Updated on: 1 January, 2022 12:59 PM IST
2022 സുപ്ര GTR150

പുതുവർഷത്തിൽ പുത്തൻ ഫീച്ചറുകളുമായി 2022 ഹോണ്ടയുടെ സുപ്ര GTR150 (Supra GTR150). അന്താരാഷ്ട്ര വിപണികളെ ലക്ഷ്യം വച്ചുള്ള പുതിയ സ്കൂട്ടർ വിയറ്റ്‌നാമീസ് വിപണിയില്‍ വിന്നര്‍ X എന്ന പേരിലാണ് എത്തുക. 2022 അപ്ഡേഷന്റെ ഭാഗമായുള്ള പുത്തൻ സ്കൂട്ടറിൽ കോസ്‌മെറ്റിക് നവീകരണങ്ങളാണ് കൊണ്ടുവരുന്നത്. വാഹനത്തിന്റെ എഞ്ചിൻ, ഫീച്ചറുകളിൽ മാറ്റമില്ല.
സുപ്ര GTR150 എന്ന ജനപ്രിയ സ്‌കൂട്ടറിൽ നവീകരിച്ചതും സ്പോര്‍ട്ടിയറുമായ ഫ്രണ്ട് എന്‍ഡ് ഡിസൈനാണ് അവതരിപ്പിക്കുന്നത്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ബ്ലൂ ബാക്ക്ലിറ്റ് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയെല്ലാം പുത്തൻ സുപ്ര GTR150യുടെ പ്രത്യേകതകളാണ്.

ഒരു സ്പോര്‍ട്ബൈക്കില്‍ നിന്ന് ഉത്ഭവിച്ച ഇരട്ട ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകളും അതിന്റെ ഡൈനാമിക് റൈഡിംഗ് സ്റ്റാന്‍സ് പിന്തുണയ്ക്കുന്നതിനായി വലിയ ടയറുകളും ഘടിപ്പിച്ചിരിക്കുന്നു. അതായത്, ഇരുവശത്തും 17 ഇഞ്ച് വലിപ്പത്തിലുള്ള അലോയ് വീലുകളാണ് ഉള്ളത്. സസ്പെന്‍ഷന്‍ ഡ്യൂട്ടിക്കായി ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റും ഉപയോഗിക്കുന്നുണ്ട്. സ്കൂട്ടറിന്റെ രണ്ട് അറ്റത്തും ബ്രേക്കിങ്ങിനായി ഡിസ്‌കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സുപ്ര GTR150യിലെ സിംഗിള്‍-ചാനല്‍ എബിഎസ് മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

സുപ്ര GTR150 എഞ്ചിൻ സവിശേഷതകൾ

150 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ വാഗഹനത്തിന്റേത്. 15.4 bhp പരമാവധി കരുത്തും 13.5 Nm പീക്ക് ടോര്‍ക്ക് ബാക്കപ്പും തരുന്ന എഞ്ചിനാണിത്. കൂടാതെ, ഒരു CVT ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കുന്നുണ്ട്.

സുപ്ര GTR150 ഇന്ത്യൻ വിപണിയിൽ?

ഇന്ത്യയിൽ സുപ്ര GTR150 ഉടൻ എത്തില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിപണിയിൽ യമഹ എയ്റോക്സ് 155മായി ഈ പുത്തൻ ഹോണ്ട മത്സരിക്കും.

ഹോണ്ടയുടെ മികച്ച മറ്റ് വാഹനങ്ങൾ

ആക്ടിവ 125 പ്രീമിയം എഡിഷന്‍ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ആകർഷണീയമായ രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം.

ഡ്യുവല്‍-ടോണ്‍ ബോഡി കളറിനൊപ്പം ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷനോട് കൂടിയ ബ്ലാക്ക് എഞ്ചിനും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ബന്ധപ്പെട്ട വാർത്തകൾ: കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്


78,725 രൂപയാണ് ആക്ടിവ 125 പ്രീമിയം ഡ്രം അലോയ് വേരിയന്റിന്റെ വില. 82,280 രൂപയാണ് ഡിസ്‌ക് വേരിയന്റിന്റെ വില. 124 സിസി ശേഷിയുള്ള ബിഎസ് VI എഞ്ചിനാണ് ഇതിനുള്ളത്. 6,500 rpmല്‍ 8.1 bhp കരുത്തും 5,000 rpmല്‍ 10.3 Nm torqueഉം ഹോണ്ട ആക്ടിവ 125 പ്രീമിയം എഡിഷനിലുണ്ട്. ഫ്യൂവല്‍ ഇഞ്ചക്റ്റഡ് സംവിധാനമുള്ളതിനാൽ തന്നെ സ്‌കൂട്ടറിന്റെ മൈലേജ് വളരെ മികച്ചതായിരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഹോണ്ട ഹൈനസ് CB350ന്റെ വാർഷിക പതിപ്പും അടുത്തിടെ ഇന്ത്യൻ വിപണികളിലെത്തി, ശ്രദ്ധ നേടിയിരുന്നു.

English Summary: 2022 Supra GTR150 launched for the New Year
Published on: 01 January 2022, 12:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now