Updated on: 28 November, 2023 3:04 PM IST
2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!

1. സംസ്ഥാനത്ത് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി ഡിസംബറിൽ നൽകുമെന്ന് സൂചന. നവകേരള സദസ് സമാപിക്കുന്നതിന് മുമ്പ് പെൻഷൻ നൽകാനാണ് സർക്കാരിന്റെ നീക്കം. ജൂലൈ മാസത്തെ പെൻഷൻ വിതരണം അവസാനിച്ചെങ്കിലും മസ്റ്റർ ചെയ്ത എല്ലാവർക്കും പെൻഷൻ കിട്ടിയില്ലെന്ന പരാതി ഉയരുന്നുണ്ട്. ക്രിസ്മസും പുതുവർഷവും കണക്കിലെടുത്താണ് 2 മാസത്തെ ക്ഷേമപെൻഷൻ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നത്. കുടിശിക തീർക്കാൻ 1,500 കോടിയോളം രൂപയാണ് ആവശ്യം. ഇതിനുശേഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശിക തീർക്കാൻ ബാക്കിയുണ്ടാകും.

കൂടുതൽ വാർത്തകൾ: റേഷൻ കടകളിൽ 'വെറും 10 രൂപയ്ക്ക്' കുപ്പിവെള്ളം!

2. കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി വാക്‌സിനേറ്റർമാരേയും സഹായികളേയും താൽകാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഡിസംബർ 1 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം നടത്തുന്നത്. പരിചയസമ്പന്നരായ സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്സിനേറ്ററായി പ്രവർത്തിക്കാൻ അപേക്ഷിക്കാം. അപേക്ഷകൾ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള മൃഗാശുപത്രിയിൽ നവംബർ 29 ന് ഉച്ചയ്ക്ക് 12 നു മുൻപായി നൽകണം. ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം നടത്തും.

3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന 'പച്ചത്തുരുത്തുകള്‍' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂരിൽ സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ആഗോളതാപനം കുറയ്ക്കുന്നതിന് നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച 'അതിജീവനത്തിനായി ചെറുവനങ്ങള്‍' എന്ന ആശയത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

4. പട്ടുനൂൽപുഴു കൃഷിയിൽ പരിശീലനം നൽകുന്നു. നവംബര്‍ 29 ന് രാവിലെ 10 മണിയ്ക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ പരിശീലനം നടക്കും. നിലവില്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര്യ വിഭാഗം ഓഫീസുമായി ബന്ധപ്പെടാം. Phone - 9447443561. 

English Summary: 2 months welfare pension will be paid in December in kerala
Published on: 28 November 2023, 02:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now