നുവരുന്നതിന് സര്‍ക്കാര്‍ തീരുമാനം സഹായകമാകും. നേരത്തെ നീണ്ടൂര്‍ സഹകരണ ബാങ്ക് "നീണ്ടൂര്‍ റൈസ്' എന്നപേരില്‍ അരി വിപണിയിലെത്തിച്ചിരുന്നു.തരിശുനില കൃഷി പ്രോത്സാഹിപ്പിക്കാന്‍ നേരത്തെ ഹെക്റ്ററിന് 35,000 രൂപ നല്‍കിയത് ഇപ്പോള്‍ 40,000 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ ഉത്പാദന ബോണസ്, വിത്ത്, വളം എന്നിവയ്ക്കുള്ള സബ്സിഡി അടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ വേറെയും.. ഇത്തവണ പുഞ്ചകൃഷിക്ക് 700 ഹെക്ടറിലധികം തരിശുനിലംകൂടി കൃഷി ചെയ്യാനാകുമെന്നാണ് കൃഷിവകുപ്പിന്‍റെ കണക്കുകൂട്ടല്‍.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ബ്രാന്‍ഡഡ് അരി ഇനങ്ങളുടെ വില ഉയർത്തുന്നു
#Paddy#Krishi#Agriculture#Kottayam#Krishijagran