Updated on: 20 July, 2021 10:57 PM IST
ഔഷധ കഞ്ഞി

വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന "കർക്കടകമാസം ആരോഗ്യ രക്ഷാമാസം " നാട്ടറിവ് പ്രചാരണയജ്ഞ പരിപാടികൾ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണിരാജു ഔഷധ കഞ്ഞി (Herbal Kanji) കഴിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

മന്ത്രി വസതിയായ മൻമോഹൻ ബംഗ്ലാവിൽ ഇന്ന് രാവിലെ 10 ന് നടന്ന ചടങ്ങിൽ പത്തായം പ്രകൃതി ഭക്ഷണശാല ഡയറക്ടർ ഡോ. ഗംഗാധരൻ ചിന്നങ്ങത്ത് ഔഷധ കഞ്ഞിയുടെ വിവരങ്ങളും പാരമ്പര്യ സിദ്ധ -മർമ്മ ചികിത്സകൻ വള്ളക്കടവ് സലിം വൈദ്യർ കർക്കടക ചികിത്സാ വിധികളും വിശദീകരിച്ചു. വൈദ്യമഹാസഭ സംസ്ഥാന സമിതി അംഗം അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, കോ ഓർഡിനേറ്റർ വി.വിജയകുമാർ, ആത്മദർശൻ യോഗ സേവാസമിതി ഡയറക്ടർ യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ ഷംസുദ്ധീൻ ഗുരുക്കൾ, പാലക്കാട് മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ , ഡോ. അനിലൻ തുടങ്ങിയ നാട്ടറിവ് വിദഗ്ധരും നാട്ടുവൈദ്യന്മാരും പത്തായം - പ്രാണനം പ്രകൃതി ചികിത്സാ കേന്ദ്രം, ശാന്തിഗ്രാം ആരോഗ്യനികേതനം തുടങ്ങിയ സ്ഥാപനങ്ങളും തയ്യാറാക്കിയ കർക്കിടക ഔഷധകഞ്ഞി കിറ്റും തേയ്ച്ചു കുളിയ്ക്കുന്ന തിനുള്ള എണ്ണകളും മറ്റ് ഔഷധികളും , പ്രസിദ്ധീകരണങ്ങളും അടങ്ങുന്ന കർക്കടക കിറ്റ് അഡ്വ. പുഞ്ചക്കരി രവിയിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി.

കർക്കടക മാസാചരണം സംസ്ഥാന തലത്തിൽ വൈദ്യ മഹാസഭ സംഘടിപ്പിക്കുന്നു (karkidakka monthly homage)

രോഗപ്രതിരോധശേഷി നേടാനും ആരോഗ്യ സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണം, നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പഠനക്ലാസുകൾ, ഇലക്കറികളുടെ പ്രധാന്യം, ഔഷധസസ്യങ്ങളുടെ നാട്ടറിവുകൾ, നാട്ടുവൈദ്യത്തിന്റെ അനന്തസാധ്യതകൾ, പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (BMC) യുടെ ശാക്തീ കരണം, ഔഷധരഹിത ചികിത്സ തുടങ്ങിയവയെ ക്കുറിച്ചുള്ള വെബിനാറു കൾ, പ്രസിദ്ധീകരണങ്ങൾ, ഔഷധകഞ്ഞി വിതരണം, കർക്കടക ചികിത്സ എന്നിവയാണ് ആരോഗ്യ രക്ഷാമാസാചരണത്തിന്റെ പ്രധാനപരിപാടികൾ. പരമ്പരാഗത ചികിത്സകർ, നാട്ടുവൈദ്യപ്രതിഭകൾ, വിവിധചികിത്സാ കേന്ദ്രങ്ങൾ/ സ്ഥാപന ങ്ങൾ, സന്നദ്ധ സാമൂഹിക സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണ ത്തോടെയാണ് കർക്കടക മാസാചരണം സംസ്ഥാന തലത്തിൽ വൈദ്യ മഹാസഭ സംഘടിപ്പിക്കുന്നത്.

കർക്കടക മാസാചരണത്തോടനുബന്ധിച്ച് ഇന്നു മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് പിന്നിൽ വൈ.എം.സി.എ.ക്കു സമീപമുള്ള പത്തായം പ്രകൃതി ഭക്ഷണശാലയിൽ 24 തരം പച്ച മരുന്നുകളും, പൊടി മരുന്നുകളും, ശരീരവേദന മാറാനുള്ള ഔഷധ കക്കിൻ കായയും (കാട്ടുവട്ട് ), ഞവര അരിയും അഞ്ചുതരം ചെറുധാന്യങ്ങളും ചേർത്ത് തയ്യാറാക്കിയ ഔഷധ കഞ്ഞി ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു

(കൂടുതൽ അറിയാൻ ബന്ധപ്പെടുക : 9387391082, 9895714006, 9072302707)

വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "കർക്കടകമാസം ആരോഗ്യ രക്ഷാമാസം " നാട്ടറിവ് പ്രചാരണയജ്ഞം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഔഷധകഞ്ഞി കഴിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ,
എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം, ഡോ. ഗംഗാധരൻ ചിന്നങ്ങത്ത് പത്തായം, വള്ളക്കടവ് സലിം വൈദ്യർ, അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, വൈദ്യമഹാസഭ കോ ഓർഡിനേറ്റർ വി.വിജയകുമാർ, എന്നിവർ സമീപം

നാട്ടറിവ് ഓൺലൈൻ വാർത്താ പത്രികയുടെ കർക്കിടമാസാചരണം പ്രത്യേക പതിപ്പ് പ്രകാശനവും ജില്ലാതല കർക്കടക കിറ്റ് വിതരണവും കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു.

വൈദ്യ മഹാസഭ കർക്കടക ആരോഗ്യ രക്ഷാമാസാ ചരണ കാമ്പയിന്റെ ഭാഗമായുള്ള നാട്ടറിവ് വാർത്താ പത്രിക (ഓൺലൈൻ) യുടെ കർക്കിടമാസാചരണം പ്രത്യേക പതിപ്പ് പ്രകാശനവും ജില്ലാതല കർക്കടക കിറ്റ് വിതരണവും മേഘാലയ മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വടക്കേനട ഓഫീസിൽ വച്ച് പകൽ ഒരു മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് രാജകുടുംബം പ്രതിനിധി ആദിത്യവർമ്മ കർക്കടക ഔഷധ കിറ്റും വാർത്താ പത്രികയും കുമ്മനം രാജശേഖരനിൽ നിന്നും ഏറ്റുവാങ്ങി.

വൈദ്യമഹാസഭ കോ ഓർഡിനേറ്റർ വി.വിജയകുമാർ, ഗംഗാധരൻ ചിന്നങ്ങത്ത് പത്തായം, എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം, വള്ളക്കടവ് സലിം വൈദ്യർ എന്നിവർ പങ്കെടുത്തു.

വി.വിജയകുമാർ,
സംസ്ഥാന കോ-ഓർഡിനേറ്റർ,
വൈദ്യമഹാസഭ
Mob.& WA: 9895714006
E.mail:vaidyamahasabha@gmail.com
www.vaidyamahasabha.com

English Summary: 24 herbal mix kanji prepared by pathayam trivandrum
Published on: 20 July 2021, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now