Updated on: 16 December, 2022 11:55 AM IST
3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ 2025 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ​ഗതാ​ഗത - ദേശീയപാത മന്ത്രി ശ്രീ നിതിൻ ​ഗഡ്കരി പറഞ്ഞു. സംസ്ഥാനത്ത് 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.  കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണെന്ന് അദ്ദേഹം പറഞ്ഞു.  ഈ പദ്ധതികൾ വിനോദ സഞ്ചാരം മൂന്നിരട്ടി വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ ഇടനാഴിയിൽ ഉൾപെടുത്തുന്ന മൂന്ന് പദ്ധതികളും ശ്രീ നിതിൻ ഗഡ്കരി ചടങ്ങിൽ പരാമർശിച്ചു. ഈ മൂന്നു പദ്ധതികളിലായി  ആകെ 919 കിലോമീറ്റർ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നു പോകും, 87,224 കോടി രൂപയാണ് ഇതിനായുള്ള പദ്ധതി ചെലവ്.  മുംബൈ - കന്യാകുമാരി ഇടനാഴി- ആകെ നീളം - 1619 കിലോമീറ്റർ.കേരളത്തിലൂടെ കടന്നു പോകുന്നത് 644 കിലോമീറ്റർ, ഇതിനാവശ്യമായ പദ്ധതി തുക 61,060 കോടി രൂപ. കന്യാകുമാരി - കൊച്ചി ഇടനാഴി ആകെ ദൂരം  443 കിലോമീറ്റർ. കേരളത്തിലൂടെ കടന്നു പോകുന്നത് 166 കിലോമീറ്റർ. ഇതിനുള്ള പദ്ധതി ചെലവ് 20,000 കോടി രൂപ. ബാംഗ്ലൂർ - മലപ്പുറം- 323 കിലോമീറ്റർ, കേരളത്തിലൂടെ കടന്നു പോകുന്നത് 72 കിലോമീറ്റർ, ഇതിനുള്ള പദ്ധതി ചെലവ്  7,134 കോടി രൂപ. കേരളത്തിലെ 9 ജില്ലകളിലൂടെ ഈ ഇടനാഴി കടന്നു പോകും.  രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവെയും ഇതിൽ ഉൾപ്പെടും. 2024 ന് മുൻപ് ഈ മൂന്ന് പദ്ധതികളും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: എം.പി ഫണ്ട് പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: തോമസ് ചാഴികാടൻ എം.പി

ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനം കണ്ടെത്തണമെന്നും  ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. എത്രയും വേഗം പൊതു ഗതാഗത സംവിധാനത്തെ ബയോ ഇന്ധനം, ഇലക്ട്രിക്, ഹരിത ഹൈഡ്രജൻ ഊർജ്ജം തുടങ്ങിയവയിലേക്ക് മാറ്റാൻ നടപടി സ്വികരിക്കണമെന്ന് ശ്രീ നിതിൻ ഗഡ്കരി മുഖ്യമന്ത്രിയോട്  നിർദേശിച്ചു. ഇതിലൂടെ യാത്രാ ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കുംമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഇതിനുള്ള തുക താരതമ്യേന കൂടുതലാണ്. ഇതാണ് പലപ്പോഴും റോഡ് വികസനത്തിൽ നേരിടുന്ന പ്രതിസന്ധിയെന്ന് ശ്രീ ഗഡ്കരി പറഞ്ഞു.

ഇന്ന് ഉദ്‌ഘാടനം ചെയ്ത 544 കിലോമീറ്ററിലെ വികസന പദ്ധതികൾ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത്. വടക്കാഞ്ചേരി മുതൽ തൃശൂർ വരെയുള്ള ആറുവരി പാത, കഴക്കൂട്ടം മുതൽ ടെക്നോപാർക്ക് വരെയുള്ള നാല് വരി എലിവേറ്റഡ് ഹൈവെയും ഇതിൽ ഉൾപ്പെടും.

മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു

വികസനത്തിനായുള്ള സംസ്ഥാനത്തെ ജനത്തിന്റെ സഹകരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്  ഇ പദ്ധതികളെന്ന് വിദേശകാര്യ-പാർലമെൻററികാര്യ സഹമന്ത്രി ശ്രീ വി.മുരളീധരൻ  പറഞ്ഞു.  രാജ്യത്തിന്ന്  പദ്ധതികൾക്ക് അനുമതി നൽകലും അത് നടപ്പാക്കലും ഒരേ വേഗത്തിൽ നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .

ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി ശ്രീ  പി എ മുഹമ്മദ് റിയാസ്,  സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ  ജി.ആർ. അനിൽ, എൻ എച് എ ഐ റീജിയണൽ ഓഫീസർമാരായ  ശ്രീ എസ് കെ റസാഖ് , ശ്രീ ബി എൽ മീണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: 3 lakh crore projects will be implemented; Goal is to develop road infrastructure of intl standards
Published on: 16 December 2022, 10:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now