സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ദേശീയപട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാപദ്ധതിയിലേക്ക് അപേക്ഷിക്കാം.
1.50 ലക്ഷം, മൂന്നു ലക്ഷം രൂപ പദ്ധതി തുകയുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് പട്ടികവർഗവിഭാഗത്തിൽപ്പെട്ട 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കുടുംബവാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കൂടരുത്. കൃഷിഭൂമി വാങ്ങൽ/മോട്ടോർവാഹനം വാങ്ങൽ ഒഴികെയുള്ള സ്വയം തൊഴിൽ പദ്ധതികളിൽ ഏർപ്പെടാം. വായ്പാ തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. ഈടായി ഉദ്യോഗസ്ഥ / വസ്തു ജാമ്യം നൽകണം. അപേക്ഷാഫോം വിശദവിവരങ്ങളും കോർപ്പറേഷൻ ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി :
കേരള സംസ്ഥാന പട്ടികജാതി
പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ,
ടൗൺഹാൾ റോഡ്, തൃശ്ശൂർ 20.
ഫോൺ : 0487 2331064
www.ksbcdc.com